വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് റ്റീ. കെ. നാരായണൻ പ്രസിദ്ധീകരിച്ച ഈഴവർ ഇനി വേണ്ടത് എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ രേഖ പ്രസിദ്ധീകരിച്ച വർഷം ഇതിൽ രേഖപ്പെടുത്തിയിട്ടില്ല. പക്ഷെ ഇതിൽ പരാമർശിക്കുന്ന വിവിധ സംഭവങ്ങളുടെ വെളിച്ചത്തിൽ ഇത് 1920കളിൽ പ്രസിദ്ധീകരിച്ച രേഖ ആണെന്ന് ഊഹിക്കുന്നു. ഈഴവ സമുദായം അക്കാലത്ത് നേരിട്ടിരുന്ന വിവിധ സാമുദായിക പ്രശ്നങ്ങൾ ഈ ലഘുലേഖയിൽ ഡോക്കുമെൻ്റ് ചെയ്തിരിക്കുന്നു.
ഈഴവർ ഇനി വേണ്ടത് – റ്റീ. കെ. നാരായണൻ
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
പേര്: ഈഴവർ ഇനി വേണ്ടത്
രചന/വ്യാഖ്യാനം: റ്റീ. കെ. നാരായണൻ
പ്രസിദ്ധീകരണ വർഷം: ലഭ്യമല്ല
താളുകളുടെ എണ്ണം: 22
അച്ചടി: വിദ്യാഭിവർദ്ധിനി പ്രസ്സ്, കൊല്ലം
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org}: കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
ഗ്രന്ഥപ്പുരയിലൂടെ വർഷങ്ങൾക്ക് മുൻപ് കുറച്ച് അറബി മലയാള പുസ്തകങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും (ഉദാ: 1905ലെ ഒരു അറബി-മലയാളം ബൈബിൾ) അറബി-മലയാള ലിപി വായിക്കാൻ എനിക്കറിയാത്തത് കൂടുതൽ അറബി-മലയാള പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിനു തടസ്സമായി നിൽക്കുകയായിരുന്നു. ഇപ്പോൾ ഇത്തരം സംഗതികൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കേണ്ട പ്രാധാന്യം മനസ്സിലായ കുറച്ചു പേർ മുൻപ്പോട്ട് വന്നതാണ് ഇങ്ങനെ ഒരു പദ്ധതി തുടങ്ങാൻ പ്രേരിപ്പിച്ചത്. കൂടുതൽ പേർ സഹകരിക്കുമ്പോൾ പദ്ധതി സ്കേൽ അപ്പ് ചെയ്യാൻ ബുദ്ധിമുട്ട് അധികമില്ല.
ഇപ്പോൾ ഈ പദ്ധതി തുടങ്ങുമ്പോൾ താഴെ പറയുന്ന രണ്ട് പേരാണ് ഇക്കാര്യത്തിൽ പ്രധാനമായും മുൻകൈ എടുത്തിരിക്കുന്നതും ഞാനുമായി കാര്യങ്ങൾ കോർഡിനേറ്റ് ചെയ്യുന്നതും
ഡോ. പി. എ. അബൂബക്കർ: കോട്ടക്കൽ വി.പി.എസ്.വി.എ.കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസറും ഫിസിഷ്യനുമാണ് ഡോ. പി. എ. അബൂബക്കർ. കാസറഗോഡ് ഉദുമ സ്വദേശിയാണ്. കേരള സാഹിത്യഅക്കാദമി ഭാഷാ പഠനങ്ങൾക്കേർപ്പെടുത്തിയ ഐസി ചാക്കോ അവാർഡു നേടിയ ഡോ.അബൂബക്കറിൻ്റെ ഇഷ്ട ഗവേഷണമേഖലകളിലൊന്ന് ഭാഷാശാസ്ത്രമാണ്. കേരളീയരുടെ അറബി എടുത്ത്, അറബിമലയാളം എഴുത്തുരീതി, അതിൻ്റെ വികാസപരിണാമങ്ങൾ എന്നിവയെ ആധുനിക ഭാഷാശാസ്ത്രത്തിൻ്റെയും ഭാഷാചരിത്രത്തിൻ്റെയും വെളിച്ചത്തിൽ അദ്ദേഹം പഠിച്ചിട്ടുണ്ട്. അറബിമലയാളത്തെ മലയാളഭാഷയുടെ വികാസവുമായി ബന്ധിപ്പിച്ച് പഠിക്കുന്ന ഗ്രന്ഥമാണ് അദ്ദേഹം രചിച്ച് മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാഅക്കാദമി പുറത്തിറക്കിയ അറബി മലയാളം മലയാളത്തിൻ്റെ ക്ലാസിക്കൽ ഭാവങ്ങൾ എന്ന ഗ്രന്ഥം.
ഡോ: അബ്ദുൾ ലത്തീഫ്: കാലടി സംസ്കൃത സർവ്വകലാശാലയുടെ കൊയിലാണ്ടി കാമ്പസിൽ മലയാളം അസിസ്റ്റൻ്റ് പ്രൊഫസറാണ് ഡോ: അബ്ദുൾ ലത്തീഫ്. എനിക്കു ലത്തീഫ് മാഷെ കുറച്ചു വർഷങ്ങളായി പരിചയമുണ്ട്. ഗുണ്ടർട്ട് ലെഗസി പദ്ധതിയിൽ അദ്ദേഹം സജീവ പങ്കാളി ആയിരുന്നു. ഞങ്ങൾ മുന്നു പേർ (സിബു, സുനിൽ, ഷിജു) കൂടി രചിച്ച വിദ്യാവിലാസം പ്രസ്സിൻ്റെ ഗവേഷണപ്രബന്ധത്തിനു വേണ്ടിയുള്ള ഞങ്ങളുടെ അന്വേഷണത്തിൽ പല തെളിവുകളും കണ്ടെത്താൻ സഹായിച്ചത് അദ്ദേഹമായിരുന്നു.
അറബി-മലയാള പുസ്തകങ്ങളുടെ ഡിജിറ്റൈസേഷനിൽ പുസ്തകങ്ങൾ ലഭ്യമാക്കാനും അതിൻ്റെ മെറ്റാ ഡാറ്റാ തയ്യാറാക്കാനും ഒക്കെ സഹായിക്കാം എന്ന് ഏറ്റിട്ടുള്ളത് ഇവർ രണ്ട് പെരും ആണ്. താല്പര്യമുള്ള കൂടുതൽ പേർ അവരോടൊപ്പം ചേർന്ന് ഇതൊരു സവിശേഷ പദ്ധതിയാക്കി മാറ്റും എന്ന് കരുതുന്നു.
ഈ അറബി-മലയാള ഗ്രന്ഥങ്ങളുടെ ഡിജിറ്റൈസേഷൻ, ഇതിൻ്റെ സംരക്ഷണത്തിൻ്റെ ഒന്നാം ഘട്ടം മാത്രമാണ്. ഈ ഡിജിറ്റൽ രേഖകളുടെ ഉള്ളടക്കം മലയാള ലിപിയിലേക്ക് കൂടെ ആക്കിയാലേ ഇത് കൂടുതൽ ആളുകളിലേക്ക് എത്തൂ. അതിനു കൂടുതൽ ആളുകൾ സഹകരിക്കും എന്ന് കരുതാം.
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആഫ് എഡ്യൂക്കേഷൻ 1971ൽ ബാലസാഹിത്യഗ്രന്ഥാവലിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച ഗുരു നാനാക്ക് (ജീവിതകഥ) എന്ന ബാലസാഹിത്യ കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകത്തിൽ സിഖ് ഗുരുവായ ഗുരു നാനാക്കിൻ്റെ ജീവചരിത്രം കുട്ടികൾക്ക് മനസ്സിലാവും വിധം ലളിതമായി അവതരിപ്പിച്ചിരിക്കുന്നു.
ഇതു പോലുള്ള കുറച്ചധികം ബാലസാഹിത്യ കൃതികൾ അക്കാലത്ത് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആഫ് എഡ്യൂക്കേഷൻ അക്കാലത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പറ്റുന്നതൊക്കെ കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കണം എന്ന് കരുതുന്നു.
1971 – ഗുരു നാനാക്ക് (ജീവിതകഥ) – ബാലസാഹിത്യ ഗ്രന്ഥാവലി
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
പേര്: ഗുരു നാനാക്ക് (ജീവിതകഥ) – ബാലസാഹിത്യ ഗ്രന്ഥാവലി
പ്രസിദ്ധീകരണ വർഷം: 1971
താളുകളുടെ എണ്ണം: 66
പ്രസാധനം: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആഫ് എഡ്യൂക്കേഷൻ
അച്ചടി: City Press, തിരുവനന്തപുരം
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
You must be logged in to post a comment.