1959 – Kerala Hindi Reader – I

കേരള സർക്കാരിനു വേണ്ടി ദക്ഷിണഭാരത ഹിന്ദി പ്രചാര സഭ 1959ൽ പ്രസിദ്ധീകരിച്ച Kerala Hindi Reader – I എന്ന ഹിന്ദിപാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കേരളത്തിൽ ഹിന്ദി പഠനം അഞ്ചാം ക്ലാസ്സിലാണ് ആരംഭിക്കുന്നത് എന്നതിനാൽ ഇതു 1959ൽ അഞ്ചാം ക്ലാസ്സിൽ പഠിച്ചവർ ഉപയോഗിച്ച പാഠപുസ്തകം ആയിരിക്കും എന്ന് ഊഹിക്കുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1959-കേരള ഹിന്ദി റീഡര്‍-1
1959-കേരള ഹിന്ദി റീഡര്‍-1

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: Kerala Hindi Reader – I
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 76
  • അച്ചടി: സർക്കാർ പ്രസ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1944 – യോഗക്ഷേമം – രജതജൂബിലി വിശേഷാൽപ്രതി

കേരളത്തിലെ നമ്പൂതിരി സമുദായത്തിന്റെ കൂട്ടായ്മയായ യോഗക്ഷേമസഭയുടെ മുഖപത്രമായ യോഗക്ഷേമപത്രം യോഗക്ഷേമസഭയുടെ രജതജൂബിലിയോട് അനുബന്ധിച്ച് 1944ൽ പ്രസിദ്ധീകരിച്ച യോഗക്ഷേമം – രജതജൂബിലി വിശേഷാൽപ്രതി എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. നമ്പൂതിരി സമുദായവുമായി ബന്ധപ്പെട്ട കുറച്ചധികം സംഗതികൾ ഈ വിശേഷാൽ പ്രതിയിൽ ഡോക്കുമെന്റ് ചെയ്തിരിക്കുന്നു, സമുദായംഗങ്ങായ ധാരാളം പ്രശസ്തരുടെ ചിത്രങ്ങളും ഈ വിശേഷാൽ പ്രതിയിൽ കാണാം.

ബൈൻഡ് ചെയ്തവർ അരികു കൂട്ടി മുറിച്ചതിനാൽ ചില താളുകളിൽ എങ്കിലും അറ്റത്തുള്ള അക്ഷരങ്ങൾ മുറിഞ്ഞ് പോയിട്ടൂണ്ട്. അതിനാൽ വൈറ്റ് സ്പേസും കഷ്ടിയാണ്. എന്നാൽ ഉള്ളടക്കം ഏകദേശം മൊത്തമായി ലഭിച്ചിട്ടുണ്ട്. ഏകദേശം A4 സൈസിൽ 120 വലിയ പേജുകൾ ഉള്ള പുസ്തകം ആണിത്. അതിനാൽ തന്നെ ഡൗൺലോഡ് സൈസും കൂടുതൽ (78 MB) ആണ്. (ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിച്ചാൽ ഡൗൺലോഡ് ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം.

ഈ രേഖകൾ ഒക്കെ ഭാവി തലമുറയ്ക്ക് ഉപകാരപ്പെടുന്ന വിധം സൂക്ഷിച്ചു വെച്ച കരിപ്പാപ്പറമ്പിൽ കെ.ജെ. തോമസിനെ നന്ദിയോടെ സ്മരിക്കുന്നു.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

1944 - യോഗക്ഷേമം - രജതജൂബിലി വിശേഷാൽപ്രതി
1944 – യോഗക്ഷേമം – രജതജൂബിലി വിശേഷാൽപ്രതി

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ഡിജിറ്റൈസ് ചെയ്ത ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: യോഗക്ഷേമം – രജതജൂബിലി വിശേഷാൽപ്രതി
  • പ്രസിദ്ധീകരണ വർഷം: 1944
  • താളുകളുടെ എണ്ണം: 120
  • അച്ചടി: മംഗളോദയം പ്രസ്സ്, തൃശൂർ
  • സ്കാൻ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാൻ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1955 – മയൂരസന്ദേശം – മണിപ്രവാളകാവ്യം – കേരളവർമ്മ വലിയകോയിത്തമ്പുരാൻ

കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച മയൂരസന്ദേശം എന്ന മണിപ്രവാളകാവ്യത്തിന്റെ 1955ൽ പ്രസിദ്ധീകരിച്ച നാലാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1955 - മയൂരസന്ദേശം - മണിപ്രവാളകാവ്യം - കേരളവർമ്മ വലിയകോയിത്തമ്പുരാൻ
1955 – മയൂരസന്ദേശം – മണിപ്രവാളകാവ്യം – കേരളവർമ്മ വലിയകോയിത്തമ്പുരാൻ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: മയൂരസന്ദേശം – മണിപ്രവാളകാവ്യം
  • രചന: കേരളവർമ്മ വലിയകോയിത്തമ്പുരാൻ
  • പ്രസിദ്ധീകരണ വർഷം: 1955
  • താളുകളുടെ എണ്ണം: 92
  • അച്ചടി: കമലാലയ പ്രിന്റിങ് വർക്ക്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി