1936 – തിരുവിതാംകൂർ ഭൂമിശാസ്ത്രം – രണ്ടാം ഭാഗം – നാലാം ക്ലാസ്സിലേയ്ക്കു് – സി. ആർ. കൃഷ്ണപിള്ള

തിരുവിതാംകൂർ പ്രദേശത്തെ സ്കൂളുകളിൽ നാലാം ക്ലാസ്സുകളിലെ ഉപയോഗത്തിനായി 1936ൽ പ്രസിദ്ധീകരിച്ച തിരുവിതാംകൂർ ഭൂമിശാസ്ത്രം – രണ്ടാം ഭാഗം – നാലാം ക്ലാസ്സിലേയ്ക്കു് എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സി. ആർ. കൃഷ്ണപിള്ള എന്ന ഒരാളാണ് ഇതിന്റെ രചയിതാവ്.

ഈ പുസ്തകം എനിക്കു 2010 ജൂൺ 8നാണ് ലഭിച്ചത്. അക്കാലത്ത് അത് എവിടെ നിന്നു കിട്ടിയെന്നു കൃത്യമായി ഓർക്കുന്നില്ല. എന്തായാലും കിട്ടിയ ഉടൻ തന്നെ അത് മലയാളം വിക്കിഗ്രന്ഥശാലയിൽ ചേർത്തിരുന്നു (അക്കാലത്ത് ഞാൻ മലയാളം വിക്കിഗ്രന്ഥശാലയിൽ സജീവമായിരുന്നു‌). പക്ഷെ അക്കാലത്ത് ഞാൻ ഈ ബ്ലോഗിലൂടെ പുസ്തകങ്ങൾ പങ്കു വെക്കുന്നത് ആരംഭിച്ചിട്ടില്ലാത്തതിനാൽ ഈ പുസ്തകം ഗ്രന്ഥശാലയിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്കാൻ ചെയ്ത പതിപ്പ് എല്ലാവർക്കും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോട് കൂടെ ഇപ്പോൾ ഇവിടെ കൂടെ ലഭ്യമാക്കുന്നു.

1936 - തിരുവിതാംകൂർ ഭൂമിശാസ്ത്രം - രണ്ടാം ഭാഗം - നാലാം ക്ലാസ്സിലേയ്ക്കു് - സി. ആർ. കൃഷ്ണപിള്ള
1936 – തിരുവിതാംകൂർ ഭൂമിശാസ്ത്രം – രണ്ടാം ഭാഗം – നാലാം ക്ലാസ്സിലേയ്ക്കു് – സി. ആർ. കൃഷ്ണപിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: തിരുവിതാംകൂർ ഭൂമിശാസ്ത്രം – രണ്ടാം ഭാഗം – നാലാം ക്ലാസ്സിലേയ്ക്കു്
  • രചന: സി. ആർ. കൃഷ്ണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1936 (മലയാളവർഷം 1111)
  • താളുകളുടെ എണ്ണം: 94
  • പ്രസാധകർ: എസ്സ്.ആർ. ബുക്കുഡിപ്പോ, തിരുവനന്തപുരം
  • അച്ചടി: വി.വി. പ്രസ്സ്, കൊല്ലം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

 

ലല്ലല്ലല്ല, ലല്ലല്ലല്ല… – തീവണ്ടിപ്പാട്ടിന്റെ ഓഡിയോ ഫയൽ – ജോസഫ് ബോബി

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെയെങ്കിലും ഉള്ള കാലഘട്ടത്തിൽ കേരളത്തിലെ കുട്ടികളുടെ ഇടയിൽ പ്രചാരമുണ്ടായിരുന്ന ലല്ലല്ലല്ല, ലല്ലല്ലല്ല… എന്ന തീവണ്ടി പാട്ടിന്റെ ഓഡിയോയുടെ ഡിജിറ്റൽ രൂപമാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. സോഷ്യൽ മീഡിയകളിൽ മലയാളഭാഷാ സംബന്ധിയായ ഗ്രൂപ്പുകളിൽ സജീവമായ ജോസഫ് ബോബിയാണ് കുട്ടിക്കാലത്ത് തന്റെ അമ്മ പഠിപ്പിച്ച ഈ പാട്ടിന്റെ ഈണം ഓർമ്മയിൽ നിന്ന് എടുത്ത് ഓഡിയോ ഫയലാക്കി എനിക്കു അയച്ചു തന്നത്.

ടെസ്റ്റ് ആർക്കൈവിങിനു പുറമേ ഓഡിയോ/വീഡിയോ ആർക്കൈവിങിലേക്ക് കടക്കണം എന്ന ഞാൻ ദീർഘനാളായി ആഗ്രഹിക്കുന്നതാണ്. പക്ഷെ ഫ്രീ ലൈസൻസിൽ ഇത്തരം സഗതികൾ ആരും പ്രസിദ്ധീകരിക്കുന്നില്ല എന്നത് അത്തരം ഒരു ആർക്കൈവ് നിർമ്മിക്കുന്നതിനു വലിയ തടസ്സമാണ്. ഇപ്പോൾ ജോസഫ് ബോബി അതിനു തുടക്കം കുറിച്ചിരിക്കുകയാണ്.

1952 ഫെബ്രുവരി മാസത്തിൽ പ്രസിദ്ധീകരിച്ച അരുണമാസികയിൽ മിസിസ് അച്ചാമ്മ ചാക്കോ ഈ പാട്ടിന്റെ ഉള്ളടക്കം പ്രസിദ്ധീകരിച്ചിട്ടൂണ്ട്. അത് ഈ ഓഡിയോ ഫയലിനൊപ്പം ചേർത്തിരിക്കുന്നു.

 

ലല്ലല്ലല്ല, ലല്ലല്ലല്ല - ജോസഫ് ബോബി
ലല്ലല്ലല്ല, ലല്ലല്ലല്ല – ജോസഫ് ബോബി

 

കടപ്പാട്

ഈ പാട്ട് ഓഡിയോ ഫയൽ ആക്കാൻ സഹായിച്ച ജോസഫ് ബോബിക്കു പ്രത്യേക നന്ദി. ഒപ്പം അരുണ മാസികയുടെ പഴയപതിപ്പുകൾ ലഭ്യമാക്കിയ മണ്ണാർക്കാട് കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയുടെ ഭാരവാഹികൾക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ രേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാനും കേൾക്കാനും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: ലല്ലല്ലല്ല, ലല്ലല്ലല്ല…
  • ശബ്ദം: ജോസഫ് ബോബി
  • തീയതി: 2020 ആഗസ്റ്റ് 28
  • ഓഡിയോ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ കണ്ണി: കണ്ണി

1915 – ബാലാകലേശവാദം

പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്കർത്താവുമായിരുന്ന പണ്ഡിറ്റ് കെ.പി. കറുപ്പൻ എഴുതിയ ബാലാകലേശം എന്ന നാടകത്തെ സംബന്ധിച്ച് കൊച്ചി സാഹിത്യ സമാജത്തിൽ നടന്ന ആലൊചനകളും നിരൂപണങ്ങളും വാദപ്രതിവാദങ്ങളും എല്ലാം സമാഹരിച്ച ബാലാകലേശവാദം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതിലെ ലേഖനങ്ങൾ മംഗളോദയം മാസികയിലും കേരളോദയം പത്രികയിലും പ്രസിദ്ധീകരിച്ചിരിച്ചിരുന്നതാണ്. റെവറണ്ട് ഡീക്കൻ പി. ജോസഫ് ആണ് ഇത് സമാഹരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

1915 - ബാലാകലേശവാദം - പണ്ഡിറ്റ് കെ.പി. കറുപ്പൻ
1915 – ബാലാകലേശവാദം – പണ്ഡിറ്റ് കെ.പി. കറുപ്പൻ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ബാലാകലേശവാദം
  • പ്രസിദ്ധീകരണ വർഷം: 1915 (കൊല്ലവർഷം 1090)
  • താളുകളുടെ എണ്ണം: 88
  • പ്രസാധകൻ: റെവറണ്ട് ഡീക്കൻ പി. ജോസഫ്
  • അച്ചടി: അക്ഷരരത്നപ്രകാശികാ അച്ചുകൂടം, കുന്നംകുളം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി