1935തൊട്ട് തിരുവനന്തപുരത്ത് നിന്നു പ്രസിദ്ധീകരിച്ചിരുന്ന സാഹിത്യ മാസികയായ സഹൃദയ എന്ന മാസികയുടെ അഞ്ചാം വാല്യത്തിന്റെ പന്ത്രണ്ടാം ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. എം.പി. അപ്പൻ, ചങ്ങമ്പുഴ തുടങ്ങി പല പ്രമുഖരുടേയും രചനകൾ ഈ ലക്കത്തിൽ കാണുന്നു. ഈ ലക്കത്തിൽ പ്രസിദ്ധീകരണതീയതി കൊടുത്തിട്ടില്ല. പ്രസിദ്ധീകരണവർഷം അതിനാൽ പ്രസിദ്ധീകരണ വർഷം ഉള്ളടക്ക ലേഖനങ്ങളിൽ നിന്നും മറ്റു വസ്തുതകളിൽ നിന്നും ഊഹിച്ചെടുത്തതാണ്.
കേരളത്തിലെ രണ്ടു ജനകീയ വായനശാലകൾക്ക് (കരിപ്പാപ്പറമ്പിൽ കെ.ജെ. തോമസിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിലും മണ്ണാർക്കാടും തുടങ്ങിയ വായനശാലകൾക്ക്) സഹൃദയ എന്ന പേർ വരാൻ കാരണമായത് സഹൃദയ എന്ന ഈ മാസികയാണ്.
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

കടപ്പാട്
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ ഡിജിറ്റൈസ് ചെയ്ത ലക്കത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.


You must be logged in to post a comment.