ബാലസാഹിത്യ കൃതികൾ – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

കോന്നിയൂർ ആർ. നരേന്ദ്രനാഥ്, പ്രധാനമായും 1980കളിൽ വിവിധ ബാലപ്രസിദ്ധീകരണങ്ങളിൽ എഴുതിയ ബാലസാഹിത്യകൃതികളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. അദ്ദേഹത്തിന്റെ ഈ ബാലസാഹിത്യകൃതികൾ പ്രധാനമായും ലാലുലീല, ബാലരമ, മുത്തശ്ശി, കുമ്മാട്ടി, സുപ്രിയ എന്നീ ബാലപ്രസിദ്ധീകരണങ്ങളിൽ ആണ് വന്നിട്ടുള്ളത്. അദ്ദേഹത്തിന്റെ കൃതികളുടെ പേജുകൾ മാത്രമാണ് ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്.

മുത്തശ്ശി, കുമ്മാട്ടി, സുപ്രിയ, പോലുള്ള പ്രസിദ്ധീകരണങ്ങൾ എത്രയും പെട്ടെന്ന് കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്ത് സൂക്ഷിച്ചില്ലെങ്കിൽ അതൊക്കെ അന്നേക്കുമായി നഷ്ടപ്പെടാനാൻ സാദ്ധ്യതയുണ്ട്. ഇതിൽ സുപ്രിയ എന്ന ബാലപ്രസിദ്ധീകരണത്തെ കുറിച്ച് ഞാൻ ആദ്യമായി കേൾക്കുകയാണ്.

ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്ന മിക്ക രചനകളും 1980കളുടെ തുടക്കകാലത്ത് പ്രസിദ്ധീകരിച്ചതാണ്. സുപ്രിയ എന്ന ബാലപ്രസിദ്ധീകരണത്തിൽ വന്നകൃതിയിൽ വർഷമായി രേഖപ്പെടുത്തിയിരിക്കുന്നത് 1973 ആണ്. പക്ഷെ അച്ചടിയുടെ രീതി ഒക്കെ കണ്ട് അത് 1973 തന്നെയാണോ എന്നു എനിക്കു സംശയം ഉണ്ട്.

ബാലസാഹിത്യം - കോന്നിയൂർ ആർ. നരേന്ദ്രനാഥ്
ബാലസാഹിത്യം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

കടപ്പാട്

പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്തതിനു കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ ഓരോ കൃതിയുടെ പേരും അത്  ഡിജിറ്റൈസ് ചെയ്തതിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

കുമ്മാട്ടി

  • ചെടിച്ചെള്ള് എന്ന അത്ഭുതജീവി -1980 ഒക്ടോബർ 1 – കണ്ണി

സുപ്രിയ

  • പഞ്ചതന്ത്രം – 1971 ഓഗസ്റ്റ് – കണ്ണി

മുത്തശ്ശി

  • തൊഴിക്കുന്ന പക്ഷി – 1982 ജനുവരി 15 – കണ്ണി
  • കഴുകന്മാർ – 1981 ഒക്ടോബർ – കണ്ണി

ലാലുലീല

  • അന്ധമത്സ്യങ്ങൾ – 1981 ഡിസംബർ 1 – കണ്ണി
  • കോഴിയുടെ കഥ – 1981 ഒക്ടോബർ 15 – കണ്ണി
  • കട്ടുറുമ്പു് – 1981 ജൂൺ 15 – കണ്ണി
  • വർഗ്ഗനാശം വന്ന ഒരു മാൻ – 1981 നവംബർ 15 – കണ്ണി
  • മണം തരുന്ന മൃഗം – 1981 നവംബർ 1 – കണ്ണി
  • ചിതൽതീനി – 1981 ഫെബ്രുവരി – കണ്ണി
  • കേരഞണ്ടു് – 1980 ഡിസംബർ 15 – കണ്ണി

ബാലരമ

  • ഇണയെ ആകർഷിക്കാൻ രാസവിദ്യ – കണ്ണി
  • രാസവസ്തുക്കളിലൂടെ സന്ദേശ വിനിമയം – കണ്ണി
  • തത്തക്കിളിമൂലം കിട്ടിയ മകൻ – കണ്ണി
  • ഒരു നീണ്ട മത്സരത്തിന്റെ കഥ – കണ്ണി
  • ത്രിശങ്കു – കണ്ണി
  • മകനെ വിലയ്ക്കു വാങ്ങി – കണ്ണി

1962 – കേരള ശാസ്ത്രസാഹിത്യപരിഷത്ത് രൂപീകരണ പത്രവാർത്തകൾ

1962ൽ കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ തുടക്ക കാലത്ത് പരിഷത്ത് രൂപീകരിച്ചതിനെ പറ്റി 1962 ഏപ്രിൽ 8, 9 ദിവസങ്ങളിൽ വന്ന പത്രവാർത്തകളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. പരിഷത്തിന്റെ ആദ്യകാല പ്രവർത്തൻ ആയിരുന്ന കോന്നിയൂർ ആർ നരേന്ദ്രനാഥിന്റെ ശേഖരത്തിൽ  ഉണ്ടായിരുന്നവ ആണ് ഈ പത്രകട്ടിങുകൾ. പത്രം ഏതെന്ന് വ്യക്തമല്ല, ഇംഗ്ലീഷ് പത്രകട്ടിങ് ദി ഹിന്ദുവിലേത് ആണെന്ന് തോന്നുന്നു.

 

കേരള ശാസ്ത്രസാഹിത്യപരിഷത്ത് രൂപീകരണ പത്രവാർത്തകൾ
കേരള ശാസ്ത്രസാഹിത്യപരിഷത്ത് രൂപീകരണ പത്രവാർത്തകൾ

കടപ്പാട്

പരിഷത്തിന്റെ പഴയകാലരേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിനെ പറ്റിയുള്ള വിവരം അറിഞ്ഞ കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മകളായ ശ്രീലത ഈ പത്രക്കട്ടിങുകൾ ലഭ്യമാക്കിയത്. അവർക്കു നന്ദി..

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ ഡിജിറ്റൈസ് ചെയ്ത രേഖകളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: കേരള ശാസ്ത്രസാഹിത്യപരിഷത്ത് രൂപീകരണ പത്രവാർത്തകൾ
  • പ്രസിദ്ധീകരണ വർഷം: 1962
  • എണ്ണം: 3
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

പുസ്തകനിരൂപണങ്ങൾ – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

കോന്നിയൂർ ആർ. നരേന്ദ്രനാഥ് വ്യത്യസ്ത കാലഘട്ടങ്ങളിൽ വിവിധ പ്രസിദ്ധീകരണങ്ങളിൽ എഴുതിയ പുസ്തകനിരൂപണങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇതിൽ ഇന്ത്യൻ എക്സ്പ്രസ്സിലും ദി ഹിന്ദുവിലും വന്ന ഇംഗ്ലീഷ് നിരൂപണങ്ങളും ഉൾപ്പെടുന്നു.

വാരിക, മാസിക, ദിനപത്രം തുടങ്ങി പലയിടത്തായി പ്രസിദ്ധീകരിച്ച പുസ്തകനിരൂപണങ്ങൾ ആണിത്. കഴിവതും ഒരു പ്രത്യേക പ്രസിദ്ധീകരണത്തിൽ വന്ന പുസ്തകനിരൂപണങ്ങൾ ഒറ്റ സ്കാനായാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്നാൽ നിരൂപണത്തിനു വലിപ്പം കൂടുതലെങ്കിൽ വ്യത്യസ്തമായി തന്നെ അപ്‌ലോഡ് ചെയ്തിരിക്കുന്നു.

1959മുതൽ 1990കൾ വരെയുള്ള അരനൂറ്റാണ്ട് കാലത്ത് എഴുതിയ ലേഖനങ്ങൾ പുസ്തകനിരൂപണങ്ങൾ ആണിത്. ചില നിരൂപണങ്ങൾ പ്രസിദ്ധീകരിച്ച വർഷം അജ്ഞാതമാണ്.

 

പുസ്തകനിരൂപണങ്ങൾ
പുസ്തകനിരൂപണങ്ങൾ

കടപ്പാട്

പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്തതിനു കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ ഓരോ നിരൂപണത്തിന്റെ പേരും അത്  ഡിജിറ്റൈസ് ചെയ്തതിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  1. ഗ്രന്ഥാലോകം – ശാസ്ത്രസാഹിത്യം – കണ്ണി
  2. ഗ്രന്ഥാലോകം – ശാസ്ത്രത്തിന്റെ പുരോഗതി – കണ്ണി
  3. ഗ്രന്ഥാലോകം – ബുക്ക്ട്രസ്റ്റിന്റെ പുസ്തകങ്ങൾ – കണ്ണി
  4. ജയകേരളം – ഗ്രന്ഥവിഹാരം – കണ്ണി
  5. മാതൃഭൂമി ആഴ്ചപതിപ്പ് – കണ്ണി
  6. Indian Express – Book review by Konniyoor R. Narendranath – കണ്ണി
  7. The Hindu – Book review by Konniyoor R. Narendranath – കണ്ണി