തിരുവിതാംകൂർ സർക്കാരിന്റെ എഡ്യൂക്കേഷണൽ ബ്യൂറോയും മ്യൂസിയവും പ്രസിദ്ധീകരിച്ച ദേശഭാഷാപുസ്തകങ്ങളുടെ കാറ്റലോഗു് എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. 1917നോടടുത്ത് തിരുവിതാംകൂർ എഡ്യൂക്കേഷണൽ ബ്യൂറോയിൽ ലഭ്യമായ പുസ്തകങ്ങളുടെ പട്ടിക നമുക്ക് ഇതിലൂടെ കിട്ടുന്നു. പഴയ രേഖകൾ തിരയാൻ ഈ കാറ്റലോഗ് പ്രയോജനപ്പെടും. വളരെയെധികം പഴയ പുസ്തകങ്ങളെ കുറിച്ചുള്ള വിവരം എനിക്ക് ഈ കാറ്റലോഗിൽ നിന്നു ലഭിച്ചു.
പ്രധാനമായും മലയാള പുസ്തകങ്ങൾ ആണെങ്കിലും തമിഴ്, തെലുഗ് എന്നീ ഭാഷകളിലുള്ള പുസ്തകങ്ങളും ഈ കാറ്റലോഗിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. തെലുഗ് പുസ്തകങ്ങൾ മലയാള ലിപിയിലാണ് കാറ്റലോഗിൽ രേഖപ്പെടുത്തിയിരിക്കുന്നത്. (ഭൂമിശാസ്ത്രപരമായി തിരുവിതാംകൂറിനു യാതൊരു ബന്ധവുമില്ലാത്ത തെലുഗ് പ്രദേശത്തെ പുസ്തകങ്ങൾ എന്തു കൊണ്ടാണ് ഈ കാറ്റലോഗിൽ ഉൾപ്പെട്ടതെന്ന് മനസ്സിലായില്ല.)
ഈ കാറ്റലോഗ് ഭാഗികമായേ ലഭ്യമായുള്ളൂ. കിട്ടിയതിന്റെ തന്നെ സ്ഥിതി മോശവും ആയിരുന്നു. അവസാനത്തെ ഏതാണ്ട് 30 ഓളം താളുകൾ നഷ്ടപ്പെട്ടിരിക്കുന്നു. ജീവശാസ്ത്രം, കുട്ടികൾക്കുള്ള പുസ്തകങ്ങൾ തുടങ്ങി വളരെ പ്രധാന്യമുള്ള പുസ്തകങ്ങളുടെ വിവരങ്ങൾ ആണ് നഷ്ടപ്പെട്ട പേജുകളിൽ ഉള്ളത്. (ഈ കാലലൊഗിന്റെ മറ്റൊരു കോപ്പി എവിടെയെങ്കിലും ലഭ്യമാണോ എന്ന് എനിക്കറിയില്ല. ആരുടെയെങ്കിലും കൈയിൽ ലഭ്യമാണെങ്കിൽ എന്നെ അറിയിക്കുമല്ലോ. ഒരു സമ്പൂർണ്ണ കോപ്പി കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കേണ്ടതുണ്ട്)

കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.



You must be logged in to post a comment.