1981 – കുരുമുളകിന്റെ ഇതിഹാസം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

ആമുഖം

കൃഷിപാഠം എന്ന പരിപാടിക്ക് വേണ്ടി കുരുമുളകിനെ പറ്റി ആകാശവാണി കോഴിക്കോട്  ഡോക്കുമെന്റ് ചെയ്തതും 1981ൽ ആകാശവാണി കോഴിക്കോട് കുരുമുളക് എന്ന പേരിൽ പ്രസിദ്ധീകരിച്ചതുമായ പുസ്തകത്തിൽ കോന്നിയൂർ ആർ. നരേന്ദ്രനാഥ്, എഴുതിയ കുരുമുളകിന്റെ ഇതിഹാസം എന്ന ലേഖനത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പൊതുരേഖയുടെ മെറ്റാഡാറ്റ

  • പേര്: കുരുമുളകിന്റെ ഇതിഹാസം (പുസ്തകത്തിന്റെ പേര് കുരുമുളക്)
  • രചന: കോന്നിയൂർ ആർ. നരേന്ദ്രനാഥ്
  • പ്രസാധകർ: ആകാശവാണി, കോഴിക്കോട്
  • പ്രസിദ്ധീകരണ വർഷം: 1981
  • താളുകളുടെ എണ്ണം: 24
  • അച്ചടി: സെന്റ് ജോസഫ്സ് പ്രസ്സ്, തൃശൂർ
1981 - കുരുമുളകിന്റെ ഇതിഹാസം - കോന്നിയൂർ ആർ. നരേന്ദ്രനാഥ്
1981 – കുരുമുളകിന്റെ ഇതിഹാസം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

പുസ്തക ഉള്ളടക്കം, കടപ്പാട്

പതിനാറോളം ലേഖകർ  കുരുമുളകിനെ പറ്റി നിരവധി ലേഖനങ്ങൾ അടങ്ങുന്ന പുസ്തകമാണ് ഇത്. ലേഖകരിൽ  കോന്നിയൂർ ആർ. നരേന്ദ്രനാഥ്, ഡോ.സികെ ജൊർജ്ജ്, എം.കെ നായർ, ടി. എൻ. ജയചന്ദ്രൻ,  ആർ ഹേലി തുടങ്ങി നിരവധി പേർ ലേഖകരുടെ പട്ടികയിൽ ഉണ്ട് .ഫ്രീ ലൈസസിൽ പ്രസിദ്ധീകരിച്ച കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ കുരുമുളകിന്റെ ഇതിഹാസം എന്ന ലേഖനം മാത്രമാണ് ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്. ലൈസൻസ് ഫ്രീ ആക്കാത്തിടത്തോളം കാലം ബാക്കിയൊന്നും തൊടാൻ നിവർത്തിയില്ല.

പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്തതിനു കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി. കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (3 MB)

1944 – ശ്രീചിത്തിരതിരുനാൾ പാഠാവലി – അഞ്ചാംപാഠം

ആമുഖം

തിരുവിതാം‌കൂർ സർക്കാർ കൊല്ലവർഷം 1119ൽ (1944) പ്രസിദ്ധീകരിച്ച അഞ്ചാം പാഠാവലിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഈ പൊതുരേഖയുടെ മെറ്റാഡാറ്റ

  • പേര്: ശ്രീചിത്തിരതിരുനാൾ പാഠാവലി – അഞ്ചാംപാഠം
  • പ്രസിദ്ധീകരണ വർഷം: 1944 (കൊല്ലവർഷം 1119)
  • താളുകളുടെ എണ്ണം: 218
  • അച്ചടി: സർക്കാർ അച്ചുകൂടം, തിരുവനന്തപുരം
1944 - ശ്രീചിത്തിരതിരുനാൾ പാഠാവലി - അഞ്ചാംപാഠം
1944 – ശ്രീചിത്തിരതിരുനാൾ പാഠാവലി – അഞ്ചാംപാഠം

പുസ്തക ഉള്ളടക്കം, കടപ്പാട്

തിരുവിതാം‌കൂർ സർക്കാർ വിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ച അഞ്ചാം പാഠപുസ്തകം എന്നതിനു അപ്പുറമുള്ള കാര്യങ്ങൾ വിലയിരുത്താൻ ഞാൻ ആളല്ല. അച്ചടിക്ക് ഉപയൊഗിച്ചിരുന്ന കടലാസ് മോശമാണ്. ലോകമഹായുദ്ധത്തിന്റെ സമയത്ത് പേപ്പർ ക്ഷാമം ഉണ്ടായിരുന്നതിന്റെ ഫലമായിരിക്കാം ഇതെന്ന് കരുതുന്നു. പേപ്പർ മോശമായതിനാൽ പുസ്തകത്തിൽ ചിത്രങ്ങൾ ഉണ്ടെങ്കിലും 70 വർഷങ്ങൾക്ക് ഇപ്പുറം അതിന്റെ കാഴ്ച മോശമാണ്..

കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ള ഈ പുസ്തകം ശ്രീ കണ്ണൻഷണ്മുഖം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നു. അവർക്കു രണ്ടു പേർക്കും നന്ദി. കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (20 MB)

1956 – സ്മരണകൾ – ആർ. ഈശ്വരപിള്ള

ആമുഖം

ആദ്യകാല മലയാള ഉപന്യാസകാരന്മാരിൽ ഒരാളായിരുന്ന ആർ. ഈശ്വരപിള്ളയുടെ തിരഞ്ഞെടുത്ത ചില ഉപന്യാസങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച സ്മരണകൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഈ പൊതുരേഖയുടെ മെറ്റാഡാറ്റ

  • പേര്: സ്മരണകൾ
  • രചന: ആർ. ഈശ്വരപിള്ള
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 166
1956 - സ്മരണകൾ - ആർ. ഈശ്വരപിള്ള
1956 – സ്മരണകൾ – ആർ. ഈശ്വരപിള്ള

പുസ്തക ഉള്ളടക്കം, കടപ്പാട്

1926നും 1930നും ഇടയ്ക്ക് ഗുരുനാഥൻ മാസികയിൽ ആർ. ഈശ്വരപിള്ള പ്രസിദ്ധീകരിച്ച ഉപന്യാസങ്ങളുടെ ശേഖരം ആണ് ഈ പുസ്തകം.

ശ്രീ കണ്ണൻഷണ്മുഖത്തിൻ്റെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അദ്ദേഹം തന്നെ ഡിജിറ്റൈസേഷനായി ഇത് ബാംഗ്ലൂരിൽ എത്തിച്ചു തന്നു. അദ്ദേഹത്തിനു നന്ദി. കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (16 MB)