മാർക്കണ്ഡേയ പുരാണത്തിന്റെ ഭാഗമായ ദേവീമാഹാത്മ്യം എന്ന കൃതിയുടെ സംക്ഷെപമായ ദേവീമാഹാത്മ്യ കഥാസംക്ഷേപം എന്ന സംസ്കൃത കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ കഥാസംക്ഷേപം എന്നു പ്രസിദ്ധീകരിച്ചു എന്നോ ആർ പ്രസിദ്ധീകരിച്ചു എന്നതോ ഇതിൻ്റെ കവർ പേജും ടൈറ്റിൽ പേജ് അടക്കമുള്ള പേജുകൾ നഷ്ടപ്പെട്ടിരിക്കുന്നതിനാൽ അറിയില്ല. അച്ചടി രീതിയും മറ്റും വെച്ച് ഏകദേശം ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ 1910നോടടുത്താണ് ഈ അച്ചടി രൂപം പ്രസിദ്ധീകരിച്ചത് എന്ന് കരുതുന്നു.

കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: ദേവീമാഹാത്മ്യ കഥാസംക്ഷേപം
- പ്രസിദ്ധീകരണ വർഷം: –
- താളുകളുടെ എണ്ണം: 82
- അച്ചടി: –
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി