1926 – മലയാള മൂന്നാം പാഠപുസ്തകം – തിരുവിതാംകൂർ – മൿമില്ലൻ

1926ൽ തിരുവിതാം‌കൂർ പ്രദേശത്തെത്തെ സ്കൂളുകളിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്നവർക്കു ഉപയോഗിക്കാനായി മൿമില്ലൻ & കമ്പനി പ്രസിദ്ധീകരിച്ച മലയാള മൂന്നാം പാഠപുസ്തകം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. മൿമില്ലൻ തന്നെ 1926ൽ ഒന്നാം ക്ലാസ്സിലേക്ക് പ്രസിദ്ധീകരിച്ച മലയാള പാഠപുസ്തകം ഇതിനു മുൻപ് നമുക്ക് ലഭിച്ചതാണ്. അത് ഇവിടെ കാണാം.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1926 - മലയാള മൂന്നാം പാഠപുസ്തകം - തിരുവിതാംകൂർ - മൿമില്ലൻ
1926 – മലയാള മൂന്നാം പാഠപുസ്തകം – തിരുവിതാംകൂർ – മൿമില്ലൻ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: മലയാള മൂന്നാം പാഠപുസ്തകം – തിരുവിതാംകൂർ – മൿമില്ലൻ
  • പ്രസിദ്ധീകരണ വർഷം: 1926
  • താളുകളുടെ എണ്ണം: 144
  • പ്രസാധകർ: മക്മില്ലൻ & കമ്പനി ലിമിറ്റഡ്
  • അച്ചടി: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

ഉത്തരരാമചരിതം – ഭാഷാനാടകം – ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ

എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സംസ്കൃതകവിയും നാടകകൃത്തും ആയിരുന്ന ഭവഭൂതിയുടെ ഉത്തരരാമചരിതം എന്ന കൃതി ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ മലയാളത്തിലേക്ക് പരിഭാഷ ചെയ്തു പ്രസിദ്ധീകരിച്ചതിന്റെ രണ്ടാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

കവർ പേജും ടൈറ്റിൽ പേജും നഷ്ടപ്പെട്ടിരിക്കുന്നതിനാൽ ഈ രണ്ടാം പതിപ്പ് ഏത് വർഷം പ്രസിദ്ധീകരിച്ചു എന്നത് വ്യക്തമല്ല. അവതാരികയിലും ആമുഖത്തിലെ മറ്റു പ്രസ്താവനകളിലും 1892 തൊട്ട് 1901 വരെയുള്ള വർഷങ്ങൾ വരുന്നുണ്ട്. അതിനാൽ ഏകദേശം 1901ലോ 1902ലോ ആവും ഈ രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചതെന്ന് ഊഹിക്കാം. ഒന്നാം പതിപ്പ് എന്നു പ്രസിദ്ധീകരിച്ചു എന്നതിന്റെ വിവരവും ഇതിൽ കാണുന്നില്ല. ഉള്ളടക്കത്തിനു ചുറ്റും വൈറ്റ് സ്പേസ് വളരെ കുറച്ചേ ഉള്ളൂ എന്നത് മൂലം ഇതിന്റെ ഡിജിറ്റൈസേഷൻ ബുദ്ധിമുട്ടായിരുന്നു.

ഉത്തരരാമചരിതം - ഭാഷാനാടകം - ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ
ഉത്തരരാമചരിതം – ഭാഷാനാടകം – ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഉത്തരരാമചരിതം – ഭാഷാനാടകം
  • രചന: ഭവഭൂതി/ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ
  • പ്രസിദ്ധീകരണ വർഷം: ടൈറ്റിൽ പേജ് നഷ്ടപ്പെട്ടതിനാൽ കൃത്യമായി അറിയില്ല
  • താളുകളുടെ എണ്ണം: 134
  • അച്ചടി: ടൈറ്റിൽ പേജ് നഷ്ടപ്പെട്ടതിനാൽ കൃത്യമായി അറിയില്ല
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1906 – സർവ്വജനങ്ങൾക്കായുമുള്ള ദിവ്യവഴികാട്ടി – റവ. ഫെഡറിക്ക് ബവർ

ക്രൈസ്തമതപ്രചരണ പുസ്തകം എന്ന വിഭാഗത്തിലോ തർക്കശാസ്ത്ര പുസ്തകം എന്ന വിഭാഗത്തിലോ പെടുത്താവുന്ന സർവ്വജനങ്ങൾക്കായുമുള്ള ദിവ്യവഴികാട്ടി എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകത്തിന്റെ ആമുഖത്തിൽ രചയിതാവായി FB എന്ന ഇനീഷ്യൽ മാത്രമാണ് രേഖപ്പെടുത്തിയിട്ടൂള്ളത്. (മുൻപ് ജർമ്മൻ മിഷനറിയായ ലീബെന്ദർ ഫെറിന്റെ പുസ്തകങ്ങളിൽ ഈ രീതി നമ്മൾ കണ്ടിട്ടുള്ളതാണ്). ഈ പുസ്തകം സി എം എസ് മിഷണറിയായ റവ. ഫെഡറിക്ക് ബവർ (Rev. Frederick Bower) ആണ് രചിച്ചതെന്ന് പുസ്തകത്തിലെ വിവരങ്ങളും മറ്റും പരിശോധിച്ച, മിഷനറി വിഷയങ്ങളിൽ സ്വതന്ത്ര ഗവേഷണം നടത്തുന്ന, മനോജ് എബനേസർ സാക്ഷ്യപ്പെടുത്തുന്നു. 1906ൽ കോട്ടയം സി.എം.എസ് പ്രസ്സിൽ അച്ചടിച്ച ഈ പുസ്തകത്തിൽ ധാരാളം പാശ്ചാത്യ മിഷനറിമാരേയും മറ്റു ഭാഷകളിലുള്ള ക്രൈസ്തവരചകളേയും ക്വോട്ട് ചെയ്യുന്നുണ്ട്.

1906 - സർവ്വജനങ്ങൾക്കായുമുള്ള ദിവ്യവഴികാട്ടി - റവ. ഫെഡറിക്ക് ബവർ
1906 – സർവ്വജനങ്ങൾക്കായുമുള്ള ദിവ്യവഴികാട്ടി – റവ. ഫെഡറിക്ക് ബവർ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സർവ്വജനങ്ങൾക്കായുമുള്ള ദിവ്യവഴികാട്ടി
  • രചന: റവ. ഫെഡറിക്ക് ബവർ
  • പ്രസിദ്ധീകരണ വർഷം: 1906
  • താളുകളുടെ എണ്ണം: 244
  • അച്ചടി: CMS Press, Kottayam
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി