1932 – 1936 – ഗുരുനാഥൻ മാസികയുടെ 22 ലക്കങ്ങൾ

തിരുവിതാംകൂറിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന വിദ്യാഭ്യാസമാസികയായ ഗുരുനാഥൻ മാസികയുടെ 1932, 1933, 1934 1935, 1936 എന്നീ വർഷങ്ങളിൽ പ്രസിദ്ധീകരിച്ച 12-ാം വാല്യത്തിന്റെയും, 13-ാം വാല്യത്തിന്റെയും, 15-ാം വാല്യത്തിന്റെയും 22ഓളം ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

ലക്കങ്ങളുടെ തനിമ നിലനിർത്താനായി ഓരോ ലക്കത്തിന്റെയും സ്കാൻ വ്യത്യസ്തമായി തന്നെ ലഭ്യമാക്കിയിരിക്കുന്നു. ഓരോ ലക്കത്തിനും ഏകദേശം 50 പേജുകൾ ആണുള്ളത്. ചില ലക്കങ്ങളിൽ അത് 64 പേജുകൾ വരെ ആകുന്നൂണ്ട്.

സി.എൻ. ഗോപാലൻ നായർ എന്നയാളാണ് ഗുരുനാഥൻ മാസികയുടെ മാസികയുടെ പിറകിൽ. ഇത് എത്രകാലം വരെ പ്രസിദ്ധീകരിച്ചു ഈ മാസികയെപറ്റിയുള്ള വിവരങ്ങൾ ഒന്നും പൊതുഇടങ്ങളിൽ കണ്ടില്ല. ഏകദേശം 1926ലാണ് ഈ മാസിക പ്രസിദ്ധീകരണം ആരംഭിച്ചതെന്ന് കരുതാം. കേരളത്തിലെ, പ്രത്യേകിച്ച് തിരുവിതാംകൂറിലെ, വിദ്യാഭ്യാസ സംബന്ധമായ നിരവധി ലേഖനങ്ങൾ ഈ മാസികയുടെ 22 ലക്കങ്ങളിൽ പരന്നു കടന്നു. ഈ മാസികയുടെ മറ്റുള്ള ലക്കങ്ങളും കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്യാൻ കഴിഞ്ഞാൽ അത് വളരെ നന്നായിരിക്കും. ഈ മാസികയുടെ 22 ലക്കങ്ങൾ കണ്ടെത്താനും ഡിജിറ്റൈസ് ചെയ്യാനായി വലിയ സഹായങ്ങളും ചെയ്തു തന്ന ടോണീ മാഷിനു സ്നേഹാദരങ്ങൾ.

1932 - 1936 - ഗുരുനാഥൻ മാസികയുടെ 22 ലക്കങ്ങൾ
1932 – 1936 – ഗുരുനാഥൻ മാസികയുടെ 22 ലക്കങ്ങൾ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ പൊതുവായ മെറ്റാഡാറ്റയും ഓരോ ലക്കത്തിന്റെയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റ

  • പേര്: ഗുരുനാഥൻ മാസിക – പുസ്തകം 12ന്റെ 2 മുതൽ 12 വരെയുള്ള പതിനൊന്ന് ലക്കങ്ങൾ, പുസ്തകം 13ന്റെആറാം ലക്കം, പുസ്തകം 15ന്റെ 3,5, പിന്നെ 6 മുതൽ 12 വരെയുള്ള ഒൻപത് ലക്കങ്ങൾ 
  • പ്രസിദ്ധീകരണ വർഷം: 1932, 1933, 1934, 1935, 1936
  • താളുകളുടെ എണ്ണം: ഓരോ ലക്കത്തിനും 50 മുതൽ 64 താളുകൾ വരെ
  • അച്ചടി: S.G. Press, പറവൂർ

സ്കാനുകൾ

1938 – രാജാകേശവദാസ് (മൂന്നാം പതിപ്പ്) – ആർ. ഈശ്വരപിള്ള

ആദ്യകാല മലയാള ഉപന്യാസകാരന്മാരിൽ ഒരാളായിരുന്ന ആർ. ഈശ്വരപിള്ള രചിച്ച രാജാകേശവദാസ് എന്ന ജീവചരിത്രകൃതിയുടെ കൊല്ലവർഷം 1113ൽ (1938) പ്രസിദ്ധീകരിച്ച മൂന്നാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ആർ. ഈശ്വരപിള്ളയുടെ സ്മരണകൾ എന്ന പുസ്തകം ഇതിനു മുൻപ് നമുക്ക് ലഭിച്ചിട്ടുള്ളതാണ്.

1938 - രാജാകേശവദാസ് (മൂന്നാം പതിപ്പ്) - ആർ. ഈശ്വരപിള്ള
1938 – രാജാകേശവദാസ് (മൂന്നാം പതിപ്പ്) – ആർ. ഈശ്വരപിള്ള

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: രാജാകേശവദാസ് (മൂന്നാം പതിപ്പ്)
  • രചന: ആർ. ഈശ്വരപിള്ള
  • പ്രസിദ്ധീകരണ വർഷം: 1938 (കൊല്ലവർഷം 1113)
  • താളുകളുടെ എണ്ണം: 96
  • അച്ചടി: SG Press, Paravur
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ(gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ(archive.org): കണ്ണി

1939 – കൂത്തും കൂടിയാട്ടവും – കൊച്ചി കേരളവർമ്മ അമ്മാവൻ തമ്പുരാൻ

കൊച്ചി കേരളവർമ്മ അമ്മാവൻ തമ്പുരാൻ രചിച്ച കൂത്തും കൂടിയാട്ടവും എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്കത്തിന്റെ കൂത്തിന്റെയും കൂടിയാട്ടത്തിന്റെയും ചരിത്രവും ഐതിഹ്യവും മറ്റു വിശദാംശങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. ഈ വിഷയത്തിലെ അപൂർവഗ്രന്ഥങ്ങളിൽ ഒന്നാണ് ഇതെന്ന് തോന്നുന്നു.

1939 - കൂത്തും കൂടിയാട്ടവും - കൊച്ചി കേരളവർമ്മ അമ്മാവൻ തമ്പുരാൻ
1939 – കൂത്തും കൂടിയാട്ടവും – കൊച്ചി കേരളവർമ്മ അമ്മാവൻ തമ്പുരാൻ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കൂത്തും കൂടിയാട്ടവും
  • രചന: കൊച്ചി കേരളവർമ്മ അമ്മാവൻ തമ്പുരാൻ
  • പ്രസിദ്ധീകരണ വർഷം: 1939 (കൊല്ലവർഷം 1114)
  • താളുകളുടെ എണ്ണം: 198
  • അച്ചടി: കേരളോദയം അച്ചുകൂടം, തൃശൂർ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി