1916 – ആയുർവേദ ആയുഷ്കാമിയം – ഭാഷാപദ്യം – നിരണം നാട്ടുവൈദ്യൻ തൊമ്മി ചാണ്ടപ്പിള്ള

നിരണം നാട്ടുവൈദ്യൻ തൊമ്മി ചാണ്ടപ്പിള്ള കൊല്ലവർഷം 1091 ൽ (ഏകദേശം 1916) പ്രസിദ്ധീകരിച്ച ആയുർവേദ ആയുഷ്കാമിയം എന്ന ആയുർവ്വേദ പദ്യപുസ്തകത്തിന്റെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.ആയുർവ്വേദ ചികിത്സാവിധികൾ പദ്യരൂപത്തിൽ എഴുതിയിരിക്കുന്നു എന്നാണ് പുസ്തകം ഓടിച്ചു നോക്കിയപ്പോൾ മനസ്സിലായത്. ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ പുസ്തകം വിശകലനം ചെയ്യുമല്ലോ.

പുസ്തകത്തിന്റെ ടൈപ്പ് സെറ്റിങ് മോശമാണ്. പല പേജുകളിലേയും ഉള്ളടക്കം ചെരിച്ചും വരികൾ നേർ രേഖയിൽ അല്ലാതെയും ഒക്കെയാണ് അച്ചടിച്ചിട്ടൂള്ളത്. പുസ്തകത്തിന്റെ മുൻവശത്തെ കവർ പേജ് ഭാഗികമായി നഷ്ടപ്പെട്ടിട്ടുണ്ട്. അതൊഴിച്ച് നിർത്തിയാൽ ഉള്ളടക്കം മൊത്തമായി ഉണ്ട്.

1916 – ആയുർവേദ ആയുഷ്കാമിയം – ഭാഷാപദ്യം – നിരണം നാട്ടുവൈദ്യൻ തൊമ്മി ചാണ്ടപ്പിള്ള
1916 – ആയുർവേദ ആയുഷ്കാമിയം – ഭാഷാപദ്യം – നിരണം നാട്ടുവൈദ്യൻ തൊമ്മി ചാണ്ടപ്പിള്ള

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ആയുർവേദ ആയുഷ്കാമിയം – ഭാഷാപദ്യം
  • രചന: നിരണം നാട്ടുവൈദ്യൻ തൊമ്മി ചാണ്ടപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 1916 (കൊല്ലവർഷം 1091)
  • താളുകളുടെ എണ്ണം: 28
  • അച്ചടി: കേരളാഭിമാനി പ്രസ്സ്, മാവേലിക്കര
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1970 – തെങ്ങുകൃഷിക്കു് ഒരു കലണ്ടർ – കേരള ഫാം ഇൻഫർമേഷൻ ബ്യൂറോ

കേരള ഫാം ഇൻഫർമേഷൻ ബ്യൂറോ എന്ന കേരള സർക്കാർ വകുപ്പ് തെങ്ങുകൃഷിക്കു് ഒരു കലണ്ടർ എന്ന പേരിൽ 1970ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതിൽ 1970 ആഗസ്റ്റ് തൊട്ട് 1971 ജൂലൈ വരെയുള്ള ഓരോ മാസവും തെങ്ങുകൃഷിയുമായി ബന്ധപ്പെട്ട് പാലിക്കേണ്ട സംഗതികൾ ഡോക്കുമെന്റ് ചെയ്തിരിക്കുന്നു.

1970 - തെങ്ങുകൃഷിക്കു് ഒരു കലണ്ടർ - കേരള ഫാം ഇൻഫർമേഷൻ ബ്യൂറോ
1970 – തെങ്ങുകൃഷിക്കു് ഒരു കലണ്ടർ – കേരള ഫാം ഇൻഫർമേഷൻ ബ്യൂറോ

കടപ്പാട്

ചങ്ങനാശ്ശെരിക്കടുത്തുള്ള ഇത്തിത്താനം പബ്ലിക്ക് ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്. ഇതിനായി എന്നെ സുഹൃത്ത് കൂടിയായ സജനീവ് ഇത്തിത്താനവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹായിച്ചു. അവരോടു എനിക്കുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: തെങ്ങുകൃഷിക്കു് ഒരു കലണ്ടർ
  • പ്രസിദ്ധീകരണ വർഷം: 1970
  • താളുകളുടെ എണ്ണം: 24
  • പ്രസാധനം: കേരള ഫാം ഇൻഫർമേഷൻ ബ്യൂറോ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി

.

1948 – സർ തോമസ് മോർ – ഐ.സി. ചാക്കൊ

പതിനാറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ‍ജീവിച്ചിരുന്ന പ്രശ‌സ്തനായ രാജ്യതന്ത്രജ്ഞനും നിയമജ്ഞനുമായ സർ തോമസ് മൂറിനെ പറ്റി ഐ.സി. ചാക്കൊ രചിച്ച സർ തോമസ് മോർ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

ഹെൻറി എട്ടാമന്റെ കത്തോലിക്കസഭാവിരുദ്ധപ്രവർത്തനങ്ങൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ രക്തസാക്ഷിത്യം വരിച്ച തോമസ് മോറിനെ കത്തോലിക്കാ സഭ വിശുദ്ധനായി വണങ്ങുന്നു. തോമസ് മോർ രക്തസാക്ഷിത്വം വഹിച്ച് 400 വർഷം തികയുന്ന സമയത്ത് കത്തോലിക്ക സഭ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള നടപടികൾ തുടങ്ങിയതിനോട് അനുബന്ധിച്ചാണ് ഐ.സി. ചാക്കൊ ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

1948 - സർ തോമസ് മോർ - ഐ.സി. ചാക്കൊ
1948 – സർ തോമസ് മോർ – ഐ.സി. ചാക്കൊ

കടപ്പാട്

ചങ്ങനാശ്ശെരിക്കടുത്തുള്ള ഇത്തിത്താനം പബ്ലിക്ക് ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്. ഇതിനായി എന്നെ സുഹൃത്ത് കൂടിയായ സജനീവ് ഇത്തിത്താനവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹായിച്ചു. അവരോടു എനിക്കുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: സർ തോമസ് മോർ
  • രചന: ഐ.സി. ചാക്കൊ
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 148
  • പ്രസാധനം: L.J. Fernandez & Sons
  • അച്ചടി: City Press, Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി