എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സംസ്കൃതകവിയും നാടകകൃത്തും ആയിരുന്ന ഭവഭൂതിയുടെ ഉത്തരരാമചരിതം എന്ന കൃതി ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ മലയാളത്തിലേക്ക് പരിഭാഷ ചെയ്തു പ്രസിദ്ധീകരിച്ചതിന്റെ രണ്ടാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
കവർ പേജും ടൈറ്റിൽ പേജും നഷ്ടപ്പെട്ടിരിക്കുന്നതിനാൽ ഈ രണ്ടാം പതിപ്പ് ഏത് വർഷം പ്രസിദ്ധീകരിച്ചു എന്നത് വ്യക്തമല്ല. അവതാരികയിലും ആമുഖത്തിലെ മറ്റു പ്രസ്താവനകളിലും 1892 തൊട്ട് 1901 വരെയുള്ള വർഷങ്ങൾ വരുന്നുണ്ട്. അതിനാൽ ഏകദേശം 1901ലോ 1902ലോ ആവും ഈ രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചതെന്ന് ഊഹിക്കാം. ഒന്നാം പതിപ്പ് എന്നു പ്രസിദ്ധീകരിച്ചു എന്നതിന്റെ വിവരവും ഇതിൽ കാണുന്നില്ല. ഉള്ളടക്കത്തിനു ചുറ്റും വൈറ്റ് സ്പേസ് വളരെ കുറച്ചേ ഉള്ളൂ എന്നത് മൂലം ഇതിന്റെ ഡിജിറ്റൈസേഷൻ ബുദ്ധിമുട്ടായിരുന്നു.

കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: ഉത്തരരാമചരിതം – ഭാഷാനാടകം
- രചന: ഭവഭൂതി/ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ
- പ്രസിദ്ധീകരണ വർഷം: ടൈറ്റിൽ പേജ് നഷ്ടപ്പെട്ടതിനാൽ കൃത്യമായി അറിയില്ല
- താളുകളുടെ എണ്ണം: 134
- അച്ചടി: ടൈറ്റിൽ പേജ് നഷ്ടപ്പെട്ടതിനാൽ കൃത്യമായി അറിയില്ല
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി



You must be logged in to post a comment.