മഹാകവി പള്ളത്തു രാമൻ രചിച്ച ചരിത്രാഖ്യായിക എന്ന ഗണത്തിലുള്ള ഗദ്യകൃതിയായ അമൃതപുളിനം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. അമൃതപുളിനം സ്കൂൾ ഫൈനൽ ക്ളാസ്സിലെ പാഠപുസ്തകം ആയിരുന്നെന്ന് ചില റെഫറൻസുകൾ കണ്ടു. പക്ഷെ സ്കൂൾ ഫൈനൽ എന്നു ഉദ്ദേശിക്കുന്നത് പത്താം ക്ലാസ്സ് ആണോ മറ്റ് ഏതെങ്കിലും ക്ലാസ്സ് ആണോ എന്നതൊന്നും വ്യക്തമല്ല. രചയിതാവായ പള്ളത്ത്, മഹാകവി പള്ളത്തു രാമൻ എന്ന് അറിയപ്പെട്ടു. അദ്ദേഹം ഒരു അദ്ധ്യാപകനും (പാലക്കാട് ഗവർണ്മെൻ്റ് വിക്ടോറിയ കോളേജിൽ മലയാളം അദ്ധ്യാപകൻ ആയിരുന്നു) കവിയും എഴുത്തുകാരവും സാമൂഹ്യപരിഷ്കർത്താവും ആയിരുന്നു. അദ്ദ്ദേഹത്തെ പറ്റീ കുറച്ചു വിവരങ്ങൾ ഇവിടെ കാണാം. അമൃതപുളിനം എന്ന ഈ കൃതിയിൽ ഹിരണ്മയി അജയസിംഹൻ എന്നിവരാണ് നായികാനായകന്മാർ. മുഗൾ ചക്രവർത്തിയായ അക്ബറും ഇതിലെ ഒരു പ്രധാന കഥാപാത്രമാണ്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
You must be logged in to post a comment.