മദ്രാസ് പ്രസിഡൻസിയുടെ കീഴിലുള്ള സ്കൂളുകളിലെ ഉപയോഗത്തിന്നായി 1936ൽ പ്രസിദ്ധീകരിച്ച The New Model Selections (Senior) എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇംഗ്ലീഷ് Prose & Poetry ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. കവർ പേജ് നഷ്ടപ്പെട്ടതിനാൽ ഇത് ഏത് ക്ലാസ്സിലെ ഉപയോഗത്തിനായി തയ്യാറാക്കിയതാണെന്ന് വ്യക്തമല്ല.
1936 – The New Model Selections (Senior)
കടപ്പാട്
കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടുംപറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ള ഈ പുസ്തകം എന്റെ സുഹൃത്തായ ശ്രീ കണ്ണൻഷണ്മുഖം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നു. അവർക്കു രണ്ടു പേർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
പേര്: The New Model Selections (Senior)
പ്രസിദ്ധീകരണ വർഷം: 1936
താളുകളുടെ എണ്ണം: 180
പ്രസാധകർ: The Indian Publishing House Ltd., Madras
അച്ചടി: The Law Printing House, Mount Road, Madras
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
കോന്നിയൂർ ആർ. നരേന്ദ്രനാഥ് ശാസ്ത്ര-സാങ്കേതിക വിഷയങ്ങളെ ആസ്പദമാക്കി 1950കൾ മുതൽ 1990കളുടെ അവസാനം വരെ വിവിധ മാദ്ധ്യമങ്ങളിൽ എഴുതിയ എഴുപത്തഞ്ചോളം ലേഖനങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
വാരിക, മാസിക, ദിനപത്രം, സുവനീർ തുടങ്ങിയവയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ ആണിത്. ലേഖനങ്ങളുടെ ലേ ഔട്ടിനും കൈകാര്യം ചെയ്യുന്ന വിഷയത്തിനും വൈവിദ്ധ്യം ഉള്ളതിനാൽ മിക്ക ലേഖനങ്ങളും വ്യത്യസ്തമായി തന്നെയാണ് ഡിജിറ്റൈസ് ചെയ്ത് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്നാൽ പരമ്പര പോലെ എഴുതിയിരിക്കുന്ന ചില വിഷയത്തിലുള്ള ലേഖനങ്ങൾ ഡിജിറ്റൈസ് ചെയ്ത് ഒറ്റ സ്കാനായി അപ്‌ലോഡ് ചെയ്തിരിക്കുന്നു.
ഈ എഴുപത്തഞ്ചിൽ പരം ലേഖനങ്ങളിലൂടെ അദ്ദേഹം ശാസ്ത്ര-സാങ്കേതിക വിഷയത്തിലുള്ള നിരവധി സംഗതികൾ മലയാളികൾക്ക് മുൻപിൽ അവതരിപ്പിക്കുന്നു. നക്ഷത്രങ്ങളുടെ പരിണമാത്തെ പറ്റി 1958-1959ൽ മലയാള മനോരമ ആഴ്ചപതിപ്പിൽ എഴുതിയ പരമ്പര, അക്കാലത്ത് തന്നെ മനോരമ ആഴ്ചപതിപ്പിലും, ജനയുഗം വാരികയിലും മറ്റുമായി (അക്കാലത്തെ) ഇന്ത്യയിലെ വിവിധ ശാസ്ത്രഗവേഷണസ്ഥാപനങ്ങളെ പരിചയപ്പെടുത്തി കൊണ്ട് എഴുതിയ ലേഖനങ്ങളും ഒക്കെ ഇതിൽ എടുത്ത് പറയേണ്ടതാണ്. മൈസൂറിലെ ഫുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കേന്ദ്ര തുകൽ ഗവേഷണകേന്ദ്രം, കാരക്കുടിയിലെ വൈദ്യുതരാസഗവേഷണ (Central Electrochemical Research Institute) സ്ഥാപനം തുടങ്ങിയ ലേഖനങ്ങൾ ഒക്കെ ഡിജിറ്റൈസ് ചെയ്യാൻ പറ്റിയത് ഭാഗ്യമായി ഞാൻ കരുതുന്നു. സ്വാതന്ത്ര്യം കിട്ടി അല്പ കാലത്തിനു ശേഷം സ്ഥാപിച്ച ഈ ഗവേഷണസ്ഥാപനങ്ങളെ പറ്റി അതിന്റെ തുടക്കകാലത്ത് കോന്നിയൂർ ആർ. നരേന്ദ്രനാഥ് എഴുതിയ ലേഖനങ്ങൾ ആണ് ഇത് അതിന്റെ മൂല്യം വർദ്ധിപ്പിക്കുന്നു. ജയകേരളം മാസികയിൽ അദ്ദേഹം പ്രസിദ്ധീകരിച്ച പാവകളുടെ ലോകം, എന്ന ലേഖനവും ശ്രദ്ധേയമാണ്.
ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്ന ലേഖനങ്ങൾ അടുക്കി പെറുക്കി ഡിജിറ്റൈസ് ചെയ്യുന്ന പരിപാടി വളരെ സങ്കീർണ്ണമായിരുന്നു. അതിനാൽ തന്നെ വളരെയധികം സമയമെടുത്താണ് ഈ രേഖകൾ ഡിജിറ്റൈസ് ചെയ്തത്. എങ്കിലും അവസാനം എല്ലാം ക്രമത്തിലാക്കി ഡിജിറ്റൈസ് ചെയ്യാൻ കഴിഞ്ഞു എന്നതിൽ സന്തോഷമുണ്ട്. ജയകേരളം മാസിക, കലാലയം വാരിക തുടങ്ങി ഇതുവരെ ഞാൻ കേട്ടിട്ടില്ലാത്ത പല പ്രസിദ്ധീകരണങ്ങളുടെ ചില താളുകൾ എങ്കിലും നേരിട്ടു കാണാൻ എനിക്ക് ഇതിന്റെ ഡിജിറ്റൈസേഷനിലൂടെ കഴിഞ്ഞു.
ഓരോ ലേഖനത്തെ പറ്റിയും എടുത്തെഴുതാൻ നിന്നാൽ ശരിയാകില്ല എന്നതിനാൽ അതിനു മുതിരുന്നില്ല. ലേഖനങ്ങൾ കൂടുതലായി വായനക്കാർ തന്നെ വിശകലനം ചെയ്യുമല്ലോ.
ശാസ്ത്ര-സാങ്കേതിക ലേഖനങ്ങൾ – കോന്നിയൂർ ആർ. നരേന്ദ്രനാഥ്
കടപ്പാട്
പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്തതിനു കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ ഓരോ ലേഖനത്തിന്റെ പേരും അത് ഡിജിറ്റൈസ് ചെയ്തതിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
സി.ജെ. സ്മാരകസമിതി 1968ൽ പ്രസിദ്ധീകരിച്ച ശാസ്ത്രയുഗത്തിൽ എന്ന ലേഖനസമാഹാരത്തിനു വേണ്ടി കോന്നിയൂർ ആർ. നരേന്ദ്രനാഥ് എഴുതിയ യുദ്ധം-ശാസ്ത്രയുഗത്തിൽ എന്ന ലേഖനത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഈ ലേഖനസമാഹാരത്തിൽ ജോസഫ് മൂണ്ടശ്ശേരി, സുകുമാർ അഴീക്കോട് തുടങ്ങി വേറെ പല പ്രമുഖരുടേയും ലേഖനങ്ങൾ ഉണ്ടെങ്കിലും കോപ്പി റൈറ്റ് പരിമിതി മൂലം അതൊന്നും ഡിജിറ്റൈസ് ചെയ്യാൻ നിർവ്വാഹമില്ല.
യുദ്ധം-ശാസ്ത്രയുഗത്തിൽ – കോന്നിയൂർ ആർ. നരേന്ദ്രനാഥ്
കടപ്പാട്
പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്തതിനു കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ ലേഖനത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
പേര്: യുദ്ധം-ശാസ്ത്രയുഗത്തിൽ
രചന: കോന്നിയൂർ ആർ. നരേന്ദ്രനാഥ്
പ്രസിദ്ധീകരണ വർഷം: 1968
താളുകളുടെ എണ്ണം: 20
പ്രസാധകർ: സി.ജെ. സ്മാരകസമിതി
അച്ചടി: ഇന്ത്യാ പ്രസ്സ്, കോട്ടയം
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി