കേരള സർക്കാർ 1964ൽ ഏഴാം ക്ലാസ്സിലെ ഉപയോഗത്തിനായി തയ്യാറാക്കിയ ജനറൽ സയൻസു് എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. പിറകിലെ കവർ പേജ് നഷ്ടപ്പെട്ടു എന്ന ഒരു ചെറിയ കുറവ് മാത്രം ഈ ഡിജിറ്റൈസ് ചെയ്ത പുസ്തകത്തിനുണ്ട്. ഈ പാഠപുസ്തകം പഠിച്ച കുറച്ചു പേരെങ്കിലും സോഷ്യൽ മീഡിയയിലും മറ്റും സജീവമായി ഉണ്ടാവും എന്നു ഞാൻ കരുതുന്നു.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പൊസ്റ്റ് കാണുക.
1964-ജനറൽ സയൻസു് – സ്റ്റാൻഡേർഡു് 7
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
പേര്: ജനറൽ സയൻസു് – സ്റ്റാൻഡേർഡു് 7
പ്രസിദ്ധീകരണ വർഷം: 1964
താളുകളുടെ എണ്ണം: 154
പ്രസാധനം: കേരള സർക്കാർ
അച്ചടി: സർക്കാർ പ്രസ്സ്, തിരുവനന്തപുരം
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
മാപ്പിള റവ്യൂ (Mappila Review) എന്ന മാസികയുടെ നാലാം വാല്യത്തിന്റെ പന്ത്രണ്ടാം ലക്കത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇതിനു മുൻപ് നാലാം വാല്യത്തിന്റെ പത്തു ലക്കങ്ങളുടെ സ്കാനുകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്തിരുന്നു. അത് ഇവിടെ കാണാം. ഈ പന്ത്രണ്ടാം ലക്കം കൂടെ ലഭിച്ചതിനാൽ നാലാം വാല്യത്തിന്റെ എല്ലാ ലക്കങ്ങളും നമുക്കു ലഭിച്ചു.
1941 – 1946 കാലഘട്ടത്തിൽ കോഴിക്കോട് നിന്ന് ഇറങ്ങിയിരുന്ന മാപ്പിള പശ്ചാലത്തലമുള്ള മാസികയാണ് മാപ്പിള റവ്യൂ. ഗുണനിലവാരമുള്ള ലേഖനങ്ങളും, നല്ല അച്ചടിയും കമ്പോസിങ്ങും, അച്ചടിക്ക് ഉപയോഗിച്ചിരിക്കുന്ന നല്ല ഗുണനിലവാരമുള്ള പേപ്പറും, ഒക്കെ ഒറ്റ നോട്ടത്തിൽ ഈ മാസികയുടെ പ്രത്യേകതയായി ഞാൻ കണ്ടു.കോഴിക്കോട് എമ്പയർ പ്രസ്സിൽ ആയിരുന്നു അച്ചടി. വക്കം അബ്ദുൽ ഖാദർ, കെ അബൂബക്കർ എന്നിവർ വിവിധ സമയത്ത് ഇതിന്റെ പത്രാധിപർ ആയിരുന്നു.
ഉള്ളടക്കത്തിൽ വൈറ്റ് സ്പെസ് വളരെ കുറച്ചാണ് ഉപയോഗിച്ചിരിക്കുന്നത്. അതും, ബൈൻഡ് ചെയ്തവർ അരിക് കൂട്ടി മുറിച്ചതും മൂലം ഇതിന്റെ ഡിജിറ്റൈസേഷൻ അല്പം വിഷമമായിരുന്നു. എങ്കിലും പരിമിതികൾക്ക് ഉള്ളിൽ നിന്ന് മികച്ച നിലയിൽ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്.
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
1945-മാപ്പിള റവ്യൂ – പുസ്തകം 4 ലക്കം 12
കടപ്പാട്
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ ഡിജിറ്റൈസ് ചെയ്ത ലക്കത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
പേര്: മാപ്പിള റവ്യൂ – പുസ്തകം 4 ലക്കം 12
പ്രസിദ്ധീകരണ വർഷം: 1945 ഏപ്രിൽ
താളുകളുടെ എണ്ണം: 32
പത്രാധിപർ/പ്രസാധകൻ: K. Abubucker
അച്ചടി: എമ്പയർ പ്രസ്സ്, കോഴിക്കോട്
സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
കേരള സംസ്ഥാനരൂപീകരണ കാലഘട്ടത്തിൽ കേരളരാജ്യം, കേരളഭാഷ, കേരളസംസ്കാരം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രസിദ്ധികരിച്ചിരുന്ന സുപ്രഭാതം എന്ന സാഹിത്യമാസികയുടെ പുസ്തകം 7ന്റെ 2-ാം ലക്കവും 3,4ലക്കങ്ങൾ ചേർന്ന ലക്കവുമടക്കം രണ്ട് ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇതിൽ ലക്കം 3, 4 ൽ 33, 34, 35, 36 എന്നീ താളുകൾ നഷ്ടപ്പെട്ടിരിക്കുന്നു. ബൈൻഡ് ചെയ്തവർ സൂക്ഷ്മത പുലർത്താഞ്ഞത് മൂലം ലക്കം 3,4ന്റെ ചില താളുകളുടെ ഉള്ളടക്കത്തിന്റെ ഒരു ഭാഗം കട്ടായി പോയിട്ടുണ്ട്. ആ കുറവ് ഒഴിച്ചു നിർത്തിയാൽ നല്ല നിലയിലുള്ള പുസ്തകം തന്നെയാണ് ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയത്.
പ്രധാനമായും സാഹിത്യമാണ് ഉള്ളടക്കമെങ്കിലും അക്കാലത്തെ സമകാലിക വിഷയങ്ങളിലുള്ള ലെഖനങ്ങളും മാസികയുടെ ഭാഗമാണ്.
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
സുപ്രഭാതം മാസിക – പുസ്തകം 7 – ലക്കം 2
കടപ്പാട്
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ ഡിജിറ്റൈസ് ചെയ്ത ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
You must be logged in to post a comment.