1956 – നമ്മുടെ രണ്ടാം പഞ്ചവത്സരപദ്ധതി

രണ്ടാം പഞ്ചവത്സര പദ്ധതിയെ പറ്റി ഭാരതസർക്കാർ 1956ൽ പ്രസിദ്ധീകരിച്ച നമ്മുടെ രണ്ടാം പഞ്ചവത്സരപദ്ധതി എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഒന്നാം പഞ്ചവത്സരപദ്ധതിയെ പറ്റിയുള്ള അവലോകനവും ഈ പുസ്തകത്തിന്റെ ഭാഗമാണ്. രാജ്യം പിന്നിട്ടു വന്ന വഴികളെ കുറിച്ച് മനസ്സിലാക്കാൻ ഇത്തരം രേഖകൾ സഹായകരമാണ്.

11, 12 എന്നീ താളുകൾ ഈ പുസ്തകത്തിൽ നിന്ന് നഷ്ടപ്പെട്ടിരിക്കുന്നു. അത് ഒഴിച്ച് നിർത്തിയാൽ സാമാന്യം നല്ല നിലയിലുള്ള പുസ്തകമാണ് ഡിജിറ്റൈസേഷനായി ലഭ്യമായത്.

1956 - നമ്മുടെ രണ്ടാം പഞ്ചവത്സരപദ്ധതി
1956 – നമ്മുടെ രണ്ടാം പഞ്ചവത്സരപദ്ധതി

കടപ്പാട്

ചങ്ങനാശ്ശെരിക്കടുത്തുള്ള ഇത്തിത്താനം പബ്ലിക്ക് ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്. ഇതിനായി എന്നെ സുഹൃത്ത് കൂടിയായ സജനീവ് ഇത്തിത്താനവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹായിച്ചു. അവരോടു എനിക്കുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: നമ്മുടെ രണ്ടാം പഞ്ചവത്സരപദ്ധതി
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 88
  • പ്രസാധനം: പബ്ലിക്കേഷൻസ് ഡിവിഷൻ, വാർത്താപ്രക്ഷേപണ വകുപ്പു്, ഭാരത ഗവർമ്മേണ്ടു്
  • അച്ചടി: ജനതാ പ്രസ്സ്, മദ്രാസ്
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി

1962 – പറവകൾ – മടത്തുംപടി ശിവശങ്കരൻ

ഒരു ബാലസാഹിത്യ കൃതിയായ പറവകൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കുട്ടികൾക്കുള്ള ചെറു കവിതകൾ അടങ്ങുന്ന ഈ പുസ്തകത്തിലെ എഴുത്തും ചിത്രങ്ങളും എല്ലാം കളറിലാണ് അച്ചടിച്ചിരിക്കുന്നത്. മടത്തുംപടി ശിവശങ്കരൻ എന്നയാളാണ് ഇതിന്റെ രചന.

1962 - പറവകൾ - മടത്തുംപടി ശിവശങ്കരൻ

1962 – പറവകൾ – മടത്തുംപടി ശിവശങ്കരൻ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: പറവകൾ
  • രചന: മടത്തുംപടി ശിവശങ്കരൻ
  • പ്രസിദ്ധീകരണ വർഷം: 1962
  • താളുകളുടെ എണ്ണം: 36
  • പ്രസാധകർ: കേരള ബുക്ക് ഹൗസ്, കൊടുങ്ങല്ലൂർ
  • അച്ചടി: പ്രകാശം പ്രസ്സ്, ഇരിങ്ങാലക്കുട
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1955 – ലൈബ്രേറിയൻ – ആർ. മാധവപ്പൈ

ഗ്രാമീണ ഗ്രന്ഥശാല പ്രവർത്തകർക്ക് പ്രായോഗികപരിശീലനം നൽകുക എന്ന ഉദ്ദേശത്തോടെ ആർ. മാധവപ്പൈ രചിച്ച ലൈബ്രേറിയൻ എന്ന പുസ്തകത്തിന്റെ 1955ൽ ഇറങ്ങിയ രണ്ടാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1955 - ലൈബ്രേറിയൻ - ആർ. മാധവപ്പൈ
1955 – ലൈബ്രേറിയൻ – ആർ. മാധവപ്പൈ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: ലൈബ്രേറിയൻ
  • രചന: ആർ. മാധവപ്പൈ
  • പ്രസിദ്ധീകരണ വർഷം: 1955
  • താളുകളുടെ എണ്ണം: 40
  • അച്ചടി: സഹോദരൻ പ്രസ്സ്, എറണാകുളം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി