1969 ജൂലൈ തൊട്ട് 1970 മാർച്ച് വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലെ ആകാശവാണി നിലയങ്ങളായ തിരുവനന്തപുരം തൃശ്ശൂർ കോഴിക്കോട് എന്നിവ സംപ്രക്ഷേപണം ചെയ്ത വിദ്യാഭ്യാസപരിപാടി എന്ന പ്രോഗ്രാമിന്റെ ഡോക്കുമെന്റേഷന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകത്തിൽ 8,9,10 ക്ലാസ്സുകളിലെ സാമാന്യശാസ്ത്രം, ഇംഗ്ലീഷ്, സാമൂഹ്യവിജ്ഞാനം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. ഒപ്പം അദ്ധ്യാപകർക്കുള്ള പരിപാടിയുടെ ഡോക്കുമെന്റേഷനും കാണാം.
1971ലെ ആകാശവാണി വിദ്യാഭ്യാസ പരിപാടിയുടെ ഡോക്കുമെൻ്റേഷൻ്റെ സ്കാൻ ഇതിനകം നമുക്ക് കിട്ടിയതാണ്. അത് ഇവിടെ കാണം.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പൊസ്റ്റ് കാണുക.

കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: വിദ്യാഭ്യാസപരിപാടി – ആകാശവാണി തിരുവനന്തപുരം തൃശ്ശൂർ കോഴിക്കോട്
- പ്രസിദ്ധീകരണ വർഷം: 1969 ജൂലൈ – 1970 മാർച്ച്
- താളുകളുടെ എണ്ണം: 34
- പ്രസാധനം: സർക്കാർ പ്രസ്സ്, തിരുവനന്തപുരം
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി