1961 – Kerala Hindi Reader – Book 2

കേരള സർക്കാർ 1961ൽ പ്രസിദ്ധീകരിച്ച Kerala Hindi Reader – Book 2 എന്ന ഹിന്ദി പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. Book 2 എന്നു കാണുന്നുണ്ടെങ്കിലും ക്ലാസ്സ് ഏതെന്ന് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല.കേരളത്തിൽ ഹിന്ദി പഠനം അഞ്ചാം ക്ലാസ്സിലാണ് ആരംഭിക്കുന്നത് എന്നതിനാൽ ഈ Book 2 ആറാം ക്ലാസ്സിലേക്കു ഉള്ളത് ആയിരിക്കുമെന്ന് ഊഹിക്കുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: Kerala Hindi Reader – Book 2
  • പ്രസിദ്ധീകരണ വർഷം: 1961
  • താളുകളുടെ എണ്ണം: 60
  • അച്ചടി: സർക്കാർ പ്രസ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1955 – പട്ടണത്തുപിള്ളയാർ പാടൽ – കാവുങ്ങൽ നീലകണ്ഠപ്പിള്ള

പത്താം നൂറ്റാണ്ടിൽ തമിഴ് ദേശത്ത് ജീവിച്ചിരുന്നെന്ന് കരുതുന്ന ഭക്തകവിയായ പട്ടണത്തുപിള്ളയാരുടെ തിരുപ്പാടൽകൾ കാവുങ്ങൽ നീലകണ്ഠപ്പിള്ള മലയാളത്തിലേക്കാക്കി അദ്ദേഹത്തിന്റെ തന്നെ വ്യാഖ്യാനസഹിതം പ്രസിദ്ധീകരിച്ച പട്ടണത്തുപിള്ളയാർ പാടൽ എന്ന പുസ്തകത്തിന്റെ 1955ൽ ഇറങ്ങിയ നാലാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

ഒട്ടുവളരെ തിരഞ്ഞെങ്കിലും മലയാളത്തിലോ ഇംഗ്ലീഷിലോ പട്ടണത്തുപിള്ളയാരെ പറ്റി നല്ല ഒരു വൈജ്ഞാനിക ലേഖനം ഇന്റർനെറ്റിൽ എങ്ങും ലഭിച്ചില്ല. (തമിഴിൽ തീർച്ചയായും ഉണ്ടാകുമായിരിക്കും). ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്ന ഈ പുസ്തകത്തിനകത്ത് ഒരു ജീവചരിത്രകുറിപ്പ് ഉണ്ടെങ്കിലും അതിൽ നിന്നും വൈജ്ഞാനിക വിവരങ്ങൾ ലഭിച്ചില്ല. വിവരങ്ങൾ അറിയുന്നവർ പങ്കു വെച്ചാൽ അത് പിന്നീട് പോസ്റ്റിലേക്ക് കൂട്ടി ചേർക്കാം എന്നു കരുതുന്നു’

1955 - പട്ടണത്തുപിള്ളയാർ പാടൽ - കാവുങ്ങൽ നീലകണ്ഠപ്പിള്ള
1955 – പട്ടണത്തുപിള്ളയാർ പാടൽ – കാവുങ്ങൽ നീലകണ്ഠപ്പിള്ള

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പട്ടണത്തുപിള്ളയാർ പാടൽ
  • രചന: പട്ടണത്തുപിള്ളയാർ
  • പരിഭാഷ, വ്യാഖ്യാനം: കാവുങ്ങൽ നീലകണ്ഠപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 1955 (നാലാം പതിപ്പ്)
  • താളുകളുടെ എണ്ണം: 236
  • പ്രസാധകർ: എസ്.റ്റി.റെഡ്യാർ ആൻഡ് സൺസ്
  • അച്ചടി: വി.വി. പ്രസ്സ്, കൊല്ലം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org) : കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org) : കണ്ണി

1963 – സംഗീതപാഠങ്ങൾ – സ്റ്റാൻഡേർഡ് 9

കേരള സർക്കാർ 1963ൽ ഒൻപതാം ക്ലാസ്സിലെ ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച സംഗീതപാഠങ്ങൾ എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സംഗീതത്തിന്റെ അടിസ്ഥാന പാഠങ്ങൾ സ്കൂൾ തലത്തിൽ പഠിക്കുന്നതിനായുള്ള ഡോക്കുമെന്റേഷൻ ആണ് ഈ പാഠപുസ്തകം. ആദ്യത്തെ ഏതാണ്ട് 25 പേജുകളിൽ സംഗീതത്തിന്റെ അടിസ്ഥാനപാഠങ്ങൾ ആണ്. മേളകർത്താരാഗ പദ്ധതി കപടയാദി സംഖ്യാ പദ്ധതി വിവിധ ചിഹ്നങ്ങൾ തുടങ്ങി സംഗീതത്തെ ശാസ്ത്രീയമായി നിർവചിക്കാൻ ശ്രമിക്കുന്ന സിദ്ധാന്തങ്ങൾ ആദ്യത്തെ ഭാഗത്ത് പരിചയപ്പെടുത്തുന്നു. തുടർന്ന് പ്രാക്ടിക്കൽ പാഠങ്ങൾ കാണാം. സിദ്ധാന്തങ്ങൾ പരിചയപ്പെടുത്തുന്ന ഭാഗത്ത് മേളകർത്താരാഗ പദ്ധതിയുടെ ഒരു വലിയ ചാർട്ടും ഉൾപ്പെടുത്തിയിരിക്കുന്നു.

ഒരു സാധാരണ പൊതുവിദ്യായത്തിൽ ഉപയോഗിച്ച പുസ്തകമല്ല ഇതെന്ന് ഏകദേശം ഉറപ്പാണ്. ഈ പാഠപുസ്തകത്തിനു തൊട്ടു മുൻപ് റിലീസ് ചെയ്ത കഥകളി എന്ന പാഠപുസ്തകം ചില സ്പെഷ്യൽ സ്കൂളുകൾക്കായി നിർമ്മിച്ചവ ആണെന്ന് അതുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്നു മനസ്സിലാക്കാൻ കഴിഞ്ഞു. സാധാരണ വിദ്യാലയങ്ങളിൽ ഉപയോഗിക്കുന്ന മലയാളം ഉപപാഠപുസ്തകങ്ങൾക്ക് പകരമായാണ് ഇത്തരം സ്പെഷ്യൽ പാഠപുസ്തകങ്ങൾ സ്പെഷ്യൽ സ്കൂളുകളിൽ ഉപയോഗിക്കുന്നത്. അതേ രീതിയിൽ സംഗീതവുമായി ബന്ധപ്പെട്ട ചില സ്പെഷ്യൽ സ്കൂളുകളിൽ ഉപയോഗിക്കാനായി നിർമ്മിച്ച സ്പെഷ്യൽ പാഠപുസ്തകം ആവണം ഇത്. ഇത്തരം സ്പെഷ്യൽ പാഠപുസ്തകങ്ങൾ കണ്ടെത്തി ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നത് വലിയ പ്രയത്നം ആവശ്യമുള്ള സംഗതിയാണ്. സ്പെഷ്യൽ പാഠപുസ്തകങ്ങളെ പറ്റി അദ്ധ്യാപക സമൂഹമടക്കം മിക്കവർക്കും അറിവില്ല എന്നത് കൂടി പരിഗണിക്കുമ്പോൾ പ്രത്യേകിച്ചും. ഇത്തരം അപൂർവ പാഠപുസ്തകങ്ങൾ കൈഅവശം ഉള്ളവർ സഹകരിക്കുക എന്നതാണ് ഇത് കണ്ടെത്തി ഡിജിറ്റൈസ് ചെയ്യാനുള്ള എളുപ്പ വഴി. അതിനുപുറമെ ഈ സംഗതികളെ പറ്റിയൊക്കെ ഉള്ള ഒരു വിശദ ഡോക്കുമെന്റേഷൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയാൽ നന്നായിരുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1963 - സംഗീതപാഠങ്ങൾ - സ്റ്റാൻഡേർഡ് 9
1963 – സംഗീതപാഠങ്ങൾ – സ്റ്റാൻഡേർഡ് 9

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സംഗീതപാഠങ്ങൾ – സ്റ്റാൻഡേർഡ് 9
  • പ്രസിദ്ധീകരണ വർഷം: 1963
  • താളുകളുടെ എണ്ണം: 182
  • അച്ചടി: സർക്കാർ പ്രസ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org) : കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org) : കണ്ണി