1946 – സിനിമാ മാസിക – വാല്യം 1 ലക്കം 1

മലയാളത്തിലെ ആദ്യകാല സിനിമാ മാസികകളിൽ ഒന്നായ സിനിമാ മാസിക എന്ന മാസികയുടെ ആദ്യ ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ്  ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. മലയാള സിനിമാ സംബന്ധിയായ കാര്യങ്ങളിൽ ഗവേഷണം ചെയ്യുന്ന ആർ.പി. ശിവകുമാർ അടക്കമുള്ളവർക്ക് ഈ മാസികയുടെ ലക്കങ്ങൾ മുതൽക്കൂട്ടാകും. ബൈൻഡ് ചെയ്തവർ അരികു കൂട്ടി മുറിച്ചത് മൂലമുള്ള ചില പ്രശ്നങ്ങൾ ഒഴിച്ചു നിർത്തിയാൽ ഏകദേശം മൊത്തമായി ഈ ലക്കം നമുക്ക് ലഭ്യമായിട്ടൂണ്ട്.

മലയാള സിനിമ പിച്ച വെച്ചു നടക്കുന്ന കാലഘട്ടത്തെ മാസിക ആയതിനാൽ മലയാള നിനിമാസംബന്ധിയായ ലേഖനങ്ങൾ അങ്ങനെ ഇല്ല. സിനിമയിലെ ക്യാമറ ടെക്നിക്ക് പരിചയപ്പെടുത്തുന്ന ലേഖനം, മലയാള സിനിമ അഭിവൃദ്ധി പ്രാപിക്കാത്തതിനെ പറ്റിയുള്ള വിലയിരുത്തൽ ലേഖനം, തമിഴ് സിനിമയുടെ നിലവാരത്തകകർച്ചയെ പറ്റിയുള്ള ലേഖനം തുടങ്ങി ഒട്ടനവധി ലേഖനങ്ങൾ ഇതിൽ കാണാം. അതിനു പുറമേ  1940കളിലെ സിനിമാ പരസ്യങ്ങളും (കൂടുതലും തമിഴ് സിനിമാ പരസ്യങ്ങൾ ആണ്) കൗതുകമുയർത്തുന്ന വാണിജ്യ പരസ്യങ്ങളും ഒക്കെ ഈ ലക്കത്തിന്റെ ഭാഗമാണ്.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

സിനിമാ മാസിക - വാല്യം 1 ലക്കം 1
സിനിമാ മാസിക – വാല്യം 1 ലക്കം 1

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ഡിജിറ്റൈസ് ചെയ്ത ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

ഭാഷാപോഷിണി – സ്കാൻ 1

  • പേര്: സിനിമാ മാസിക – വാല്യം 1 ലക്കം 1
  • പ്രസിദ്ധീകരണ വർഷം: 1946 ഒക്ടോബർ (മലയാള വർഷം 1122 തുലാം)
  • താളുകളുടെ എണ്ണം: 90
  • അച്ചടി: Popular Press, Kottayam 
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1929 – ഭാഷാപോഷിണി – പുസ്തകം 33 ലക്കം 5, 9, 10

മലയാള മനോരമ പ്രസിദ്ധീകരിക്കുന്ന സാഹിത്യ മാസികയായ ഭാഷാപോഷിണിയുടെ 1928-1929 വർഷങ്ങളിൽ പുറത്തിറങ്ങിയ 3 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ്  ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഡിജിറ്റൈസ് ചെയ്യപ്പെടാനായി ധാരാളം പൊതുസഞ്ചയ രേഖകൾ ക്യൂവിലാണ് എന്നതു മൂലമാണ് ഈ മുന്നു ലക്കങ്ങൾ ഒരുമിച്ചു റിലീസ് ചെയ്യുന്നത്. 1928 ഡിസംബർ, 1929 ഏപ്രിൽ, 1929 മെയ് എന്നീ മാസങ്ങളിലാണ് ഈ ലക്കങ്ങൾ ഇറങ്ങിയത്.

കാലപഴക്കം മൂലം പേജുകൾ മങ്ങി എന്ന പ്രശ്നം ഒഴിച്ചാൽ നല്ല നിലയിലുള്ള പതിപ്പാണ് ഡിജിറ്റൈസേഷനായി ലഭ്യമായത്. 9-ാം ലക്കത്തിന്റെ അവസാന 3-4 താളുകളും, 10-ാം ലക്കത്തിന്റെ കവർ പേജും നഷ്ടപ്പെട്ടിട്ടൂണ്ട്. അതൊഴിച്ചാൽ ബാക്കി ഉള്ളടക്കമെല്ലാം ലഭ്യമാണ്. ഉള്ളടക്ക വിശലകനത്തിനു ഞാൻ മുതിരുന്നില്ല. അത് താല്പര്യമുള്ളവർ ചെയ്യുമല്ലോ.

മലയാളത്തിലെ ഏറ്റവും പഴക്കമുള്ള സാഹിത്യമാസികളിൽ ഒന്നാണ് ഭാഷാപോഷിണി. 1892ൽ തന്നെ കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ പത്രാധിപത്യത്തിൽ ഭാഷാപോഷിണി അച്ചടി ആരംഭിച്ചു. ഇടയ്ക്ക് പല തവണ പ്രസിദ്ധീകരണം മുടങ്ങി പോയെങ്കിലും ഇപ്പോൾ ഇത് മാസികയായി തുടർച്ചയായി പ്രസിദ്ധീകരിക്കുന്നു. ഭാഷാപൊഷിണിയെ കുറിച്ചുള്ള ഒരു ചെറു വൈജ്ഞാനിക വിവരത്തിനു മലയാളം വിക്കിപീഡിയയിലെ ഈ ലേഖനം വായിക്കുക.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

ഭാഷാപോഷിണി - പുസ്തകം 33
ഭാഷാപോഷിണി – പുസ്തകം 33

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ഡിജിറ്റൈസ് ചെയ്ത ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

ഭാഷാപോഷിണി – സ്കാൻ 1

  • പേര്: ഭാഷാപോഷിണി – പുസ്തകം 33 ലക്കം 5
  • പ്രസിദ്ധീകരണ വർഷം: 1928 ഡിസംബർ (മലയാള വർഷം 1104 ധനു)
  • താളുകളുടെ എണ്ണം: 50
  • പ്രസാധകർ:മലയാള മനോരമ കമ്പനി
  • അച്ചടി: C.M.S Press, Kottayam 
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ഭാഷാപോഷിണി – സ്കാൻ 2

  • പേര്: ഭാഷാപോഷിണി – പുസ്തകം 33 ലക്കം 9
  • പ്രസിദ്ധീകരണ വർഷം: 1929 ഏപ്രിൽ (മലയാള വർഷം 1104 മേടം)
  • താളുകളുടെ എണ്ണം: 44
  • പ്രസാധകർ:മലയാള മനോരമ കമ്പനി
  • അച്ചടി: C.M.S Press, Kottayam 
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ഭാഷാപോഷിണി – സ്കാൻ 3

  • പേര്: ഭാഷാപോഷിണി – പുസ്തകം 33 ലക്കം 10
  • പ്രസിദ്ധീകരണ വർഷം: 1929 മെയ് (മലയാള വർഷം 1104 ഇടവം)
  • താളുകളുടെ എണ്ണം: 46
  • പ്രസാധകർ:മലയാള മനോരമ കമ്പനി
  • അച്ചടി: C.M.S Press, Kottayam 
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1945 – മാപ്പിള റവ്യൂ – പുസ്തകം 4 ന്റെ 1 മുതൽ 11 വരെയുള്ള പത്തു ലക്കങ്ങൾ

മാപ്പിള റവ്യൂ (Mappila Review) എന്ന മാസികയുടെ നാലാം വാല്യത്തിന്റെ ഒന്ന് മുതൽ പതിനൊന്ന് വരെയുള്ള 10 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഡിജിറ്റൈസ് ചെയ്യാനായി ധാരാളം പൊതുസഞ്ചയ രെഖകൾ ക്യൂവിലാണ് എന്നതു മൂലമാണ് ഈ ഒൻപത് ലക്കങ്ങൾ ഒരുമിച്ചു റിലീസ് ചെയ്യുന്നത്. 1944 മെയ് മുതൽ 1945 മാർച്ച് വരെയുള്ള മാസങ്ങളിലാണ് ഈ ലക്കങ്ങൾ ഇറങ്ങിയത്. ഇതിൽ അവസാനത്തെ ലക്കം (ലക്കം 10, 11) 1945ലെ ഫെബ്രുവരി, മാർച്ച് മാസത്തെ ലക്കമായി ഒരുമിച്ചാണ് ഇറങ്ങിയിരിക്കുന്നത്.

