1936 – തിരുവിതാംകൂർ കൃഷിവ്യവസായ മാസിക – വാല്യം 16 ലക്കം 12

തിരുവിതാംകൂർ എക്കാണോമിക്ക് ഡെവലപ്പ്മെന്റ് ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടിരുന്ന മാസികയായ തിരുവിതാംകൂർ കൃഷിവ്യവസായ മാസികയുടെ 16-ാം വാല്യം 12-ാം ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. 1936 ഡിസംബറിലാണ് മാസികയുടെ ഈ ലക്കം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിലവിൽ ഈ ലക്കം മാത്രമാണ് ലഭ്യമായിരിക്കുന്നത്. മുൻപോട്ട് പോകുമ്പോൾ കൂടുതൽ ലക്കങ്ങൾ കണ്ടെടുക്കാൻ കഴിയുമെന്ന് കരുതുന്നു.

1936 - തിരുവിതാംകൂർ കൃഷിവ്യവസായ മാസിക - വാല്യം 16 ലക്കം 12
1936 – തിരുവിതാംകൂർ കൃഷിവ്യവസായ മാസിക – വാല്യം 16 ലക്കം 12

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: തിരുവിതാംകൂർ കൃഷിവ്യവസായ മാസിക – വാല്യം 16 ലക്കം 12
  • പ്രസിദ്ധീകരണ വർഷം: 1936
  • താളുകളുടെ എണ്ണം: 44
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org) കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org) കണ്ണി

1947 – പ്രകൃതി പാഠപ്രവേശിക  (രണ്ടാം ഭാഗം)

തിരുവിതാംകൂർ സർക്കാർ 1947ൽ ഒന്നും രണ്ടും ഫാറത്തിലെ (ഇന്നത്തെ അഞ്ച്, ആറ് ക്ലാസ്സുകൾ) ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച, പ്രകൃതി പാഠപ്രവേശിക എന്ന ജീവശാസ്ത്ര പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകം ജന്തുജീവിതം, സസ്യജീവിതം എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. അതിൽ തന്നെ ഒന്നും രണ്ടും ഫാറത്തിലെ പാഠങ്ങൾ വേറിട്ട് തുടക്കത്തിലെ വിഷയസംക്ഷേപത്തിൽ കാണിച്ചിരിക്കുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1947 - പ്രകൃതി പാഠപ്രവേശിക  (രണ്ടാം ഭാഗം)
1947 – പ്രകൃതി പാഠപ്രവേശിക  (രണ്ടാം ഭാഗം)

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പ്രകൃതി പാഠപ്രവേശിക  (രണ്ടാം ഭാഗം)
  • പ്രസിദ്ധീകരണ വർഷം: 1947
  • താളുകളുടെ എണ്ണം: 150
  • അച്ചടി: മോഡേൺ പ്രസ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1956 – ഇരുളും വെളിച്ചവും (രണ്ടാം ഭാഗം) – എൻ. കൃഷ്ണപിള്ള

1956ൽ പത്താം ക്ലാസ്സിലെ ഉപയോഗത്തിനായി എൻ. കൃഷ്ണപിള്ള തയ്യാറാക്കിയ ഇരുളും വെളിച്ചവും എന്ന പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതിന്റെ ഒന്നാം ഭാഗം കിട്ടിയിട്ടില്ല. ഈ പാഠപുസ്തകം ഫ്രെഞ്ച് നോവലായ ലെ മിറാബ്‌ലെ യുടെ മലയാള പരിഭാഷ ആണ്. ഇത് പത്താം ക്ലാസ്സിലെ ഉപപാഠപുസ്തകം ആയിരുന്നെന്ന് തോന്നുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പൊസ്റ്റ് കാണുക.

1956 - ഇരുളും വെളിച്ചവും (രണ്ടാം ഭാഗം) - എൻ. കൃഷ്ണപിള്ള
1956 – ഇരുളും വെളിച്ചവും (രണ്ടാം ഭാഗം) – എൻ. കൃഷ്ണപിള്ള

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഇരുളും വെളിച്ചവും (രണ്ടാം ഭാഗം)
  • രചന: എൻ. കൃഷ്ണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 72
  • പ്രസാധനം: വിദ്യോദയ പ്രസിദ്ധീകരണം
  • അച്ചടി: The Mahathma Printing Press, Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി