1905 – കൃഷ്ണാർജ്ജുനവിജയം ആട്ടക്കഥ – മൂലൂർ എസ്. പത്മനാഭപ്പണിക്കർ

മൂലൂർ എസ്. പത്മനാഭപ്പണിക്കർ രചിച്ച കൃഷ്ണാർജ്ജുനവിജയം ആട്ടക്കഥ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കഥകളിയുമായി ബന്ധപ്പെട്ട കുറച്ചധികം പഴയകാല പുസ്തകങ്ങൾ കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്യാൻ പറ്റുന്നത് സന്തോഷം തന്നെ. ഇക്കാര്യത്തിൽ എന്നെ സഹായിക്കുന്ന ടോണി ആന്റണി മാഷിനു പ്രത്യേക നന്ദി.

https://gpura.org/item/krishnarjunavijayam1905padmulur
https://gpura.org/item/krishnarjunavijayam1905padmulur

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കൃഷ്ണാർജ്ജുനവിജയം ആട്ടക്കഥ 
  • രചന: മൂലൂർ എസ്. പത്മനാഭപ്പണിക്കർ
  • പ്രസിദ്ധീകരണ വർഷം: 1910 (കൊല്ലവർഷം 1080)
  • താളുകളുടെ എണ്ണം: 36
  • അച്ചടി: വിദ്യാഭിവർദ്ധിനി അച്ചുകൂടം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1914 – ബാലപാഠാമൃതം – വെളുത്തേരിൽ കേശവൻ വൈദ്യർ

സംസ്കൃതം അഭ്യസിക്കുന്ന മലയാളികളെ സഹായിക്കാൻ വേണ്ടി തയ്യാറാക്കിയ ബാലപാഠാമൃതം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. വെളുത്തേരിൽ കേശവൻ വൈദ്യർ ആണ് ഈ പുസ്തകത്തിന്റെ രചയിതാവു്. പദ്യരൂപത്തിൽ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം വികസിക്കുന്നത്. ഏ. ആർ. രാജരാജവർമ്മ ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തെ പറ്റി എഴുതിയ ഒരു കുറിപ്പ് പുസ്തകത്തിന്റെ തുടക്കത്തിൽ കാണാം.

1914 - ബാലപാഠാമൃതം - വെളുത്തേരിൽ കേശവൻ വൈദ്യർ
1914 – ബാലപാഠാമൃതം – വെളുത്തേരിൽ കേശവൻ വൈദ്യർ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: ബാലപാഠാമൃതം 
  • രചന: വെളുത്തേരിൽ കേശവൻ വൈദ്യർ
  • പ്രസിദ്ധീകരണ വർഷം: 1914 (കൊല്ലവർഷം 1089)
  • താളുകളുടെ എണ്ണം: 52
  • അച്ചടി: മനോമോഹനം പ്രസ്സ്, കൊല്ലം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1959 – കേരള മലയാള പദ്യപാഠാവലി – പുസ്തകം 2

കേരള സർക്കാർ 1959ൽ പ്രസിദ്ധീകരിച്ച കേരള മലയാള പദ്യപാഠാവലി – പുസ്തകം 2 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതു ഏതു ക്ലാസ്സിലെ ഉപയോഗത്തിനായി തയ്യാറാക്കിയതാണെന്ന് വ്യക്തമല്ല. പുസ്തകത്തിലെ ഉള്ളടക്കം കണ്ടിട്ട് ഉയർന്ന ക്ലാസ്സിലെ പാഠപുസ്തകം ആണെന്ന് തോന്നുന്നു. ഈ പാഠപുസ്തകം പഠിച്ച കുറച്ചു പേർ എങ്കിലും ഓൺ ലൈനിൽ ഉണ്ടാവും എന്നതിനാൽ അവർക്ക് ഇത് പരിശോധിച്ച് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1959 - കേരള മലയാള പദ്യപാഠാവലി - പുസ്തകം 2
1959 – കേരള മലയാള പദ്യപാഠാവലി – പുസ്തകം 2

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കേരള മലയാള പദ്യപാഠാവലി – പുസ്തകം 2
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 64
  • അച്ചടി: സർക്കാർ പ്രസ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി