1936 – ശ്രീചിത്രോദയം കാവ്യം – കുമ്മനം കെ ഗോവിന്ദപ്പിള്ള

കുമ്മനം കെ ഗോവിന്ദപ്പിള്ള രചിച്ച ശ്രീചിത്രോദയം എന്ന മഹാകാവ്യത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് 1936ൽ പ്രസിദ്ധീകരിച്ച ഈ കൃതിയുടെ ഒന്നാം പതിപ്പാണ്. കുമ്മനം ഗോവിന്ദപ്പിള്ളയെ കുറിച്ചോ ശ്രീചിത്രോദയം എന്ന കാവ്യത്തെ കുറിച്ചോ ഉള്ള വൈജ്ഞാനികമായ വിവരം പൊതുവിടത്തിൽ ലഭ്യമല്ല. അതിനാൽ തന്നെ ഈ കൃതിയെ പറ്റി എന്തെങ്കിലും ആധികാരികമായി പറയാൻ ആവുന്നില്ല.

400ൽ പരം പേജുകൾ ഉള്ള ബൃഹദ് കൃതിയാണിത്. പുരാതനകാലം മുതലുള്ള തിരുവിതാംകൂർ ചരിത്രം കാവ്യരൂപത്തിൽ അവതരിപ്പിച്ചിരിക്കുക ആണെന്നാണ് പുസ്തകം ഒന്ന് ഓടിച്ചു നോക്കിയപ്പോൾ എനിക്കു മനസ്സിലായത്. തുടക്കത്തിൽ കാവ്യത്തിൽ കൈകാര്യം ചെയ്യുന്ന ചരിത്രപരമായ വിഷയങ്ങളുടെ അനുക്രമണിക വിശദമായി കൊടുത്തിട്ടൂണ്ട്. തിരുവിതാംകൂർ രാജാക്കന്മാരുടേയും റാണിമാരുടേയും ഒക്കെ കുറച്ചധികം ചിത്രങ്ങൾ ഇതിൽ ചേർത്തിട്ടുണ്ട് (ഈ പുസ്തകത്തിനെയും രചയിതാവിനെയും പറ്റിയുള്ള വൈജ്ഞാനിക വിശദാംശങ്ങൾ അറിയുന്നവർ പ്രസ്തുത വിവരം മലയാളം വിക്കിപീഡിയയിൽ ചേർക്കുമല്ലോ‌.)

1936 - ശ്രീചിത്രോദയം കാവ്യം - കുമ്മനം കെ ഗോവിന്ദപ്പിള്ള
1936 – ശ്രീചിത്രോദയം കാവ്യം – കുമ്മനം കെ ഗോവിന്ദപ്പിള്ള

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീചിത്രോദയം – കാവ്യം
  • രചയിതാവ്: കുമ്മനം കെ ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 1936 (മലയാള വർഷം 1111)
  • താളുകളുടെ എണ്ണം: 440
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1950 – അമൃതപുളിനം – ഭാരതീയചരിത്രാഖ്യായിക – അഞ്ചാം പതിപ്പ് – പള്ളത്ത് രാമൻ

മഹാകവി പള്ളത്തു രാമൻ രചിച്ച ചരിത്രാഖ്യായിക എന്ന ഗണത്തിലുള്ള ഗദ്യകൃതിയായ അമൃതപുളിനം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. അമൃതപുളിനം സ്കൂൾ ഫൈനൽ ക്ളാസ്സിലെ പാഠപുസ്തകം ആയിരുന്നെന്ന് ചില റെഫറൻസുകൾ കണ്ടു. പക്ഷെ സ്കൂൾ ഫൈനൽ എന്നു ഉദ്ദേശിക്കുന്നത് പത്താം ക്ലാസ്സ് ആണോ മറ്റ് ഏതെങ്കിലും ക്ലാസ്സ് ആണോ എന്നതൊന്നും വ്യക്തമല്ല. രചയിതാവായ പള്ളത്ത്, മഹാകവി പള്ളത്തു രാമൻ എന്ന് അറിയപ്പെട്ടു. അദ്ദേഹം ഒരു അദ്ധ്യാപകനും (പാലക്കാട് ഗവർണ്മെൻ്റ് വിക്ടോറിയ കോളേജിൽ മലയാളം അദ്ധ്യാപകൻ ആയിരുന്നു) കവിയും എഴുത്തുകാരവും സാമൂഹ്യപരിഷ്കർത്താവും ആയിരുന്നു. അദ്ദ്ദേഹത്തെ പറ്റീ കുറച്ചു വിവരങ്ങൾ ഇവിടെ കാണാം.  അമൃതപുളിനം എന്ന ഈ കൃതിയിൽ ഹിരണ്മയി അജയസിംഹൻ എന്നിവരാണ് നായികാനായകന്മാർ. മുഗൾ ചക്രവർത്തിയായ അക്ബറും ഇതിലെ ഒരു പ്രധാന കഥാപാത്രമാണ്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1950 - അമൃതപുളിനം - ഭാരതീയചരിത്രാഖ്യായിക - അഞ്ചാം പതിപ്പ് - പള്ളത്ത് രാമൻ
1950 – അമൃതപുളിനം – ഭാരതീയചരിത്രാഖ്യായിക – അഞ്ചാം പതിപ്പ് – പള്ളത്ത് രാമൻ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: അമൃതപുളിനം – ഭാരതീയചരിത്രാഖ്യായിക
  • രചയിതാവ്: പള്ളത്ത് രാമൻ
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 140
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1975 – ഭീഷ്മശപഥം (ഉപപാഠപുസ്തകം) – സ്റ്റാൻഡേർഡ് 10

1975ലെ പത്താം ക്ലാസ്സ് മലയാള ഉപപാഠപുസ്തകം ആയിരുന്ന ഭീഷ്മശപഥം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1975 - ഭീഷ്മശപഥം (ഉപപാഠപുസ്തകം) - സ്റ്റാൻഡേർഡ് 10 - കേരള സർക്കാർ
1975 – ഭീഷ്മശപഥം (ഉപപാഠപുസ്തകം) – സ്റ്റാൻഡേർഡ് 10 – കേരള സർക്കാർ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഭീഷ്മശപഥം (ഉപപാഠപുസ്തകം) – സ്റ്റാൻഡേർഡ് 10
  • പ്രസിദ്ധീകരണ വർഷം: 1978
  • താളുകളുടെ എണ്ണം: 44
  • പ്രസാധകർ: കേരള സർക്കാർ
  • അച്ചടി: പാരഗൺ പ്രിന്റേഴ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി