ഷൊർണ്ണൂരിലെ സർക്കാർ പ്രസ്സിന്റെ വാർഷികത്തോടനുബന്ധിച്ച് 1963ൽ പ്രസിദ്ധീകരിച്ച Anniversary of The Government Press, Shoranur എന്ന സുവനീറിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ വാർഷികം നടക്കുന്ന സമയത്ത് ആർ. ശങ്കർ ആണ് കേരള മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടേതതടക്കം ഭരണതലത്തിലുള്ള പല പ്രമുഖരുടേയും ഫോട്ടോകൾ ഈ ചെറിയ സുവനീറിൽ കാണാം. ഷൊർണ്ണൂർ പ്രസ്സിന്റെ ഒരു ലഘുചരിത്രത്തിന്റെ ഈ വാർഷികം നടക്കുന്ന സമയത്തെ സ്ഥിതിയും ഇതിൽ രേഖപ്പെടുത്തിയിട്ടൂണ്ട്. പ്രസ്സുകളുടെ ചരിത്രം പഠിക്കുന്നവർക്ക് ഇത്തരം പുസ്തകങ്ങൾ പ്രയോജനപ്രദമാകും എന്ന് തോന്നുന്നു.
ഒറ്റത്തവണ പ്രസിദ്ധീകരിച്ച് പിന്നീട് വിസ്മരിക്കപ്പെട്ടും എന്നന്നേക്കുമായി നഷ്ടപ്പെട്ടും പോകുന്ന വിവിധ സുവനീറുകൾ കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ സുവനീർ ഡിജിറ്റൈസ് ചെയ്യുന്നത്. ഈ പദ്ധതിയെ പറ്റി ഞാൻ താമസിയാതെ വിശദമായി എഴുതാം.

കടപ്പാട്
തിരുവനന്തപുരം സർക്കാർ പ്രസ്സ് ഉദ്യോഗസ്ഥനായ അനൂബ് കെ.എ.യുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അദ്ദേഹത്തിനു ഇത് സർക്കാർ പ്രസ്സിന്റെ മുൻ സൂപ്രണ്ടായ ശ്രീ പി.കെ. ടൈറ്റസില്‍ നിന്നാണ് ലഭിച്ചത്. ഡിജിറ്റൈസേഷനായി ഇത് ലഭ്യമാക്കിയ രണ്ടു പേർക്കും വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
You must be logged in to post a comment.