കേരള ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട മാസികകൾ

ആമുഖം

കേരള ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട 5 വിവിധ മാസികകളുടെ 7 വിവിധ ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. സുറിയാനി സുവിശേഷകൻ, സഭാദാസൻ, സുറിയാനി സഭാ, ഓർതൊഡോക്സു് സഭ, മലങ്കര ക്രിസ്ത്യൻ എന്നീ അഞ്ച് മാസികകളുടെ ലക്കങ്ങൾ  ആണ് ഈ പോസ്റ്റിൽ ഉള്ളത്.

ഈ പൊതുസഞ്ചയരേഖകളുടെ മെറ്റാഡാറ്റ

മാസിക 1: സുറിയാനി സുവിശേഷകൻ മാസിക

  • പേര്: സുറിയാനി സുവിശേഷകൻ മാസിക
  • പ്രസിദ്ധീകരണ വർഷം: 1910 വർഷത്തെ പുസ്തകം 8, ലക്കം 7, 8
  • അച്ചടി: മാർത്തോമ്മസ് അച്ചുകൂടം, കോട്ടയം

മാസിക 2: സഭാദാസൻ മാസിക

  • പേര്: സഭാദാസൻ മാസിക
  • പ്രസിദ്ധീകരണ വർഷം: 1928 വർഷത്തെ പുസ്തകം 2, ലക്കം 11
  • അച്ചടി: സെന്റ് തോമസ് പ്രസ്സ്, മുളംതുരുത്തി

മാസിക 3: സുറിയാനി സഭാമാസിക

  • പേര്: സുറിയാനി സഭാ മാസിക
  • പ്രസിദ്ധീകരണ വർഷം: 1930 വർഷത്തെ പുസ്തകം 4, ലക്കം 11, 1932 വർഷത്തെ പുസ്തകം 6, ലക്കം 6
  • അച്ചടി: എ ആർ പി പ്രസ്സ്, കുന്നംകുളം

മാസിക 4: ഓർതൊഡോക്സു് സഭ മാസിക

  • പേര്: ഓർതൊഡോക്സു് സഭ മാസിക
  • പ്രസിദ്ധീകരണ വർഷം: 1940 വർഷത്തെ പുസ്തകം 3, ലക്കം 1, 1942 വർഷത്തെ പുസ്തകം 4, ലക്കം 12
  • അച്ചടി: ബഥനി പ്രിന്റിങ് പ്രസ്സ്, തിരുവല്ല

മാസിക 5: മലങ്കര ക്രിസ്ത്യൻ മാസിക

  • പേര്: മലങ്കര ക്രിസ്ത്യൻ മാസിക
  • പ്രസിദ്ധീകരണ വർഷം: 1950 വർഷത്തെ പുസ്തകം 1, ലക്കം 8
  • അച്ചടി: അരുണോദയം പ്രസ്സ്, വടക്കാഞ്ചേരി
സുറിയാനി സുവിശേഷകൻ
സുറിയാനി സുവിശേഷകൻ

പുസ്തക ഉള്ളടക്കം, കടപ്പാട്

സമയപരിമിതി കാരണം ഓരോ മാസികയുടേയും ഉള്ളടക്കത്തിലൂടെ പോകാൻ എനിക്കു സമയം കിട്ടിയില്ല. കേരള ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട 5 വിവിധ മാസികകൾ ആണെന്ന് പൊതുവായി പറയാമെന്ന് മാത്രം. അതിൽ തന്നെ മാസികകൾ കിട്ടിയ ഉറവിടം വെച്ച് ഇത് മിക്കവാറും മലങ്കര ഓർത്തഡോക്സ് സഭയുമായി ബന്ധപ്പെട്ട മാസികകൾ ആവാനാണ് സാദ്ധ്യത,  വിവിധ കാലഘട്ടങ്ങളിൽ കുറേയധികം വർഷങ്ങൾ പ്രസിദ്ധീകരിച്ചിരുന്നതാണ് ഈ മാസികകൾ ഒക്കെയും. പക്ഷെ നമുക്ക് ഇപ്പോൾ ഇതിന്റെ ഒക്കെ ഒന്നോ രണ്ടോ ലക്കങ്ങൾ മാത്രമാണ് ലഭിച്ചത്. ബാക്കി സംഗതികൾ ഒക്കെ കണ്ടെടുത്ത്  ഡീജിറ്റൈസ് ചെയ്യേണ്ടതുണ്ട്.

ക്രൈസ്തവ സഭാ സംബന്ധമായ രേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതു ഇടത്തിലേക്ക് കൊണ്ടുവരാൻ താല്പര്യം കാണിക്കുന്ന ജോയ്സ് തോട്ടയ്ക്കാട് ആണ് ഈ മാസിക ശേഖരം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എനിക്കു എത്തിച്ചു തന്നത്. അതിനു അദ്ദേഹത്തിനു നന്ദി.

ഈ മാസികളുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ ലക്കങ്ങളുടെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാനുകൾ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

സുറിയാനി സുവിശേഷകൻ, സഭാദാസൻ, സുറിയാനി സഭാ, ഓർതൊഡോക്സു് സഭ, മലങ്കര ക്രിസ്ത്യൻ എന്നീ അഞ്ച് മാസികകളുടെ 7 ലക്കങ്ങളുടെ ഡിജിറ്റൽ രൂപം താഴെയുള്ള കണ്ണികളിൽ നിന്നു ലഭിക്കും. ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ആർക്കൈവ്.ഓർഗിലെ അതാത് മാസികയുടെ പേജിന്റെ വലതു വശത്തു കാണുന്ന PDF എന്ന കണ്ണിയിൽ നിന്നു കിട്ടും.

History of Travancore from the Earliest Times – P. Shungoonny Menon

ആമുഖം

പി. ശങ്കുണ്ണി മേനോൻ 1878ൽ പ്രസിദ്ധീകരിച്ച History of Travancore from the Earliest Times എന്ന ഗ്രന്ഥത്തിന്റെ 1998ൽ ഇറങ്ങിയ സ്കാൻ റീപ്രിന്റിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ഇംഗ്ലീഷിലുള്ള മൂലകൃതിയുടെ ഡിജിറ്റൽ സ്കാനാണ്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: History of Travancore from the Earliest Times
  • രചന: പി. ശങ്കുണ്ണി മേനോൻ
  • പ്രസിദ്ധീകരണ വർഷം: മൂലകൃതി 1878, റീപ്രിന്റ് 1998
  • താളുകളുടെ എണ്ണം:  630
  • പ്രസ്സ്:Higginbotham and Co. (Madras)/ AECS Reprint
History of Travancore from the Earliest Times
History of Travancore from the Earliest Times

പുസ്തക ഉള്ളടക്കം, കടപ്പാട്

പി. ശങ്കുണ്ണി മേനോൻ തിരുവിതാം‌കൂർ കൊട്ടാരത്തിൽ ഉദ്യോഗസ്ഥനായിരുന്നു. ഇന്നദ്ദേഹം History of Travancore from the Earliest Times എന്ന ഈ ഗ്രന്ഥത്തിന്റെ പേരിലും പ്രശസ്തനാണ്. നാട്ടുകാരനായ ഒരാൾ രചിച്ച തിരുവിതാം‌കൂർ ചരിത്രം എന്ന നിലയിൽ 1878ലെ ഈ ചരിത്രരചനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ പുസ്തകത്തിൽ ചിത്രങ്ങൾ ഇടയ്ക്കിടയ്ക്ക് ഉപയോഗിച്ചിട്ടുണ്ട്. അതൊക്കെ 1870കളിലെ ഡോക്കുമെന്റെഷൻ ആണ് എന്നതിനാൽ വളരെ മൂല്യമുള്ളതാണ്. മലബാറിനെ പറ്റി ഗവേഷണം ചെയ്യുന്നവർക്ക് മുതൽകൂട്ടാണ് ഈ ഗ്രന്ഥം.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

 

മലങ്കര സഭ – മാസിക -1940കൾ മുതലുള്ളത്

ആമുഖം

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഔദ്യോഗിക മാസികയായ മലങ്കര സഭ എന്ന മാസികയുടെ എന്റെ കൈയ്യിൽ ഡിജിറ്റൈസേഷനായി ലഭ്യമായ 1948മുതലുള്ള നിരവധി ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

മലങ്കര സഭ മാസിക
മലങ്കര സഭ മാസിക

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മലങ്കര സഭ മാസിക
  • താളുകളുടെ എണ്ണം:  ഓരോ ലക്കത്തിനും ഏതാണ്ട് 30 താളുകൾ വീതം
  • അച്ചടി: കോട്ടയത്തെ മനോരമ പ്രസ്സ്, പൗര പ്രഭ പ്രസ്സ് തുടങ്ങിയ വിവിധ പ്രസ്സുകളിൽ ആണ് അച്ചടി

പുസ്തക ഉള്ളടക്കം, കടപ്പാട്

മുൻപ് നമ്മൾ മലങ്കര ഇടവക പത്രിക, മലങ്കര സഭാ താരക തുടങ്ങിയവയിലൂടെ 1892-1911കാലഘട്ടത്തിൽ ഇറങ്ങിയ നൂറിൽ പരം ലക്കങ്ങൾ ഡിജിറ്റൈസ് ചെയ്ത് ഈ ബ്ലോഗിലൂടെ പുറത്ത് വിട്ടത് കണ്ടതാണ്. ഏതാണ്ട് 4000ത്തിൽ പരം താളുകൾ ആണ് 2 വർഷം കൊണ്ട് അതിനു കൈകാര്യം ചെയ്തത്. ആ മാസികകളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രായേണ പുതിയതാണ് 1940കളിലും 1950കളിലുമായി പുറത്തിറങ്ങിയ മലങ്കര സഭാമാസികയുടെ ലക്കങ്ങൾ.

വലിയ അളവിൽ ഡിജിറ്റൈസ് ചെയ്യാനുള്ള അവസരം എനിക്ക് ഒത്തു വന്നിട്ടുള്ളതിനാ മലയാളത്തിലെ പൊതുസഞ്ചയത്തിലുള്ള മാസികകൾ ഡിജിറ്റൈസേഷനായി വേണം എന്ന എന്റെ അഭ്യർത്ഥന കണ്ട് ക്രൈസ്തവ സഭാ സംബന്ധമായ രേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതു ഇടത്തിലേക്ക് കൊണ്ടുവരാൻ താല്പര്യം കാണിക്കുന്ന ജോയ്സ് തോട്ടയ്ക്കാട് ആണ് ഈ മാസിക ശേഖരം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എനിക്കു എത്തിച്ചു തന്നത്. പൊതുസഞ്ചയ രേഖകൾ നശിച്ചു പോകുന്നതിനു മുൻപ് ഡിജിറ്റൈസ് ചെയ്ത് പൊതു ഇടത്തിലേക്ക് കൊണ്ടു വരണം എന്നും അത് എല്ലാവർക്കും പൊതുവായി പരിശോധിക്കാൻ കഴിയണം എന്നും കരുതുന്ന ഒരു പറ്റം പൊതുസഞ്ചയരേഖാ സ്നേഹികൾ മലങ്കര ഓർത്തഡോക്സ് സഭയിൽ ഉണ്ട് എന്നത് കൊണ്ട് മാത്രമാണ് ഈ രേഖകൾ ഇപ്പോൾ പൊതു ഇടത്തിലേക്ക് വന്നത്. അതിനു ആവശ്യമായ പ്രയത്നം എടുക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദി. വിഷയത്തിന്റെ പ്രാധാന്യം അറിയുന്ന എല്ലാവരും സഹകരിച്ചാൽ മാത്രമേ കേരളത്തേയും മലയാളത്തേയും സംബന്ധിച്ച പൊതുസഞ്ചയരേഖകളുടെ വൻ ഡിജിറ്റൽ ശേഖരം കെട്ടിപടുക്കാൻ നമുക്കാവൂ. അതിനു നാലോ അഞ്ചോ വ്യക്തികൾ ശ്രമിച്ചാൽ പോരാ, അതു പൊതുജനമുന്നേറ്റമായി തന്നെ വരേണ്ടതുണ്ട്.

ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്ന മലങ്കര സഭാമാസികയെ പറ്റി ജോയ്സ് തോട്ടയ്ക്കാട് എഴുതി തന്ന കുറിപ്പ് താഴെ കൊടുക്കുന്നു.

മലങ്കര ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മുഖപത്രമാണ് മലങ്കര സഭാമാസിക. സഭയുടെ അസോസിയേഷൻ സെക്രട്ടറിയായിരുന്ന എ. എം. വർക്കിയുടെ പ്രത്യേക ഉത്സാഹം മൂലം 1946 ഓഗസ്റ്റ് 8-ന് പ. ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അനുഗ്രഹാശിസ്സുകളോടെ ദേവലോകത്തുനിന്നും പ്രസിദ്ധീകരണം ആരംഭിച്ചു. എം.സി. കുറിയാക്കോസ് റമ്പാൻ ആയിരുന്നു പ്രഥമ ചീഫ് എഡിറ്റർ. 1968 ജനുവരി മുതൽ ഫെബ്രുവരി വരെ ദ്വൈവാരികയായി “മലങ്കര സഭ” പ്രസിദ്ധീകരിക്കപ്പെട്ടു. ഇപ്പോൾ വീണ്ടും മാസികയായിത്തന്നെ പ്രസിദ്ധീകരിക്കുന്നു. മലങ്കര സഭാചരിത്രം, ദൈവശാസ്ത്രം, ആനുകാലിക ചിന്തകൾ എന്നിവ കൂടാതെ മലങ്കരസഭാപരമായ അനേകം കാര്യങ്ങൾ മലങ്കരസഭാ മാസികയിലൂടെ പ്രസിദ്ധീകരിക്കുന്നു

1948മുതൽ 1970 വരെയുള്ള നിരവധി ലക്കങ്ങൾ ആണ് ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്നത്. മലങ്കര ഇടവക പത്രികയ്ക്കും മലങ്കര സഭാതാരകയ്ക്കും ചെയ്തപോലെ, മലങ്കരസഭാമാസികയുടെ ഓരോ വർഷത്തേയും ലക്കങ്ങൾ വേർ തിരിച്ചു പുറത്ത് വിടാൻ സമയപരിമിതി എന്നെ അനുവദിക്കുന്നില്ല. അതിനാലാണ് കിട്ടിയ ലക്കങ്ങൾ എല്ലാം കൂടെ ഒറ്റ പൊസ്റ്റിൽ ഒതുക്കി പുറത്ത് വിടുന്നത്.

കേരള സുറിയാനി സഭകളുമായി ബന്ധപ്പെട്ട് ധാരാളം ലെഖനങ്ങൾ ഈ ലക്കങ്ങളിൽ കാണാം. സമയമുള്ളപ്പോൾ അതിൽ ചിലതെങ്കിലും  എടുത്ത് ഫേസ് ബുക്ക് പൊസ്റ്റ് ആക്കണം എന്ന് ഞാൻ കരുതുന്നു.

ഏതാണ്ട് 2500ൽ പരം താളുകൾ ആണ് മലങ്കരസഭാമാസികയുടെ ഡിജിറ്റൈസേഷനിൽ കൈകാര്യം ചെയ്യേണ്ടി വന്നത് . ഡിജിറ്റൈസേഷൻ ഇപ്പോൾ താരതമ്യേന എളുപ്പം ആയതിനാൽ എന്റെ അദ്ധ്വാന ഭാരം വളരെ കുറഞ്ഞു എന്നതിനാലാണ് ഇത്ര കുറഞ്ഞ കാലയളവിൽ ഇത്രയധികം താളുകൾ കൈകാര്യം ചെയ്യാൻ പറ്റിയത്.

ഈ മാസികയുടെ വിവിധലക്കങ്ങളിൽ കൈകാര്യം ചെയ്യുന്ന ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ ലക്കങ്ങളുടെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

മലങ്കരസഭാമാസികയുടെ 1948മുതലുള്ള നിരവധി ലക്കങ്ങളുടെ ഡിജിറ്റൽ രൂപം താഴെയുള്ള കണ്ണികളിൽ നിന്നു ലഭിക്കും. ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ആർക്കൈവ്.ഓർഗിലെ അതാത് മാസികയുടെ പേജിന്റെ വലതു വശത്തു കാണുന്ന PDF എന്ന കണ്ണിയിൽ നിന്നു കിട്ടും.

ലക്കങ്ങളുടെ എണ്ണം 50 കടന്നതോടു കൂടെ മലങ്കര സഭാ മാസികയ്ക്ക് ഒരു പ്രത്യേക കളക്ഷൻ ഉണ്ടാക്കാൻ ആർക്കൈവ് അധികൃതർ അനുവദിച്ചു. മലങ്കര സഭാ മാസികയുടെ ലക്കങ്ങൾ എല്ലാം കൂടെ ഒറ്റ കളക്ഷൻ ആയി കിട്ടാൻ  ഈ കണ്ണി ഉപയോഗിക്കുക https://archive.org/details/malankara-sabha-magazine

 

വർഷം ഡിജിറ്റൽ കോപ്പി ആക്സെസ് ചെയ്യാനുള്ള ഹൈപ്പർ ലിങ്ക്
1948
മലങ്കര സഭ – 1948 – 1124 ചിങ്ങം – പുസ്തകം 2 ലക്കം 11
മലങ്കര സഭ – 1948 – 1124 തുലാം – പുസ്തകം 3 ലക്കം 1
മലങ്കര സഭ – 1948 – 1124 വൃശ്ചികം – പുസ്തകം 3 ലക്കം 2
മലങ്കര സഭ – 1948 – 1124 ധനു – പുസ്തകം 3 ലക്കം 3
മലങ്കര സഭ -1948 – 1124 മകരം – പുസ്തകം 3 ലക്കം 4
1949
മലങ്കര സഭ -1948 – 1124 കുംഭം – പുസ്തകം 3 ലക്കം 5
മലങ്കര സഭ -1948 – 1124 മീനം – പുസ്തകം 3 ലക്കം 6
മലങ്കര സഭ -1949 – 1124 മേടം – പുസ്തകം 3 ലക്കം 7
മലങ്കര സഭ – 1949 – 1124 ഇടവം – പുസ്തകം 3 ലക്കം 8
മലങ്കര സഭ – 1949 ജൂലൈ – 1124 മിഥുനം – പുസ്തകം 3 ലക്കം 9
മലങ്കര സഭ – 1949 ഓഗസ്റ്റ് – 1124 കർക്കടകം – പുസ്തകം 3 ലക്കം 10
മലങ്കര സഭ – 1949 സെപ്തമ്പർ – 1125 ചിങ്ങം – പുസ്തകം 3 ലക്കം 11
മലങ്കര സഭ – 1949 ഒക്റ്റോബർ – 1125 കന്നി – പുസ്തകം 3 ലക്കം 12
മലങ്കര സഭ – 1949 നവംബർ – 1125 തുലാം – പുസ്തകം 4 ലക്കം 1
മലങ്കര സഭ – 1949 ഡിസംബർ – 1125 വൃശ്ചികം – പുസ്തകം 4 ലക്കം 2
1950
മലങ്കര സഭ – 1950 ജനുവരി – 1125 ധനു – പുസ്തകം 4 ലക്കം 3
മലങ്കര സഭ – 1950 ഫബ്രുവരി – 1125 മകരം – പുസ്തകം 4 ലക്കം 4
മലങ്കര സഭ – 1950 മാർച്ച് – 1125 കുംഭം – പുസ്തകം 4 ലക്കം 5
മലങ്കര സഭ – 1950 ഏപ്രിൽ – 1125 മീനം – പുസ്തകം 4 ലക്കം 6
മലങ്കര സഭ – 1950 മെയ് – 1125 മേടം – പുസ്തകം 4 ലക്കം 7
മലങ്കര സഭ – 1950 ജൂൺ – 1125 ഇടവം – പുസ്തകം 4 ലക്കം 8
മലങ്കര സഭ – 1950 ജൂലൈ – 1125 മിഥുനം – പുസ്തകം 4 ലക്കം 9
മലങ്കര സഭ – 1950 ആഗസ്റ്റ് – 1125 കർക്കടകം – പുസ്തകം 4 ലക്കം 10
മലങ്കര സഭ – 1950 സെപ്തംബർ – 1126 ചിങ്ങം – പുസ്തകം 4 ലക്കം 11
മലങ്കര സഭ – 1950 ഒക്റ്റോബർ – 1126 കന്നി – പുസ്തകം 4 ലക്കം 12
മലങ്കര സഭ – 1950 നവംബർ – 1126 തുലാം – പുസ്തകം 5 ലക്കം 1
1951
മലങ്കര സഭ – 1951 ജൂൺ – 1126 ഇടവം – പുസ്തകം 5 ലക്കം 8
1952
മലങ്കര സഭ – 1952 നവംബർ – പുസ്തകം 7 ലക്കം 1
മലങ്കര സഭ – 1952 ഡിസംബർ – പുസ്തകം 7 ലക്കം 2
1953
മലങ്കര സഭ – 1953 ജനുവരി – പുസ്തകം 7 ലക്കം 3
മലങ്കര സഭ – 1953 ഫെബ്രുവരി – പുസ്തകം 7 ലക്കം 4
മലങ്കര സഭ – 1953 മാർച്ച് – പുസ്തകം 7 ലക്കം 5
മലങ്കര സഭ – 1953 ഏപ്രിൽ – പുസ്തകം 7 ലക്കം 6
മലങ്കര സഭ – 1953 മെയ്-ജൂൺ – പുസ്തകം 7 ലക്കം 7,8
മലങ്കര സഭ – 1953 ജൂലൈ – പുസ്തകം 7 ലക്കം 9
മലങ്കര സഭ – 1953 ആഗസ്റ്റ് – പുസ്തകം 7 ലക്കം 10
മലങ്കര സഭ – 1953 സെപ്തംബർ – പുസ്തകം 7 ലക്കം 11
മലങ്കര സഭ – 1953 ഒക്ടോബർ – പുസ്തകം 7 ലക്കം 12
1955
മലങ്കര സഭ – 1955 ജനുവരി – പുസ്തകം 9 ലക്കം 3
മലങ്കര സഭ – 1955 ഫെബ്രുവരി – പുസ്തകം 9 ലക്കം 4
മലങ്കര സഭ – 1955 മാർച്ച് – പുസ്തകം 9 ലക്കം 5
മലങ്കര സഭ – 1955 മേയ് – പുസ്തകം 9 ലക്കം 7
മലങ്കര സഭ – 1955 ജൂൺ – പുസ്തകം 9 ലക്കം 8
മലങ്കര സഭ – 1955 ജൂലൈ – പുസ്തകം 9 ലക്കം 9
മലങ്കര സഭ – 1955 ആഗസ്റ്റ് – പുസ്തകം 9 ലക്കം 10
മലങ്കര സഭ – 1955 ഒക്ടോബർ – പുസ്തകം 9 ലക്കം 12
മലങ്കര സഭ – 1955 ഡിസംബർ – പുസ്തകം 10 ലക്കം 2
1959
മലങ്കര സഭ – 1959 ആഗസ്റ്റ് – പുസ്തകം 13 ലക്കം 10
1961
മലങ്കര സഭ – 1961 ജൂലൈ – പുസ്തകം 15 ലക്കം 9
മലങ്കര സഭ – 1961 ഒക്ടോബർ – പുസ്തകം 15 ലക്കം 12
മലങ്കര സഭ – 1961 നവംബർ – പുസ്തകം 16 ലക്കം 1
1962
മലങ്കര സഭ – 1962 ഒക്ടോബർ – പുസ്തകം 16 ലക്കം 12
1964
മലങ്കര സഭ – 1964 ജനുവരി – പുസ്തകം 18 ലക്കം 3
1970
മലങ്കര സഭ – 1970 ജനുവരി – പുസ്തകം 24 ലക്കം 1, 2
മലങ്കര സഭ – 1970 ഫെബ്രുവരി – പുസ്തകം 24 ലക്കം 3, 4
മലങ്കര സഭ – 1970 മാർച്ച് – പുസ്തകം 24 ലക്കം 5, 6
മലങ്കര സഭ – 1970 ഏപ്രിൽ – പുസ്തകം 24 ലക്കം 7, 8
മലങ്കര സഭ – 1970 മെയ് – പുസ്തകം 24 ലക്കം 9, 10
മലങ്കര സഭ – 1970 ജൂലൈ – പുസ്തകം 24 ലക്കം 13, 14
മലങ്കര സഭ – 1970 ആഗസ്റ്റ് – പുസ്തകം 24 ലക്കം 15, 16
മലങ്കര സഭ – 1970 സെപ്തംബർ – പുസ്തകം 24 ലക്കം 17, 18
മലങ്കര സഭ – 1970 ഒക്ടോബർ – പുസ്തകം 24 ലക്കം 19, 20
മലങ്കര സഭ – 1970 നവംബർ – പുസ്തകം 24 ലക്കം 21, 22
മലങ്കര സഭ – 1970 ഡിസംബർ – പുസ്തകം 24 ലക്കം 23, 24