1918 – വാക്യരചനാപ്രവേശിക – സി.പി. പരമേശ്വരൻപിള്ള

കൊല്ലവർഷം 1093ൽ (ഏകദേശം 1918) സി.പി. പരമേശ്വരൻപിള്ള രചിച്ച വാക്യരചനാപ്രവേശിക എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. അക്ഷരം പഠിച്ചു കഴിഞ്ഞ കുട്ടികളെ വാക്യരചന പഠിപ്പിക്കുകയാണ് പുസ്തകത്തിന്റെ ലക്ഷ്യം. അതിനു യോജിച്ച വിധത്തിൽ ചിത്രങ്ങളും വാക്കുകളും ചോദ്യങ്ങളും ഒക്കെ പുസ്തകത്തിൽ കാണാം. ഉള്ളടക്കത്തിൽ നിന്ന് ഇതു ചെറിയ ക്ലാസ്സുകളിലെ ഉപയോഗത്തിനായി തയ്യാറാക്കിയതാണെന്ന് വ്യക്തമാണെങ്കിലും ഏത് ക്ലാസ്സെന്ന് രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല ഇത് ഏതെങ്കിലും സ്കൂളുകളിൽ ഉപയോഗത്തിലുണ്ടായിരുന്നോ എന്നതും വ്യക്തമല്ല.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1918 - വാക്യരചനാപ്രവേശിക - സി.പി. പരമേശ്വരൻപിള്ള
1918 – വാക്യരചനാപ്രവേശിക – സി.പി. പരമേശ്വരൻപിള്ള

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: വാക്യരചനാപ്രവേശിക
  • രചന: സി.പി. പരമേശ്വരൻപിള്ള
  • പ്രസിദ്ധീകരണ വർഷം: കൊല്ലവർഷം 1093ൽ (ഏകദേശം 1918)
  • താളുകളുടെ എണ്ണം: 40
  • അച്ചടി: സരസ്വതീവിലാസം പ്രസ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1942 – കഥാഭിനയഗാനമാല – രണ്ട്, മൂന്ന്, നാല് ക്ലാസ്സിലേക്കു് – പാലാ എസ്സ് നാരായണൻ നായർ

1942ൽ (കൊല്ലവർഷം 1117ൽ) പാലാ എസ്സ് നാരായണൻ നായർ രചിച്ച് രണ്ട്, മൂന്ന്, നാല് ക്ലാസ്സുകളിലെ ഉപയോഗതിന്നായി തയ്യാറാക്കിയ  കഥാഭിനയഗാനമാല എന്ന പേരിലുള്ള മൂന്നു പാഠപുസ്തകങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പാഠപുസ്തകങ്ങളിൽ കൈകാര്യം ചെയ്യുന്ന വിഷയം ഐച്ഛികം ആയതിനാൽ ഇത് ഏതെങ്കിലും സ്കൂളുകളിൽ ഉപയോഗിച്ചിരുന്നോ എന്നത് വ്യക്തമല്ല.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1942 - കഥാഭിനയഗാനമാല
1942 – കഥാഭിനയഗാനമാല

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകങ്ങൾ. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ മൂന്നുപുസ്തകങ്ങളുടേയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും വെവ്വേറെ കൊടുത്തിരിക്കുന്നു.

ഒന്നാം ഭാഗം – രണ്ടാം ക്ലാസ്സിലേക്കു്

  • പേര്: കഥാഭിനയഗാനമാല – ഒന്നാം ഭാഗം – രണ്ടാം ക്ലാസ്സിലേക്കു്
  • രചന: പാലാ എസ്സ് നാരായണൻ നായർ
  • പ്രസിദ്ധീകരണ വർഷം: 1942 (കൊല്ലവർഷം 1117ൽ)
  • താളുകളുടെ എണ്ണം: 14
  • പ്രസാധകർ: നാഷണൽ ബുക്ക് ഡിപ്പോ, കോട്ടയം
  • അച്ചടി: M.P. House, Kottayam
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

രണ്ടാം ഭാഗം – മൂന്നാം ക്ലാസ്സിലേക്കു്

  • പേര്: കഥാഭിനയഗാനമാല – രണ്ടാം ഭാഗം – മൂന്നാം ക്ലാസ്സിലേക്കു്
  • രചന: പാലാ എസ്സ് നാരായണൻ നായർ
  • പ്രസിദ്ധീകരണ വർഷം: 1942 (കൊല്ലവർഷം 1117ൽ)
  • താളുകളുടെ എണ്ണം: 20
  • പ്രസാധകർ: നാഷണൽ ബുക്ക് ഡിപ്പോ, കോട്ടയം
  • അച്ചടി: M.P. House, Kottayam
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

മൂന്നാം ഭാഗം – നാലാം ക്ലാസ്സിലേക്കു്

  • പേര്: കഥാഭിനയഗാനമാല – മൂന്നാം ഭാഗം – നാലാം ക്ലാസ്സിലേക്കു്
  • രചന: പാലാ എസ്സ് നാരായണൻ നായർ
  • പ്രസിദ്ധീകരണ വർഷം: 1942 (കൊല്ലവർഷം 1117ൽ)
  • താളുകളുടെ എണ്ണം: 22
  • പ്രസാധകർ: നാഷണൽ ബുക്ക് ഡിപ്പോ, കോട്ടയം
  • അച്ചടി: M.P. House, Kottayam
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1960 – ഭാരത-ചൈനാ അതിർത്തിപ്രശ്നം

ഇന്ത്യാ-ചൈനാ അതിർത്തി തർക്കത്തെ കുറിച്ച് 1960ൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ ഭാരത-ചൈനാ അതിർത്തിപ്രശ്നം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1960 - ഭാരത-ചൈനാ അതിർത്തിപ്രശ്നം
1960 – ഭാരത-ചൈനാ അതിർത്തിപ്രശ്നം

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഭാരത-ചൈനാ അതിർത്തിപ്രശ്നം 
  • പ്രസിദ്ധീകരണ വർഷം: 1960
  • താളുകളുടെ എണ്ണം: 12
  • അച്ചടി: മാതൃഭൂമി പ്രസ്സ്, കോഴിക്കോട്
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി