ആധുനിക ഇന്ത്യയിലെ ആദ്ധ്യാത്മികാചാര്യന്മാരിൽ പ്രമുഖനായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസനെ കുറിച്ച് കെ. മാധനവനുണ്ണിത്താൻ രചിച്ച ശ്രീരാമകൃഷ്ണദേവൻ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1939 – ശ്രീരാമകൃഷ്ണദേവൻ – കെ. മാധവനുണ്ണിത്താൻ
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
ആനയുടെ മർമ്മലക്ഷണങ്ങളും ചികിത്സാക്രമങ്ങളും മറ്റും അടങ്ങിയ മാതംഗലീല എന്ന പ്രാചീന സംസ്കൃത ഗ്രന്ഥത്തിന്റെ ആദ്യത്തെ മലയാളപരിഭാഷകളിൽ ഒന്നായ മാതംഗലീല (മാതംഗലീലാ ഭാഷ) എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ശേഖരത്തവാരിയത്ത താർക്കികൻ രാഘവവാരിയർ എന്ന ഒരാളാണ് ഇത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഇക്കാലത്ത് (ഈ പുസ്തകം എഴുതിയ 1908 കാലഘട്ടത്തിൽ) ഗജശാസ്ത്രം അറിയാത്തതിനാൽ ഗജരക്ഷ ശരിയായി ചെയ്യുന്നില്ലെന്നും അതു മൂലം ഗജങ്ങൾ നാശം പ്രാപിക്കുന്ന സ്ഥിതി ഉണ്ടെന്നും അതിൽ നിന്ന് രക്ഷ പ്രാപിക്കാനാണ് ഈ പുസ്തകം എല്ലാവരുടേയും അറിലേക്കായി താൻ പരിഭാഷ ചെയ്ത് പ്രസിദ്ധീകരിക്കുന്നത് എന്ന് പരിഭാഷകനായ രാഘവവാരിയർ ഇതിന്റെ മുഖവുരയിൽ പറയുന്നു.
1908 – മാതംഗലീല – രാഘവവാരിയർ
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
ശ്രീ കെ.വി. ചാക്കൊ രചിച്ച ശ്രീയേശുചരിതം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് 1930കളിൽ തിരുവിതാംകൂർ-കൊച്ചി പ്രദേശത്ത് നാലാം ഫാറത്തിലെ (ഇന്നത്തെ എട്ടാം ക്ലാസ്സ്) ഉപപാഠപുസ്തകം ആയി പഠിപ്പിക്കാൻ അംഗീകാരം ഉണ്ട് എന്ന് ഇതിന്റെ ടൈറ്റിൽ പേജിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇത് ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ്. ഹൈന്ദവപുരാണപുരുഷന്മാരുടെ ചരിത്രം എഴുതുന്ന ശൈലിയിലാണ് താൻ ഈ ജീവചരിത്രം രചിക്കാൻ ശ്രമിച്ചിട്ടുള്ളത് എന്ന് ഗ്രന്ഥകർത്താവായ കെ.വി. ചാക്കോ ഇതിന്റെ മുഖവുരയിൽ വ്യക്തമാക്കുന്നു. കേരളഭൂഷണം എഡിറ്റർ ആയിരുന്ന കെ.കെ. കുരുവിള ആണ് പുസ്തകത്തിനു അവതാരിക എഴുതിയിരിക്കുന്നത്.
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
You must be logged in to post a comment.