1948 – മൂന്നാം പാഠപുസ്തകം – ശ്രീചിത്രാപാഠാവലി

തിരുവിതാംകൂർ സർക്കാർ 1948ൽ (കൊല്ലവർഷം 1123ൽ) പ്രസിദ്ധീകരിച്ച മൂന്നാം പാഠപുസ്തകം എന്ന മലയാള പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് മൂന്നാം ഫാറത്തിലെ പാഠപുസ്തകം ആണോ അതോ മുന്നാം ക്ലാസ്സിലെ പാഠപുസ്തകം ആണൊ എന്നത് വ്യക്തമല്ല. മൂന്നാം ഫാറം (അതായത് ഏഴാം ക്ലാസ്സ്) ആവാനാണ് സാദ്ധ്യതയെന്ന് എനിക്കു തോന്നുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1948 – മൂന്നാം പാഠപുസ്തകം – ശ്രീചിത്രാപാഠാവലി
1948 – മൂന്നാം പാഠപുസ്തകം – ശ്രീചിത്രാപാഠാവലി

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: മൂന്നാം പാഠപുസ്തകം – ശ്രീചിത്രാപാഠാവലി
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 148
  • അച്ചടി: സർക്കാർ പ്രസ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1914 – കൃഷിശാസ്ത്രം – രണ്ടാം പുസ്തകം

1914ൽ, സ്കൂളുകളിലെ കൃഷിപഠനത്തിനായി പ്രസിദ്ധീകരിച്ച കൃഷിശാസ്ത്രം – രണ്ടാം പുസ്തകം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് പല ക്ലാസ്സുകളിലെ ഉപയോഗത്തിനായി തയ്യാറാക്കിയത് ആണ്. ഈ രണ്ടാം ഭാഗത്തിൽ കൃഷിസംബന്ധമായ പൊതുതത്വങ്ങളാണ് വിവരിച്ചിരിക്കുന്നത്. കൃഷിയിടങ്ങളെപറ്റിയും പണിയായുധങ്ങളെ പറ്റിയും ഒക്കെയുള്ള പാഠങ്ങൾ ഇതിൽ കാണാം. കുറച്ചധികം പണിയായുധങ്ങളുടെ വരചിത്രങ്ങളും പുസ്തകത്തിൽ ചേർത്തു കാണുന്നു. ഈ പുസ്തകത്തിന്റെ കവർപേജും ടൈറ്റിൽ പേജും നഷ്ടപ്പെട്ടിരിക്കുന്നു. അതിനാൽ പ്രധാനപ്പെട്ട ചില മെറ്റഡാറ്റ രേഖപ്പെടുത്താൻ വഴിയില്ല. അതൊഴിച്ചാൽ ബാക്കി പേജുകൾ ഒക്കെ ലഭ്യമാണ്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1914 – കൃഷിശാസ്ത്രം – രണ്ടാം പുസ്തകം
1914 – കൃഷിശാസ്ത്രം – രണ്ടാം പുസ്തകം

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കൃഷിശാസ്ത്രം – രണ്ടാം പുസ്തകം
  • പ്രസിദ്ധീകരണ വർഷം: 1914
  • താളുകളുടെ എണ്ണം: 106
  • അച്ചടി:
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

യവനസൂനങ്ങൾ – ഗ്രേഡ് 4 ബുക്ക് 4 – എം.എൻ.എം. നായർ

ബാലൻ പ്രസിദ്ധീകരണങ്ങൾ പ്രസിദ്ധീകരിച്ച യവനസൂനങ്ങൾ എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. എം.എൻ.എം. നായർ എന്നയാൾ നിർമ്മിച്ച ഈ പുസ്തകം Grade 4 നു വേണ്ടി പ്രസിദ്ധീകരിച്ച 4മത്തെ പുസ്തകമാണ്. ഇത് നാലാം ക്ലാസ്സ് ആണോ അതോ നാലാം ഫാറം ആണോ എന്നതൊന്നും വ്യക്തമല്ല. മാത്രമല്ല പ്രസിദ്ധീകരണവർഷവും അച്ചടിച്ചതെവിടെയെന്നും ഇതിൽ രേഖപ്പെടുത്തിയിട്ടില്ല.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

യവനസൂനങ്ങൾ - ഗ്രേഡ് 4 ബുക്ക് 4 - എം.എൻ.എം. നായർ
യവനസൂനങ്ങൾ – ഗ്രേഡ് 4 ബുക്ക് 4 – എം.എൻ.എം. നായർ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: യവനസൂനങ്ങൾ – ഗ്രേഡ് 4 ബുക്ക് 4
  • പ്രസിദ്ധീകരണ വർഷം: രേഖപ്പെടുത്തിയിട്ടില്ല
  • താളുകളുടെ എണ്ണം: 44
  • അച്ചടി: രേഖപ്പെടുത്തിയിട്ടില്ല