1885 മുതൽ 1924 വരെ തിരുവിതാംകൂർ ഭരിച്ച മൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ പ്രവർത്തനങ്ങളെ കുറിച്ച് എസ്സ്. രാമനാഥയ്യർ രചിച്ച ശ്രീമൂലരാജവിജയം (അഥവാ നമ്മുടെ ക്ഷേമാഭിവൃദ്ധിയുടെ ചരിത്രസംക്ഷെപം) എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1903ൽ ഇറങ്ങിയ പുസ്തകം ആയതിനാൽ മൂലം തിരുനാൾ രാമവർമ്മയുടെ ഭരണം നടക്കുന്ന സമയത്ത് തന്നെ ഇറങ്ങിയ പുസ്തകം ആണിത്. അതിനാൽ മൂലം തിരുനാൾ രാമവർമ്മയുടെ മൊത്തം ഭരണത്തിന്റെ ചരിത്രം ഇതിലില്ല. തിരുവിതാംകൂറിന്റെ ചരിത്രപഠനത്തിൽ താല്പര്യമുള്ളവർക്ക് ഉപകാരപ്പെട്ടേക്കാവുന്ന ധാരാളം സംഗതികൾ ഈ പുസ്തകത്തിൽ ഉണ്ടായേക്കാം.

കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.



You must be logged in to post a comment.