1954 – പാവങ്ങൾക്കു് പാർപ്പിടം – തിരുവിതാംകൂർ കൊച്ചി സർക്കാർ

തിരുവിതാംകൂർ കൊച്ചി സർക്കാർ 1954ൽ പ്രസിദ്ധീകരിച്ച പാവങ്ങൾക്കു് പാർപ്പിടം എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത്തരം പഴയകാല സർക്കാർ ലഘുലേഖകൾ കേരളസർക്കാർ എവിടെയെങ്കിലും ഒക്കെ സൂക്ഷിച്ചു വെച്ചിട്ടൂണ്ടാകുമോ എന്ന് എനിക്ക് ഉറപ്പില്ല. പിൽക്കാല ഗവേഷകർക്ക് ധാരാളം വിവരങ്ങൾ പ്രദാനം ചെയ്യുന്നതാണ് ഇത്തരം ലഘുലേഖകൾ.

1954 - പാവങ്ങൾക്കു് പാർപ്പിടം - തിരുവിതാംകൂർ കൊച്ചി സർക്കാർ
1954 – പാവങ്ങൾക്കു് പാർപ്പിടം – തിരുവിതാംകൂർ കൊച്ചി സർക്കാർ

കടപ്പാട്

ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. എന്റെ സുഹൃത്തുക്കളായ ശ്രീ കണ്ണൻഷണ്മുഖവും ശ്രീ അജയ് ബാലചന്ദ്രനും ഇത് എനിക്കു ഡിജിറ്റൈസേഷനായി എത്തിച്ചു തരാനുള്ള വലിയ പ്രയത്നത്തിൽ പങ്കാളികളായി. എല്ലാവർക്കും വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: പാവങ്ങൾക്കു് പാർപ്പിടം
  • പ്രസിദ്ധീകരണ വർഷം: 1954
  • താളുകളുടെ എണ്ണം: 20
  • പ്രസാധകർ: തിരുവിതാംകൂർ കൊച്ചി സർക്കാർ
  • അച്ചടി:  സർക്കാർ പ്രസ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1958 – കേരള മലയാള പദ്യപാഠാവലി

1958ൽ കേരള സർക്കാർ പ്രസിദ്ധീകരിച്ച കേരള മലയാള പദ്യപാഠാവലി എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതു പക്ഷെ ഏതു ക്ലാസ്സിലെ ഉപയോഗത്തിനായി തയ്യാറാക്കിയത് ആണെന്ന് പുസ്തകത്തിൽ നിന്നു വ്യക്തമല്ല. കുഞ്ഞികൂട്ടൻ തമ്പുരാൻ, വള്ളത്തോൾ, കുമാരനാശാൻ തുടങ്ങിയ പല പ്രമുഖരുടേയും കവിതകൾ ഇതിൽ അടങ്ങിയിരിക്കുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1958 - കേരള മലയാള പദ്യപാഠാവലി
1958 – കേരള മലയാള പദ്യപാഠാവലി

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: കേരള മലയാള പദ്യപാഠാവലി
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 52
  • പ്രസാധനം: വി.വി. പ്രസ്സ്, കൊല്ലം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി

1956 – ധർമ്മരശ്മി – ആനന്ദക്കുട്ടൻ എം.ഏ. – സ്റ്റാൻഡേർഡ് 6

1956ൽ ആറാം ക്ലാസ്സിലെ ഉപയോഗത്തിനായി വിദ്യോദയ പബ്ലിക്കെഷൻസ് പ്രസിദ്ധീകരിച്ച ധർമ്മരശ്മി എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ആനന്ദക്കുട്ടൻ എം.ഏ. രചിച്ച ഈ പുസ്തകത്തിൽ ശ്രീ ബുദ്ധന്റെ ജീവചരിത്രം കൈകാര്യം ചെയ്യുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പൊസ്റ്റ് കാണുക.

ധർമ്മരശ്മി - ആനന്ദക്കുട്ടൻ എം.ഏ. - സ്റ്റാൻഡേർഡ് 6
ധർമ്മരശ്മി – ആനന്ദക്കുട്ടൻ എം.ഏ. – സ്റ്റാൻഡേർഡ് 6

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: ധർമ്മരശ്മി
  • രചന: ആനന്ദക്കുട്ടൻ എം.ഏ.
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 40
  • പ്രസാധനം: വിദ്യോദയ പബ്ലിക്കേഷൻസ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി