തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി രചിച്ച മൂല ഗ്രന്ഥത്തിനു കോവിൽകണ്ടിയിൽ ആറ്റുപുറത്തു ഇമ്പിച്ചൻ ഗുരുക്കൾ എന്നയാൾ ചമച്ച വ്യാഖ്യാനമായ പ്രവേശകം – ഒന്നാം ഭാഗം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. മൂല കൃതിയുടെ പേർ എന്താണെന്ന് പുസ്തകത്തിൽ നിന്നു വ്യക്തമല്ല. തുടക്കത്തിൽ കൊടുത്തിരിക്കുന്ന മുഖവര രചയിതാവിനെപറ്റിയും വാഖ്യാതാവിനെ പറ്റിയും ഒക്കെ ചില ധാരണകൾ തരുന്നുണ്ട്. പുസ്തകത്തിൻ്റെ ഉള്ളടക്കം സംസ്കൃതവ്യാകരണം ആണെന്നാണ് ഒറ്റനോട്ടത്തിൽ എനിക്കു തോന്നിയത് (ചിലപ്പോൽ ആ അനുമാനം തെറ്റാകാം). ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ പുസ്തകത്തെ കൂടുതൽ വിലയിരുത്തുമല്ലോ.
(അപ്‌ഡേറ്റ്: താഴെ കമെൻ്റിൽ PRAJEEV NAIR ചേർത്തിരിക്കുന്ന നിരീക്ഷണങ്ങൾ കൂടെ നോക്കുക.)

കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: പ്രവേശകം – ഒന്നാം ഭാഗം
- രചന: തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി/ കോവിൽകണ്ടിയിൽ ആറ്റുപുറത്തു ഇമ്പിച്ചൻ ഗുരുക്കൾ
- പ്രസിദ്ധീകരണ വർഷം: 1914 (കൊല്ലവർഷം 1089)
- താളുകളുടെ എണ്ണം: 156
- അച്ചടി: ഭാരതവിലാസം അച്ചുകൂടം, തൃശ്ശിവപേരൂർ
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി
2 comments on “1914 – പ്രവേശകം – ഒന്നാം ഭാഗം – തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി – ഇമ്പിച്ചൻ ഗുരുക്കൾ”
“പ്രവേശകം സവ്യാഖ്യാനം “എന്ന് ഒന്നാം പേജ് തുടക്കത്തിൽ തലവാചകമായും എല്ലാഇടതുവശ പേജുകളിൽ മുകളിലായി “സവ്യാഖ്യാനെ പ്രവേശകേ” എന്ന് കൊടുത്തിരിക്കുന്നതിനാലും
“പ്രവേശകസ്യവ്യാഖ്യേയം ജീയാന്നാമ്നാപ്രകാശികാ ” (പ്രവേശകത്തിന് പ്രകാശികാ എന്ന നാമധേയത്തോടു കൂടിയ വ്യാഖ്യാനം) എന്ന് വ്യാഖ്യാതാവു തന്നെ ആമുഖശ്ലോകത്തിൽ പറഞ്ഞിരിക്കുന്നതിനാലും ” പ്രവേശകസ്സംസ്ക്രിയതേ ശബ്ദശാസ്ത്ര പ്രവേശകഃ ” (ശബ്ദശാസ്ത്രപ്രവേശകമായിരിക്കുന്ന പ്രവേശകം -പ്രവേശകാഖ്യ ഗ്രന്ഥം- എന്ന് മൂന്നാം ശ്ലോകം ആദ്യപാദത്തിൽ കാണുന്നതിനാലും മൂലഗ്രന്ഥത്തിന്റെ പേര് “പ്രവേശകം” എന്നുതന്നെയാകുന്നു
പണ്ഡിതശ്രേഷ്ഠനും കവിയും സാഹിത്യകാരനുമായിരുന്ന മേല്പത്തൂർ നാരായണ ഭട്ടതിരിയെ(16-17 ആം നൂറ്റാണ്ട്) . വ്യാകരണം അഭ്യസിപ്പിക്കുന്നതിന്നായി ഗുരുനാഥനായ തൃക്കണ്ടിയൂർ അച്യുത പിഷാരടി രചിച്ചതാണ് പ്രസ്തുതഗ്രന്ഥം എന്ന് മുഖവുരയിൽ പ്രസ്താവിച്ചിരിക്കുന്നു.
പ്രജീവ് നായർ
റിട്ട. ബാങ്ക് മാനേജർ {PSB}
ചെറുകുന്നു, കണ്ണൂർ
Ph:8301056873
കേരള സാഹിത്യഅക്കാദമി പ്രസിദ്ധീകരിച്ച പ്രവേശകത്തിന്റെ സ്കാൻ ചെയ്ത പതിപ്പ് താഴെക്കാണുന്ന ലിങ്കിൽ ലഭ്യമാണ്
Praveshagam
by ഇമ്പിച്ചന്‍ ഗുരുക്കള്‍ ആറ്റുപുറത്ത് (വ്യാഖ്യാതാവ്)
https://archive.org/details/Praveshagam
ഇവിടെ പ്രസിദ്ധീകരണവർഷം 1901എന്നാണ് കൊടുത്തിട്ടുള്ളത് . കേ. സാ .അ രൂപംകോണ്ടത് തന്നെ 15-10-1956 നാണ്. ആദ്യമായി കൊല്ലം കരുവാ കൃഷ്ണനാശാൻ ഈ കൃതി അച്ചടിപ്പിച്ച വർഷമാണ് 1901. (കൊ വ 1076)
ഈ കൃതി ഡിജിറ്റലൈസ് ചെയ്യാനായി 2014 ൽ വിക്കിഗ്രന്ഥശാല Data Entry ചെയ്തിട്ടുണ്ട്.
(സൂചിക:Praveshagam 1900.pdf)
പക്ഷെ 2014 നുശേഷം വിക്കിഗ്രന്ഥശാലാ പ്രവർത്തനം മുരടിച്ചതായി തോന്നുന്നു.
പ്രജീവ് നായർ
ചെറുകുന്ന്, കണ്ണൂർ