1941 – 1946 കാലഘട്ടത്തിൽ കോഴിക്കോട് നിന്ന് ഇറങ്ങിയിരുന്ന മാപ്പിള പശ്ചാലത്തലമുള്ള മാസികയാണ് മാപ്പിള റവ്യൂ.  ഗുണനിലവാരമുള്ള ലേഖനങ്ങളും, നല്ല അച്ചടിയും കമ്പോസിങ്ങും, അച്ചടിക്ക് ഉപയോഗിച്ചിരിക്കുന്ന നല്ല ഗുണനിലവാരമുള്ള പേപ്പറും, ഒക്കെ ഒറ്റ നോട്ടത്തിൽ ഈ മാസികയുടെ പ്രത്യേകതയായി ഞാൻ കണ്ടു.കോഴിക്കോട് എമ്പയർ പ്രസ്സിൽ ആയിരുന്നു അച്ചടി. വക്കം അബ്ദുൽ ഖാദർ, കെ അബൂബക്കർ എന്നിവർ വിവിധ സമയത്ത് ഇതിന്റെ പത്രാധിപർ ആയിരുന്നു.

ഇപ്പോൾ ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്ന ലക്കം ഒന്ന്, രണ്ട് എന്നിവ ഒഴിച്ച് ബാക്കി എല്ലാ ലക്കങ്ങളിലും താളുകളുടെ എണ്ണം വെട്ടി കുറച്ചിട്ടൂണ്ട്. ഇതുമൂലം മൊത്തം താളുകളുടെ എണ്ണം 52ൽ നിന്ന് 32 ആയി ചുരുങ്ങി. രണ്ടാം ലോകമഹായുദ്ധകാലത്ത് ഉണ്ടായ പേപ്പർ ക്ഷാമം മൂലമാണ് ഈ വിധത്തിൽ ചെയ്യേണ്ടി വന്നത് എന്നുള്ള അറിപ്പ് നാലാം വാല്യത്തിന്റെ മൂന്ന് നാല് ലക്കങ്ങളിൽ കാണാവുന്നതാണ്. മാസികയിലെ വിവിധ ലേഖനങ്ങൾക്കും സാധാരണയുള്ള വാണിജ്യ പരസ്യങ്ങൾക്കും പുറമെ സർക്കാർ അറിയിപ്പ് എന്ന് വിചാരിക്കാവുന്ന “തീവണ്ടി യാത്ര കുറയ്ക്കുക“ “സമ്പാദ്യ പദ്ധതിയിൽ അംഗമാവുക“ തുടങ്ങിയ അറിയിപ്പു പരസ്യങ്ങൾ വിവിധ ലക്കങ്ങളിൽ കാണാവുന്നതാണ്.   അതേ പോലെ രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ ഇന്ത്യയിലേക്ക് നടത്താൻ ശ്രമിക്കുന്ന അധിനിവേശത്തെ വിമർശിക്കുന്ന തരത്തിലുള്ള പ്രത്യേക പരസ്യവും ചില ലക്കങ്ങളിൽ കാണാം.

പേജുകൾ വെട്ടി കുറച്ചതിനു ശേഷം ഉള്ളടക്കത്തിൽ വൈറ്റ് സ്പെസ് വളരെ കുറച്ചാണ് ഉപയോഗിച്ചിരിക്കുന്നത്. അതും ബൈൻഡ് ചെയ്തവർ അരിക് കൂട്ടി മുറിച്ചതും മൂലം ഇതിന്റെ ഡിജിറ്റൈസേഷൻ അല്പം വിഷമമായിരുന്നു. എങ്കിലും പരിമിതികൾക്ക് ഉള്ളിൽ നിന്ന് മികച്ച നിലയിൽ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

മാപ്പിള റവ്യൂ – പുസ്തകം 4
മാപ്പിള റവ്യൂ – പുസ്തകം 4

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ഡിജിറ്റൈസ് ചെയ്ത ലക്കത്തി മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

മാപ്പിള റവ്യൂ – സ്കാൻ 1

  • പേര്: മാപ്പിള റവ്യൂ – പുസ്തകം 4 ലക്കം 01
  • പ്രസിദ്ധീകരണ വർഷം: 1944 മെയ്
  • താളുകളുടെ എണ്ണം: 52
  • പത്രാധിപർ/പ്രസാധകൻ: K. Abubucker
  • അച്ചടി: എമ്പയർ പ്രസ്സ്, കോഴിക്കോട്
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

മാപ്പിള റവ്യൂ – സ്കാൻ 2

  • പേര്: മാപ്പിള റവ്യൂ – പുസ്തകം 4 ലക്കം 02
  • പ്രസിദ്ധീകരണ വർഷം: 1944 ജൂൺ
  • താളുകളുടെ എണ്ണം: 54
  • പത്രാധിപർ/പ്രസാധകൻ: K. Abubucker
  • അച്ചടി: എമ്പയർ പ്രസ്സ്, കോഴിക്കോട്
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

മാപ്പിള റവ്യൂ – സ്കാൻ 3

  • പേര്: മാപ്പിള റവ്യൂ – പുസ്തകം 4 ലക്കം 03
  • പ്രസിദ്ധീകരണ വർഷം: 1944 ജൂലൈ
  • താളുകളുടെ എണ്ണം: 32
  • പത്രാധിപർ/പ്രസാധകൻ: K. Abubucker
  • അച്ചടി: എമ്പയർ പ്രസ്സ്, കോഴിക്കോട്
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

മാപ്പിള റവ്യൂ – സ്കാൻ 4

  • പേര്: മാപ്പിള റവ്യൂ – പുസ്തകം 4 ലക്കം 04
  • പ്രസിദ്ധീകരണ വർഷം: 1944 ആഗസ്റ്റ്
  • താളുകളുടെ എണ്ണം: 32
  • പത്രാധിപർ/പ്രസാധകൻ: K. Abubucker
  • അച്ചടി: എമ്പയർ പ്രസ്സ്, കോഴിക്കോട്
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

മാപ്പിള റവ്യൂ – സ്കാൻ 5

  • പേര്: മാപ്പിള റവ്യൂ – പുസ്തകം 4 ലക്കം 05
  • പ്രസിദ്ധീകരണ വർഷം: 1944 സെപ്റ്റംബർ
  • താളുകളുടെ എണ്ണം: 32
  • പത്രാധിപർ/പ്രസാധകൻ: K. Abubucker
  • അച്ചടി: എമ്പയർ പ്രസ്സ്, കോഴിക്കോട്
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

മാപ്പിള റവ്യൂ – സ്കാൻ 6

  • പേര്: മാപ്പിള റവ്യൂ – പുസ്തകം 4 ലക്കം 06
  • പ്രസിദ്ധീകരണ വർഷം: 1944 ഒക്ടോബർ
  • താളുകളുടെ എണ്ണം: 32
  • പത്രാധിപർ/പ്രസാധകൻ: K. Abubucker
  • അച്ചടി: എമ്പയർ പ്രസ്സ്, കോഴിക്കോട്
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

മാപ്പിള റവ്യൂ – സ്കാൻ 7

  • പേര്: മാപ്പിള റവ്യൂ – പുസ്തകം 4 ലക്കം 07
  • പ്രസിദ്ധീകരണ വർഷം: 1944 നവംബർ
  • താളുകളുടെ എണ്ണം: 32
  • പത്രാധിപർ/പ്രസാധകൻ: K. Abubucker
  • അച്ചടി: എമ്പയർ പ്രസ്സ്, കോഴിക്കോട്
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

മാപ്പിള റവ്യൂ – സ്കാൻ 8

  • പേര്: മാപ്പിള റവ്യൂ – പുസ്തകം 4 ലക്കം 08
  • പ്രസിദ്ധീകരണ വർഷം: 1944 ഡിസംബർ
  • താളുകളുടെ എണ്ണം: 32
  • പത്രാധിപർ/പ്രസാധകൻ: K. Abubucker
  • അച്ചടി: എമ്പയർ പ്രസ്സ്, കോഴിക്കോട്
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

മാപ്പിള റവ്യൂ – സ്കാൻ 9

  • പേര്: മാപ്പിള റവ്യൂ – പുസ്തകം 4 ലക്കം 09
  • പ്രസിദ്ധീകരണ വർഷം: 1944 ജനുവരി
  • താളുകളുടെ എണ്ണം: 32
  • പത്രാധിപർ/പ്രസാധകൻ: K. Abubucker
  • അച്ചടി: എമ്പയർ പ്രസ്സ്, കോഴിക്കോട്
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

മാപ്പിള റവ്യൂ – സ്കാൻ 10

  • പേര്: മാപ്പിള റവ്യൂ – പുസ്തകം 4 ലക്കം 10, 11
  • പ്രസിദ്ധീകരണ വർഷം: 1944 ഫെബ്രുവരി, മാർച്ച്
  • താളുകളുടെ എണ്ണം: 36
  • പത്രാധിപർ/പ്രസാധകൻ: K. Abubucker
  • അച്ചടി: എമ്പയർ പ്രസ്സ്, കോഴിക്കോട്
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി