മലയാളത്തിലെ ആദ്യകാല സിനിമാ മാസികകളിൽ ഒന്നായ സിനിമാ മാസിക എന്ന മാസികയുടെ ആദ്യ ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. മലയാള സിനിമാ സംബന്ധിയായ കാര്യങ്ങളിൽ ഗവേഷണം ചെയ്യുന്ന ആർ.പി. ശിവകുമാർ അടക്കമുള്ളവർക്ക് ഈ മാസികയുടെ ലക്കങ്ങൾ മുതൽക്കൂട്ടാകും. ബൈൻഡ് ചെയ്തവർ അരികു കൂട്ടി മുറിച്ചത് മൂലമുള്ള ചില പ്രശ്നങ്ങൾ ഒഴിച്ചു നിർത്തിയാൽ ഏകദേശം മൊത്തമായി ഈ ലക്കം നമുക്ക് ലഭ്യമായിട്ടൂണ്ട്.
മലയാള സിനിമ പിച്ച വെച്ചു നടക്കുന്ന കാലഘട്ടത്തെ മാസിക ആയതിനാൽ മലയാള നിനിമാസംബന്ധിയായ ലേഖനങ്ങൾ അങ്ങനെ ഇല്ല. സിനിമയിലെ ക്യാമറ ടെക്നിക്ക് പരിചയപ്പെടുത്തുന്ന ലേഖനം, മലയാള സിനിമ അഭിവൃദ്ധി പ്രാപിക്കാത്തതിനെ പറ്റിയുള്ള വിലയിരുത്തൽ ലേഖനം, തമിഴ് സിനിമയുടെ നിലവാരത്തകകർച്ചയെ പറ്റിയുള്ള ലേഖനം തുടങ്ങി ഒട്ടനവധി ലേഖനങ്ങൾ ഇതിൽ കാണാം. അതിനു പുറമേ 1940കളിലെ സിനിമാ പരസ്യങ്ങളും (കൂടുതലും തമിഴ് സിനിമാ പരസ്യങ്ങൾ ആണ്) കൗതുകമുയർത്തുന്ന വാണിജ്യ പരസ്യങ്ങളും ഒക്കെ ഈ ലക്കത്തിന്റെ ഭാഗമാണ്.
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

കടപ്പാട്
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ ഡിജിറ്റൈസ് ചെയ്ത ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
You must be logged in to post a comment.