1942 – കൊച്ചിരാജ്യചരിത്രം – മൂന്നാംഫാറത്തിലേയ്ക്കു് – എ. ഗോവിന്ദവാരിയർ, പാണ്ടിയാട്ടു ശങ്കരമേനോൻ

കൊച്ചി രാജ്യത്തിൽ 1942-1943 ൽ മുന്നാം ഫാറത്തിൽ (ഇന്നത്തെ ഏഴാം ക്ലാസ്സിനു സമാനം) പഠിച്ചവർക്ക് ഉപയോഗിക്കാനായി തയ്യാറാക്കിയ കൊച്ചിരാജ്യചരിത്രം – മൂന്നാംഫാറത്തിലേയ്ക്കു് എന്ന ചരിത്രപാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് ഈ പാഠപുസ്തകത്തിൻ്റെ മുന്നാം പതിപ്പാണ്. അതിനാൽ കുറേ കൊല്ലങ്ങൾ ഈ പാഠപുസ്തകം ഉപയോഗിച്ചിരുന്നു എന്ന് ഊഹിക്കാം. എ. ഗോവിന്ദവാരിയർ, പാണ്ടിയാട്ടു ശങ്കരമേനോൻ എന്നിവർ ചേർന്നാണ് പുസ്തകത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്ന ഈ പുസ്തകത്തിൻ്റെ കവർ പേജ് നഷ്ടമായിട്ടുണ്ട്. എന്നാൽ ബാക്കി ഉള്ളടക്കം എല്ലാം ലഭ്യമാണ്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1942 - കൊച്ചിരാജ്യചരിത്രം - മൂന്നാംഫാറത്തിലേയ്ക്കു് - എ. ഗോവിന്ദവാരിയർ, പാണ്ടിയാട്ടു ശങ്കരമേനോൻ
1942 – കൊച്ചിരാജ്യചരിത്രം – മൂന്നാംഫാറത്തിലേയ്ക്കു് – എ. ഗോവിന്ദവാരിയർ, പാണ്ടിയാട്ടു ശങ്കരമേനോൻ

കടപ്പാട്

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: കൊച്ചിരാജ്യചരിത്രം – മൂന്നാംഫാറത്തിലേയ്ക്കു്
  • രചന: എ. ഗോവിന്ദവാരിയർ, പാണ്ടിയാട്ടു ശങ്കരമേനോൻ
  • പ്രസിദ്ധീകരണ വർഷം: 1942
  • താളുകളുടെ എണ്ണം: 134
  • പ്രസാധനം: V. Sundara Iyer And Sons
  • അച്ചടി: Viswanath Press, Ernakulam
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

പ്രശ്നമാർഗ്ഗം – വ്യാഖ്യാനം

പ്രശ്നമാർഗ്ഗം – വ്യാഖ്യാനം എന്ന ജ്യോതിഷഗ്രന്ഥത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകത്തിൻ്റെ അച്ചടിവിവരങ്ങളും പ്രസിദ്ധീകരണവർഷവും അടക്കമുള്ള മെറ്റാഡാറ്റ ഒന്നും ലഭ്യമല്ല. അച്ചടി വിന്യാസത്തിൻ്റെയും മറ്റും രീതികൾ വെച്ച് പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനത്തിലോ ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലോ പ്രസിദ്ധീകരിച്ചത് ആണെന്ന് സാമാന്യമായി പറയാം എന്നു മാത്രം. പുസ്തകത്തിൽ ഉള്ളടക്കം തുടങ്ങുന്ന ആദ്യത്തെ താളിൽ പുസ്തകത്തിൻ്റെ പേരിനു ഉണ്ടായ ഒരു അച്ചടി പിഴയും അത് മറയ്ക്കാനായി ഉപയോഗിച്ച രീതിയും കൗതുകകരമായി തോന്നി. 526 താളുകൾ ഉള്ള വലിയ കൃതിയാണിത്.

പ്രശ്നമാർഗ്ഗം എന്ന കൃതി പനയ്ക്കാട്ടു നമ്പൂതിരിയാണ് രചിച്ചതെന്ന് വിവിധ റെഫറൻസുകളിൽ കാണുന്നു. എന്നാൽ ഈ വ്യാഖ്യാനം ആർ രചിച്ചതെന്ന് അറിയില്ല.

പ്രശ്നമാർഗ്ഗം - വ്യാഖ്യാനം
പ്രശ്നമാർഗ്ഗം – വ്യാഖ്യാനം

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: പ്രശ്നമാർഗ്ഗം – വ്യാഖ്യാനം
  • പ്രസിദ്ധീകരണ വർഷം: ലഭ്യമല്ല
  • താളുകളുടെ എണ്ണം: 526
  • അച്ചടി: ലഭ്യമല്ല
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

1957-മാമാങ്കം- എ വി ശ്രീകണ്ഠപ്പൊതുവാള്‍

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)

കേരളീയ ജീവിതത്തെ പല കാലഘട്ടങ്ങളിലായി ആകൃതിപ്പെടുത്താനും അഭേദ്യമായസമൂഹബോധവും രാജ്യാഭിമാനവും നിലനിര്‍ത്താനുമായി അംഗീകരിക്കപ്പെട്ട ഒരു രാഷ്ട്രീയമഹോത്സവവുമാണ് മാമാങ്കം. ആ മാമാങ്കത്തെക്കുറിച്ച് ആധികാര്യമെന്ന് വിശ്വസിക്കാവുന്ന കുറെ വിവരങ്ങള്‍ അടങ്ങിയ മാമാങ്കം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകത്തിലുള്ള ചിത്രങ്ങള്‍ ചരിത്രാന്വേഷികളുടെ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ് എന്ന് കരുതുന്നു.

1957- മാമാങ്കം - ഏ വി ശ്രീകണ്ഠപ്പൊതുവാൾ
1957- മാമാങ്കം – ഏ വി ശ്രീകണ്ഠപ്പൊതുവാൾ

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും സാങ്കേതിക തകരാറുകള്‍ തീര്‍ത്ത് അപ് ലോഡ് ചെയ്ത് തന്ന ഷിജു അലക്സിന്പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്:1957-മാമാങ്കം- എ വി ശ്രീകണ്ഠപ്പൊതുവാള്‍
  • പ്രസിദ്ധീകരണ വർഷം : 1957
  • താളുകളുടെ എണ്ണം : 142
  • അച്ചടി: ദി സ്റ്റാണ്ടേര്‍ഡ് പ്രസ്സ് തലശ്ശേരി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി