സംസ്ഥാനവിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട് 1978ൽ പ്രസിദ്ധീകരിച്ച ശബ്ദശുദ്ധിയും ചിഹ്നനവും എന്ന ചെറുപുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയൊഗിക്കാനുള്ള ഒരു സ്റ്റൈൽ ഗൈഡ് ആണെന്ന് സാമാന്യമായി പറയാം. മലയാളികൾ ദേശവ്യത്യാസം കൊണ്ട് വ്യത്യസ്തമായി പറയുന്ന/എഴുതുന്ന/ തെറ്റിച്ചുപയോഗിക്കുന്ന പല വാക്കുകളും എങ്ങനെയാണ് ഉപയൊഗിക്കേണ്ടത് എന്ന വിവരം ഇതിൽ കാണുന്നു. ഇത്തരം വാക്കുകൾ അക്ഷരമാല ക്രമത്തിൽ കൊടുത്തിട്ടുണ്ട്. അതിനെ തുടർന്ന് മലയാളമെഴുത്തിൽ ഉപയോഗിക്കുന്ന ചിഹ്നനങ്ങളെ കുറിച്ചുള്ള വിഭാഗവും കാണാം. പഴയപാഠപുസ്തകങ്ങളിൽ നിന്നു വ്യത്യസ്തമായ പേരുകൾ ആണ് ചിഹ്നനങ്ങൾക്ക് ഉപയോഗിച്ചിരിക്കുന്നത്.

കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
- പേര്: ശബ്ദശുദ്ധിയും ചിഹ്നനവും
- പ്രസിദ്ധീകരണ വർഷം: 1978
- താളുകളുടെ എണ്ണം: 40
- അച്ചടി: Ramses Press, Trivandrum
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
You must be logged in to post a comment.