1917 – പച്ചിലവളം – തിരുവിതാംകൂർസർക്കാർ കൃഷിമത്സ്യവ്യവസായ ഡിപ്പാർട്ടുമെന്റു

തിരുവിതാംകൂർസർക്കാരിന്റെ കൃഷിമത്സ്യവ്യവസായ ഡിപ്പാർട്ടുമെന്റു് 1917ൽ പ്രസിദ്ധീകരിച്ച പച്ചിലവളം എന്ന കാർഷികബുള്ളറ്റിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. തിരുവിതാംകൂർ പ്രദേശത്ത് കൃഷിയാവശ്യത്തിനായി ഉപയോഗിക്കുന്ന പച്ചിലവളത്തെ പറ്റിയുള്ള ഡോക്കുമെന്റേഷൻ ആണ് ഈ പുസ്തകം. അഗ്രിക്കൾച്ചറൽ കെമിസ്റ്റ് ആയിരുന്ന കെ. പരമേശ്വരൻ പിള്ളയാണ് ഈ ബുള്ളറ്റിൻ തയ്യാറാക്കിയിരിക്കുന്നത്.

1917 - പച്ചിലവളം - തിരുവിതാംകൂർസർക്കാർ കൃഷിമത്സ്യവ്യവസായ ഡിപ്പാർട്ടുമെന്റു
1917 – പച്ചിലവളം – തിരുവിതാംകൂർസർക്കാർ കൃഷിമത്സ്യവ്യവസായ ഡിപ്പാർട്ടുമെന്റു

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പച്ചിലവളം
  • രചന: കെ. പരമേശ്വരൻ പിള്ള
  • പ്രസിദ്ധീകരണ വർഷം: കൊല്ലവർഷം 1092 (ഏകദേശം 1917)
  • താളുകളുടെ എണ്ണം: 40
  • പ്രസാധനം: തിരുവിതാംകൂർസർക്കാർ കൃഷിമത്സ്യവ്യവസായ ഡിപ്പാർട്ടുമെന്റു
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1925 – കപിലോപാഖ്യാനം കിളിപ്പാട്ടു്

1925ൽ തിരുവിതാംകൂറിൽ ശ്രീചിത്രതിരുനാൾ രാജാവിന്റെ കിരീടധാരണമഹോത്സവത്തോടനുബന്ധിച്ച് ശ്രീചിത്രതിരുനാൾ ഗ്രന്ഥശാല പ്രസിദ്ധീകരിച്ച കപിലോപാഖ്യാനം കിളിപ്പാട്ടു് എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.  ഇത് വളരെ പഴയ ഒരു താളിയോല ഗ്രന്ഥത്തിന്റെ അച്ചടി പതിപ്പാണെന്ന് ഇതിന്റെ ആമുഖത്തിൽ കാണാം.

1925 - കപിലോപാഖ്യാനം കിളിപ്പാട്ടു്
1925 – കപിലോപാഖ്യാനം കിളിപ്പാട്ടു്

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കപിലോപാഖ്യാനം കിളിപ്പാട്ടു്
  • പ്രസിദ്ധീകരണ വർഷം: 1925
  • താളുകളുടെ എണ്ണം: 40
  • പ്രസാധനം: ശ്രീചിത്രതിരുനാൾ ഗ്രന്ഥശാല, തിരുവനന്തപുരം
  • അച്ചടി: ശ്രീധര മുദ്രാലയം, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1954 – ആരോഗ്യചര്യ – സി.ഓ. കരുണാകരൻ

ആരോഗ്യവിദ്യാഭ്യാസം വിഷയമായ ആരോഗ്യചര്യ എന്ന പാഠപുസ്തകത്തിന്റെ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കോവിഡ്-19 വൈറസ് ഉണ്ടാക്കിയ വ്യാധി ലോകത്തെ മൊത്തം ഗ്രസിച്ചു നിൽക്കുമ്പോൾ, ഇപ്പോൾ നമ്മൾ സ്ഥിരമായി കേൾക്കുന്ന വ്യക്തി ശുചിത്വം ആണ് ഈ പാഠപുസ്തകത്തിലെ പ്രധാനവിഷയം. (പുസ്തകത്തിന്റെ അവസാനം ഒരു ബോഡി മാസ് ഇൻഡക്സും കാണാം.70 വർഷങ്ങൾക്ക് ഇപ്പുറം ആ ബോഡി മാസ് ഇൻഡക്സ് എത്രത്തോളം വാലിഡാണെന്നറിയില്ല.)

സാമാന്യവിജ്ഞാനം എന്ന വിഷയത്തിൽ ഇന്ത്യയിലെ വിവിധഭാഷകളിൽ ആവശ്യമായ ബാലസാഹിത്യം നിർമ്മിക്കുന്ന കേന്ദ്രസർക്കാരിന്റെ പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് തുടക്കത്തിലെ പ്രസ്താവകളിൽ നിന്നു വ്യക്തമാണ്. പക്ഷെ ഏതു ക്ലാസ്സിലെ ഉപയോഗത്തിനായാണ് ഈ പാഠപുസ്തകം തയാറാക്കിയതെന്നു വ്യക്തമല്ല. ഡോ. സി.ഓ. കരുണാകരൻ ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ സ്ഥാപകനും സ്ഥാപക പ്രിൻസിപ്പാളും ഒക്കെ ആയിരുന്ന അദ്ദേഹം തിരുവിതാംകൂർ സർക്കാരിന്റെയും കേരളസർക്കാരിന്റേയും ജോലികളിൽ ഉയർന്ന പദവികൾ അലങ്കരിച്ചിട്ടുണ്ട്. അദ്ദേഹത്തെ പറ്റിയുള്ള കുറച്ചു വിവരങ്ങൾക്ക് ഈ വിക്കിപീഡിയ ലേഖനം വായിക്കുക.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1954 - ആരോഗ്യചര്യ - സി.ഓ. കരുണാകരൻ
1954 – ആരോഗ്യചര്യ – സി.ഓ. കരുണാകരൻ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ആരോഗ്യചര്യ
  • രചന: സി.ഓ. കരുണാകരൻ
  • പ്രസിദ്ധീകരണ വർഷം: 1954
  • താളുകളുടെ എണ്ണം: 38
  • അച്ചടി: Babu’s Press, Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി