1917 – കുചേലപഞ്ചപാഠം

കൊല്ലവർഷം 1092ൽ (ഏകദേശം 1917) സി.എൻ.എ. രാമശാസ്ത്രി പ്രസിദ്ധീകരിച്ച കുചേലപഞ്ചപാഠം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കുഞ്ചൻ നമ്പ്യാർ, രാമപുരത്തു വാരിയർ തുടങ്ങിയവർ എഴുതിയ അഞ്ചു കാവ്യങ്ങൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇത് ഏത് ക്ലാസ്സിൽ ഉപയോഗിച്ച പാഠപുസ്തകം ആണെന്ന് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ഇതുവരെ ഡിജിറ്റൈസ് ചെയ്ത പാഠപുസ്തകങ്ങൾ എല്ലാം കൂടി ഈ ലിങ്ക് വഴി ലഭിക്കും. കേരള പാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1917 - കുചേലപഞ്ചപാഠം
1917 – കുചേലപഞ്ചപാഠം

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കുചേലപഞ്ചപാഠം
  • പ്രസിദ്ധീകരണ വർഷം: കൊല്ലവർഷം 1092ൽ (ഏകദേശം 1917)
  • താളുകളുടെ എണ്ണം: 24
  • പ്രസാധനം:സി.എൻ.എ. രാമശാസ്ത്രി
  • അച്ചടി: ഭാസ്കര പ്രസ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

Kerala Archives എന്ന മാസ്റ്റർ കളക്ഷൻ അവതരിപ്പിക്കുന്നു

ഇതുവരെ ഡിജിറ്റൈസ് ചെയ്ത രേഖകൾ എല്ലാം കൂടെ നന്നായി മാനേജ് ചെയ്യാനും, രേഖകൾ തിരയുന്നവർക്ക് തിരച്ചിൽ എളുപ്പമാകുവാനുമായി https://archive.org/ ൽ Kerala Archives എന്ന പേരിൽ ഒരു മാസ്റ്റർ കളക്ഷൻ ഉണ്ടാക്കിയിരിക്കുന്നു. അതിന്റെ ലിങ്ക് https://archive.org/details/kerala-archives എന്നതാകുന്നു.

https://archive.org/details/kerala-archives

 

ഇതു വരെ ഡിജിറ്റസ് ചെയ്ത എല്ലാ സംഗതികളും ഈ കളക്ഷന്റെ കീഴിൽ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അതായത് ഡിജിറ്റൈസ് ചെയ്ത കേരള രേഖകളുടെ പ്രധാന എൻട്രി പോയിന്റ് ഇതായിരിക്കും. ഈ കളക്ഷൻ നിർമ്മിച്ചിട്ട് കുറച്ചു നാൾ ആയെങ്കിലും, ഡിജിറ്റൈസ് ചെയ്ത രേഖകൾ കളക്ഷനു കീഴിലേക്ക് കൊണ്ടുവരാൻ പറ്റിയിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ സുഹൃത്തായ ബെഞ്ചമിൻ വർഗ്ഗീസ് സഹായിച്ചത് മൂലം പ്രധാനപ്പെട്ട മിക്കതും ഈ കളക്ഷനു കീഴിലേക്കു കൊണ്ടുവന്നു. അദ്ദേഹത്തിനു വളരെ നന്ദി. ഇതിനു വേണ്ട ലോഗോയും മറ്റും നിർമ്മിച്ചു തരുന്നത് രാജേഷ് ഒടയഞ്ചാലാണ്. അദ്ദേഹത്തിനും നന്ദി.

Kerala Archives എന്ന മാസ്റ്റർ കളക്ഷനു (https://archive.org/details/kerala-archives) കീഴിൽ നിലവിൽ താഴെ പറയുന്ന 4 സബ് കളക്ഷനുകൾ ഉണ്ട്

ഈ 4 സബ് കളക്ഷനുകളുടെ ലിങ്ക് നേരിട്ടു തുറന്നാൽ, അതിൽ ഉള്ള പുസ്തകങ്ങളെ കുറച്ചു കൂടി നന്നായി ഫിൽറ്റർ ചെയ്തു കണ്ടുപിടിക്കാം.

ഗുണ്ടർട്ട് ലെഗസിയിലെ പുസ്തകങ്ങൾ https://archive.org/search.php?query=subject%3A%22Hermann+Gundert%22 എന്ന ലിങ്ക് വഴി ലഭിക്കും. അത് പക്ഷെ Kerala Archives നു കീഴിലേക്ക് കൊണ്ടുവരാൻ നിലവിൽ സങ്കേതിക പരിമിതികൾ ഉണ്ട്. പക്ഷെ https://archive.org/search.php?query=subject%3A%22Hermann+Gundert%22 ഈ ലിങ്ക് വഴി എല്ലാ പുസ്തകങ്ങളും കാണാവുന്നതും ഫിൽറ്റർ ചെയ്തു വായിക്കാവുന്നതും ആണ്.

Kerala Archives എന്ന മാസ്റ്റർ കളക്ഷനു കീഴിൽ നിലവിൽ 1100 ഓളം ഡിജിറ്റൽ സ്കാനുകൾ ആണുള്ളത്. മുൻപോട്ട് പോകുമ്പോൾ ഈ കളക്ഷൻ വളരും.

ഈ കളക്ഷനിലെ രേഖകൾ സൗജന്യമാണ്. ഓൺലൈനായി വായിക്കുകയോ, പിഡിഎഫ് ഡൗൺ ലോഡ് ചെയ്തോ, ലിങ്കുകൾ ഷെയർ ചെയ്തോ ഒക്കെ ഇതു പുനരുപയോഗിക്കാവുന്നതാണ്. യാതൊരു വിധ ഗുണനിലവാര പ്രശ്നങ്ങളോ ആക്സസിബിലിറ്റി പ്രശ്നങ്ങളോ ഇല്ലാതെ ഇത്രയധികം കേരളരേഖകൾ പൊതു ഇടത്തിലേക്ക് കൊണ്ടു വരാൻ സാധിച്ചു എന്നതിൽ എനിക്കു സന്തോഷമുണ്ട്.

1907 – അംബരീഷചരിതം ഓട്ടന്തുള്ളൽ – പൂന്തോട്ടത്ത് ദാമോദരൻ നമ്പൂതിരി

കൊല്ലവർഷം 1082ൽ (ഏകദേശം 1907) പൂന്തോട്ടത്ത് ദാമോദരൻ നമ്പൂതിരി പ്രസിദ്ധീകരിച്ച അംബരീഷചരിതം എന്ന ഓട്ടന്തുള്ളൽ കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1907 - അംബരീഷചരിതം ഓട്ടന്തുള്ളൽ - പൂന്തോട്ടത്ത് ദാമോദരൻ നമ്പൂതിരി
1907 – അംബരീഷചരിതം ഓട്ടന്തുള്ളൽ – പൂന്തോട്ടത്ത് ദാമോദരൻ നമ്പൂതിരി

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: അംബരീഷചരിതം ഓട്ടന്തുള്ളൽ
  • രചന: പൂന്തോട്ടത്ത് ദാമോദരൻ നമ്പൂതിരി
  • പ്രസിദ്ധീകരണ വർഷം: കൊല്ലവർഷം 1082 (ഏകദേശം 1907)
  • താളുകളുടെ എണ്ണം: 36
  • അച്ചടി: കേരളകല്പദ്രുമം അച്ചുകൂടം, തൃശിവപേരൂർ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി