1904 – വ്യാകരണമിത്രം – എം. കൃഷ്ണൻ – എം. ശേഷഗിരിപ്രഭു

ആമുഖം

വ്യാകരണമിത്രം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. എം. കൃഷ്ണനും, ശേഷഗിരിപ്രഭുവും കൂടെയാണ് ഇതിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഇതിനു മുൻപ് ട്യൂബിങ്ങൻ ശെഖരത്തിൽ നിന്നു നമുക്കു ലഭിച്ച ബാലവ്യാകരണം എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗമാണ് ഈ പുസ്തകം.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 76-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: വ്യാകരണമിത്രം, ബാലവ്യാകരണത്തിന്റെ രണ്ടാം ഭാഗം
  • പതിപ്പ്: ഒന്നാം പതിപ്പ്
  • താളുകളുടെ എണ്ണം: ഏകദേശം 173
  • പ്രസിദ്ധീകരണ വർഷം:1904
  • രചയിതാവ്: എം. കൃഷ്ണൻ, ശേഷഗിരിപ്രഭു 
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1904 – വ്യാകരണമിത്രം
1904 – വ്യാകരണമിത്രം

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എം. കൃഷ്ണൻ, എം. ശേഷഗിരി പ്രഭു എന്നിവർ രചിച്ച ഈ പുസ്തകം മദ്രാസ് സർക്കാറിന്റെ വക പാഠശാലകളിലെ ഏഴാം ക്ലാസ്സ് തൊട്ടു ഉയർന്ന ക്ലാസ്സുകളിലെ ഉപയൊഗത്തിനായുള്ള ഔദ്യോഗിക പുസ്തകമാണ്.   എം. കൃഷ്ണൻ അക്കാലത്ത് മദ്രാസ് പ്രസിഡൻസി കോളേജിലെ മലയാളം അദ്ധ്യാപകനും. മദ്രാസ് സർക്കാറിന്റെ ഔദ്യോഗിക പരിഭാഷകനും ആയിരുന്നു. ശേഷഗിരി പ്രഭു മംഗലാപുരം സർക്കാർ കോളേജിലെ അദ്ധ്യാപകനും.

ഈ പതിപ്പ് മൂന്നാം പതിപ്പാണ്. രണ്ടാമത്തെ പതിപ്പ് നന്നായി പരിഷ്കരിച്ചിട്ടുണ്ടെന്ന് രണ്ടാം പതിപ്പിന്റെ മുഖവരയിൽ സൂചന ഉണ്ട്.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1900 – മലങ്കര ഇടവക പത്രിക – പുസ്തകം 9

ആമുഖം

മലങ്കര ഇടവക പത്രിക എന്ന മാസികയുടെ 1900ാം ആണ്ടിലെ എനിക്കു ഡിജിറ്റൈസേഷനായി ലഭ്യമായ ഒൻപതാം ലക്കത്തിന്റെയും പന്ത്രണ്ടാം ലക്കത്തിന്റെയും ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇതിൽ ഒൻപതാം ലക്കം അപൂർണ്ണമാണ്.  ഈ മാസിക പ്രസിദ്ധീകരണം തുടങ്ങിയതിനു ശെഷമുള്ള ഒൻപതാം വർഷത്തെ ലക്കങ്ങൾ ആണിത്.  ഇതിനു മുൻപ് ഈ ബ്ലോഗിലൂടെ താഴെ പറയുന്ന എട്ടു വർഷത്തെ ലക്കങ്ങൾ പൂർണ്ണമായോ ഭാഗികമായോ റിലീസ് ചെയ്തിരുന്നു.

ഈ പൊതുസഞ്ചയരേഖകളുടെ മെറ്റാഡാറ്റ

  • പേര്: മലങ്കര ഇടവക പത്രിക – 1900ാം ആണ്ടിലെ ലെ 9, 12 ലക്കങ്ങൾ.
  • താളുകളുടെ എണ്ണം: ഏകദേശം 20 പേജുകൾ വീതം. 
  • പ്രസിദ്ധീകരണ വർഷം: 1900
  • പ്രസ്സ്: Mar Thomas Press, Kottayam
1900 – മലങ്കര ഇടവക പത്രിക – പുസ്തകം 9
1900 – മലങ്കര ഇടവക പത്രിക – പുസ്തകം 9

അല്പം ചരിത്രം

മലങ്കര ഇടവക പത്രികയെ പറ്റിയുള്ള ചെറിയൊരു ആമുഖത്തിന്നു മലങ്കര ഇടവകപത്രികയുടെ പ്രസിദ്ധീകരണത്തിന്റെ ആദ്യ വർഷത്തെ (1892-ാം വർഷത്തെ) സ്കാൻ റിലീസ് ചെയ്തപ്പോൾ എഴുതിയ പോസ്റ്റിലെ  അല്പം ചരിത്രം എന്ന വിഭാഗം കാണുക.

സ്കാനുകളുടെ ഉള്ളടക്കം

സമയക്കുറവും, മറ്റു സംഗതികളിൽ ശ്രദ്ധകേന്ദ്രീകരീകേണ്ടതിനാലും ഇതിലെ ഓരോ താളിലൂടെയും കടന്നു പോവാൻ എനിക്കു പറ്റിയിട്ടില്ല. ഓടിച്ചു പോകുമ്പോൾ ശ്രദ്ധയിൽ പെടുന്ന ചില കൗതുകകരമായ ചില കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ പൊസ്റ്റ് ചെയ്യുന്നതിനു അപ്പുറമുള്ള ഉള്ളടക്ക വിശകലനം ഞാൻ നടത്തിയിട്ടില്ല. അത് ഈ രേഖയിലെ വിഷയത്തിൽ താല്പര്യമുള്ള പൊതുസമൂഹം ചെയ്യുമെന്ന് പ്രത്യാശിക്കുന്നു.

എന്തായാലും  ഈ മാസികയിലെ നിരവധി ലേഖനങ്ങളിലൂടെ അന്നത്തെ ചരിത്രം രെഖപ്പെടുത്തിയിരിക്കുന്നു എന്നതിനാൽ ഇതൊക്കെ യഥാർത്ഥ ഗവെഷകർക്ക് അക്ഷയഖനി ആണ്.

ഇതിനപ്പുറം ഇതിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ എനിക്കു അറിവും സമയവും ഇല്ല. ഉള്ളടക്ക വിശകലനം ഈ വിഷയങ്ങളിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഈ മാസികകൾ ഡിജിറ്റൈശേഷനായി ലഭ്യമായത് “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ്. അതിനായി സഹായങ്ങൾ ചെയ്തു തന്ന അദ്ദേഹത്തിന്റെ മകൻ ലിജു കുര്യാക്കോസ് ആണ്. അവർക്കു രണ്ടു പേർക്കും നന്ദി.

മലങ്കര ഇടവക പത്രികയുടെ ഡിജിറ്റൈസേഷൻ വലിയ പ്രയത്നം ഉള്ള സംഗതി ആണ്. ഓരോ വർഷത്തെ 12 ലക്കങ്ങൾ നോക്കിയാൽ തന്നെ 300നടുത്ത് പേജുകൾ ഉണ്ടെന്ന് കാണാം. അങ്ങനത്തെ 17 വർഷ ലക്കങ്ങൾ ആണ് കൈകാര്യം ചെയ്യേണ്ടത്. അതിലൂടെ ഏകദേശം 4000ത്തിനടുത്ത് താളുകൾ കൈകാര്യം ചെയ്യേണ്ടതുണ്ട്. പതുക്കെയാണെങ്കിലും ഈ പദ്ധതി പൂർത്തീകരിക്കാൻ എനിക്കു കഴിയും എന്നു കരുതുന്നു.

പരമാവധി ഏറ്റവും നല്ല ഗുണനിലവാരത്തിൽ ആണ് സ്കാൻ ലഭ്യമാക്കിയിരിക്കുന്നത്. ഓരോ ലക്കത്തിന്റേയും തനിമ നിലനിർത്താൻ ഓരോ ലക്കത്തിനും വ്യത്യസ്തമായി തന്നെ സ്കാനുകൾ ലഭ്യമാക്കിയിട്ടൂണ്ട്. ഒരോ ലക്കത്തിന്നും ഗ്രേ സ്ക്കെയിലും ബ്ലാക്ക് ആൻഡ് വൈറ്റ് വേർഷനും വെവ്വേറെ ലഭ്യമാണ്. ചില ലക്കങ്ങളിലെ താളുകൾ കാലപ്പഴക്കം മൂലം അക്ഷരങ്ങൽ മാഞ്ഞു തുടങ്ങിയിട്ടൂണ്ട്. അങ്ങനെയുള്ളത് വ്യക്തമായി കാണാൻ ഗ്രേ സ്കെയിൽ വേർഷൻ തന്നെ ഉപയോഗിക്കുക.

ഡൗൺലോഡ് വിവരങ്ങൾ

മലങ്കര ഇടവക പത്രികയുടെ 1900ാം ആണ്ടിലെ 9, 12 ലക്കങ്ങൾ ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

ഓരോ ഗ്രേസ്കെയിൽ വേർഷനും ഏകദേശം 8MB മുതൽ 14MB വരെ വലിപ്പമുണ്ട്. ബാക്ക് ആന്റ് വൈറ്റ് എല്ലാം 1 MB ക്കു താഴെയാണ്. ചില പേജുകളിലെ ഉള്ളടക്കം വ്യക്തമായി കാണാൻ ഗ്രേ സ്കെയിൽ തന്നെ ഉപയോഗിക്കേണ്ടി വരും.

ഓരോ ലക്കത്തിന്റെ സ്കാനിന്റേയും വിവിധ രൂപങ്ങൾ താഴെ പട്ടികയിൽ.

  • രേഖ 1
  • പേര്: മലങ്കര ഇടവക പത്രിക
  • പുസ്തകം: 9
  • ലക്കം: 9
  • താളുകളുടെ എണ്ണം: 18
  • പ്രസിദ്ധീകരണ വർഷം: 1900
  • പ്രസ്സ്: Mar Thomas Press, Kottayam
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
  • രേഖ 2
  • പേര്: മലങ്കര ഇടവക പത്രിക
  • പുസ്തകം: 9
  • ലക്കം: 12
  • താളുകളുടെ എണ്ണം: 22
  • പ്രസിദ്ധീകരണ വർഷം: 1900
  • പ്രസ്സ്: Mar Thomas Press, Kottayam
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

1899 – മലങ്കര ഇടവക പത്രിക – പുസ്തകം 8

ആമുഖം

മലങ്കര ഇടവക പത്രിക എന്ന മാസികയുടെ 1899ാം ആണ്ടിലെ എനിക്കു ഡിജിറ്റൈസേഷനായി ലഭ്യമായ രണ്ടാം ലക്കത്തിന്റെയും അഞ്ചാം ലക്കത്തിന്റെയും ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ മാസിക പ്രസിദ്ധീകരണം തുടങ്ങിയതിനു ശെഷമുള്ള എട്ടാം വർഷത്തെ ലക്കങ്ങൾ ആണിത്.  ഇതിനു മുൻപ് ഈ ബ്ലോഗിലൂടെ താഴെ പറയുന്ന ഏഴ് വർഷത്തെ ലക്കങ്ങൾ പൂർണ്ണമായോ ഭാഗികമായോ റിലീസ് ചെയ്തിരുന്നു.

ഈ പൊതുസഞ്ചയരേഖകളുടെ മെറ്റാഡാറ്റ

  • പേര്: മലങ്കര ഇടവക പത്രിക – 1899 ലെ 2, 5 ലക്കങ്ങൾ.
  • താളുകളുടെ എണ്ണം: ഏകദേശം 20 പേജുകൾ വീതം. 
  • പ്രസിദ്ധീകരണ വർഷം: 1899
  • പ്രസ്സ്: Mar Thomas Press, Kottayam
1899 – മലങ്കര ഇടവക പത്രിക – പുസ്തകം 8
1899 – മലങ്കര ഇടവക പത്രിക – പുസ്തകം 8

അല്പം ചരിത്രം

മലങ്കര ഇടവക പത്രികയെ പറ്റിയുള്ള ചെറിയൊരു ആമുഖത്തിന്നു മലങ്കര ഇടവകപത്രികയുടെ പ്രസിദ്ധീകരണത്തിന്റെ ആദ്യ വർഷത്തെ (1892-ാം വർഷത്തെ) സ്കാൻ റിലീസ് ചെയ്തപ്പോൾ എഴുതിയ പോസ്റ്റിലെ  അല്പം ചരിത്രം എന്ന വിഭാഗം കാണുക.

സ്കാനുകളുടെ ഉള്ളടക്കം

സമയക്കുറവും, മറ്റു സംഗതികളിൽ ശ്രദ്ധകേന്ദ്രീകരീകേണ്ടതിനാലും ഇതിലെ ഓരോ താളിലൂടെയും കടന്നു പോവാൻ എനിക്കു പറ്റിയിട്ടില്ല. ഓടിച്ചു പോകുമ്പോൾ ശ്രദ്ധയിൽ പെടുന്ന ചില കൗതുകകരമായ ചില കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ പൊസ്റ്റ് ചെയ്യുന്നതിനു അപ്പുറമുള്ള ഉള്ളടക്ക വിശകലനം ഞാൻ നടത്തിയിട്ടില്ല. അത് ഈ രേഖയിലെ വിഷയത്തിൽ താല്പര്യമുള്ള പൊതുസമൂഹം ചെയ്യുമെന്ന് പ്രത്യാശിക്കുന്നു.

എന്തായാലും  ഈ മാസികയിലെ നിരവധി ലേഖനങ്ങളിലൂടെ അന്നത്തെ ചരിത്രം രെഖപ്പെടുത്തിയിരിക്കുന്നു എന്നതിനാൽ ഇതൊക്കെ യഥാർത്ഥ ഗവെഷകർക്ക് അക്ഷയഖനി ആണ്.

ഇതിനപ്പുറം ഇതിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ എനിക്കു അറിവും സമയവും ഇല്ല. ഉള്ളടക്ക വിശകലനം ഈ വിഷയങ്ങളിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഈ മാസികകൾ ഡിജിറ്റൈശേഷനായി ലഭ്യമായത് “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ്. അതിനായി സഹായങ്ങൾ ചെയ്തു തന്ന അദ്ദേഹത്തിന്റെ മകൻ ലിജു കുര്യാക്കോസ് ആണ്. അവർക്കു രണ്ടു പേർക്കും നന്ദി.

മലങ്കര ഇടവക പത്രികയുടെ ഡിജിറ്റൈസേഷൻ വലിയ പ്രയത്നം ഉള്ള സംഗതി ആണ്. ഓരോ വർഷത്തെ 12 ലക്കങ്ങൾ നോക്കിയാൽ തന്നെ 300നടുത്ത് പേജുകൾ ഉണ്ടെന്ന് കാണാം. അങ്ങനത്തെ 17 വർഷ ലക്കങ്ങൾ ആണ് കൈകാര്യം ചെയ്യേണ്ടത്. അതിലൂടെ ഏകഡേശം 4000ത്തിനടുത്ത് താളുകൾ കൈകാര്യം ചെയ്യേണ്ടതുണ്ട്. പതുക്കെയാണെങ്കിലും ഈ പദ്ധതി പൂർത്തീകരിക്കാൻ എനിക്കു കഴിയും എന്നു കരുതുന്നു.

പരമാവധി ഏറ്റവും നല്ല ഗുണനിലവാരത്തിൽ ആണ് സ്കാൻ ലഭ്യമാക്കിയിരിക്കുന്നത്. ഓരോ ലക്കത്തിന്റേയും തനിമ നിലനിർത്താൻ ഓരോ ലക്കത്തിനും വ്യത്യസ്തമായി തന്നെ സ്കാനുകൾ ലഭ്യമാക്കിയിട്ടൂണ്ട്. ഒരോ ലക്കത്തിന്നും ഗ്രേ സ്ക്കെയിലും ബ്ലാക്ക് ആൻഡ് വൈറ്റ് വേർഷനും വെവ്വേറെ ലഭ്യമാണ്. ചില ലക്കങ്ങളിലെ താളുകൾ കാലപ്പഴക്കം മൂലം അക്ഷരങ്ങൽ മാഞ്ഞു തുടങ്ങിയിട്ടൂണ്ട്. അങ്ങനെയുള്ളത് വ്യക്തമായി കാണാൻ ഗ്രേ സ്കെയിൽ വേർഷൻ തന്നെ ഉപയോഗിക്കുക.

ഡൗൺലോഡ് വിവരങ്ങൾ

മലങ്കര ഇടവക പത്രികയുടെ 1899ലെ 2, 5 ലക്കങ്ങൾ ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

ഓരോ ഗ്രേസ്കെയിൽ വേർഷനും ഏകദേശം 8MB മുതൽ 14MB വരെ വലിപ്പമുണ്ട്. ബാക്ക് ആന്റ് വൈറ്റ് എല്ലാം 1 MB ക്കു താഴെയാണ്. ചില പേജുകളിലെ ഉള്ളടക്കം വ്യക്തമായി കാണാൻ ഗ്രേ സ്കെയിൽ തന്നെ ഉപയോഗിക്കേണ്ടി വരും.

ഓരോ ലക്കത്തിന്റെ സ്കാനിന്റേയും വിവിധ രൂപങ്ങൾ താഴെ പട്ടികയിൽ.

  • രേഖ 1
  • പേര്: മലങ്കര ഇടവക പത്രിക
  • പുസ്തകം: 8
  • ലക്കം: 2
  • താളുകളുടെ എണ്ണം: 24
  • പ്രസിദ്ധീകരണ വർഷം: 1899
  • പ്രസ്സ്: Mar Thomas Press, Kottayam
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
  • രേഖ 2
  • പേര്: മലങ്കര ഇടവക പത്രിക
  • പുസ്തകം: 8
  • ലക്കം: 5
  • താളുകളുടെ എണ്ണം: 20
  • പ്രസിദ്ധീകരണ വർഷം: 1899
  • പ്രസ്സ്: Mar Thomas Press, Kottayam
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി