കേരളവർമ്മ രാജാവിന്റെ ഒരു രചനയായ വാത്മീകിരാമായണം കേരളഭാഷാഗാനത്തിൽ നിന്നു എടുത്തിട്ടുള്ള വിച്ഛിന്നാഭിഷേകം എന്ന കൃതിയുടെ 1925ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
ഏ ശങ്കരപ്പിള്ളയാണ് ഈ പുസ്തകത്തിന്റെ പ്രസാധകൻ. അദ്ദേഹത്തിന്റെ വക ഒരു അവതാരിക ഈ പുസ്തകത്തിന്റെ തുടക്കത്തിൽ കൊടുത്തിട്ടൂണ്ട്. അതിൽ നിന്ന് കേരളവർമ്മ രാജാവിനെ കുറിച്ചും അദ്ദേഹത്തിന്റെ കൃതികളെ കുറിച്ചും സാമാന്യമായ ഒരു വിവരം ലഭിക്കുന്നതാണ്. പഴക്കം മൂലമുള്ള ചില ചെറുപ്രശ്നങ്ങൾ പുസ്തകത്തിനുണ്ടെങ്കിലും ഉള്ളടക്കം എല്ലാം തന്നെ ലഭ്യമാണ്.

കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
You must be logged in to post a comment.