1956ൽ തിരുവിതാംകൂർ-കൊച്ചി പ്രദേശത്ത് രണ്ടാം ക്ലാസ്സിൽ പഠിച്ചവർ ഉപയോഗിച്ച കേരള പാഠാവലി – രണ്ടാം പാഠപുസ്തകം എന്ന മലയാള പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പൊസ്റ്റ് കാണുക.
1956 – കേരള പാഠാവലി – രണ്ടാം പാഠപുസ്തകം
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
പേര്: കേരള പാഠാവലി – രണ്ടാം പാഠപുസ്തകം
പ്രസിദ്ധീകരണ വർഷം: 1956
താളുകളുടെ എണ്ണം: 108
അച്ചടി: കമലാ പ്രിന്റിങ് ഹൗസ്, തിരുവനന്തപുരം
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി
1951ൽ തിരുവിതാംകൂർ രാജ്യത്ത് നാലാം ഫാറത്തിൽ (ഇന്നത്തെ എട്ടാം ക്ലാസ്സ്) പഠിച്ചവർ ഉപയോഗിച്ച ഹൈസ്ക്കൂൾ കെമിസ്റ്റ്രി (ഒന്നാം ഭാഗം) എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഏ. സുബ്രഹ്മണ്യയ്യർ ആണ് ഈ പുസ്തകത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് ഒരു കെമിസ്റ്റ്രി (രസതന്ത്രം) പാഠപുസ്തകം ഡിജിറ്റൈസേഷനായി എന്റെ കൈവശം ലഭിക്കുന്നതെന്ന് തോന്നുന്നു.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പൊസ്റ്റ് കാണുക.
1951 – ഹൈസ്ക്കൂൾ കെമിസ്റ്റ്രി (ഒന്നാം ഭാഗം) – നാലാം ഫാറം – ഏ. സുബ്രഹ്മണ്യയ്യർ
കടപ്പാട്
ശ്രീ ഡൊമനിക്ക് നെടുംപറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. എന്റെ സുഹൃത്തുക്കളായ ശ്രീ കണ്ണൻഷണ്മുഖവും ശ്രീ അജയ് ബാലചന്ദ്രനും ഇത് എനിക്കു ഡിജിറ്റൈസേഷനായി എത്തിച്ചു തരാനുള്ള വലിയ പ്രയത്നത്തിൽ പങ്കാളികളായി. എല്ലാവർക്കും വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
പേര്: ഹൈസ്ക്കൂൾ കെമിസ്റ്റ്രി (ഒന്നാം ഭാഗം) – നാലാം ഫാറം
രചന: ഏ. സുബ്രഹ്മണ്യയ്യർ
പ്രസിദ്ധീകരണ വർഷം: 1951
താളുകളുടെ എണ്ണം: 100
അച്ചടി: ശ്രീധര പ്രിന്റിങ് ഹൗസ്, തിരുവനന്തപുരം
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി
ദുരന്തനിവാരണപാഠങ്ങൾ അല്ലെങ്കിൽ സുരക്ഷാപാഠങ്ങൾ എന്നിവയൊക്കെ തിരുവിതാംകൂറിലെ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നു എന്നു തെളിയിക്കുന്ന രക്ഷാകവചം – മൂന്നാം പുസ്തകം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകം നാലാം ക്ലാസ്സിലെ ഉപയോഗത്തിനായി തയ്യാറാക്കിയതാണ്. തിരുവനന്തപുരത്തെ കലാവിലാസിനി പ്രസിദ്ധീകരണശാല ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇതിന്റെ അവതാരികയിൽ രക്ഷാകവചം എന്ന പുസ്തകത്തിന്റെ ഒന്നാം ഭാഗം പ്രസിദ്ധീകരിച്ച ഉടൻ തിരുവിതാംകൂർ സർക്കാർ അത് പാഠ്യപദ്ധതിയുടെ ഭാഗമാക്കി എന്നും, അതിനാലാണ് അതിനെ തുടർന്ന് രണ്ടും മുന്നും ഭാഗങ്ങൾ പ്രസിദ്ധീകരിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒന്നാം പുസ്തകം രണ്ടാം ക്ലാസിലേക്കാണ് നിർദ്ദേശിച്ചതെന്നും, തുടർന്നുള്ള രണ്ടും മുന്നും ഭാഗങ്ങൾ യഥാക്രമം മുന്ന് നാല് ക്ലാസ്സുകളിലെ ഉപയോഗത്തിനായി തയ്യാറാക്കിയത് ആണെന്നു ഇതിന്റെ തുടക്കത്തിലെ പ്രസ്താവനയിൽ കാണാം.
1935 – രക്ഷാകവചം – പുസ്തകം 3
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
പേര്: രക്ഷാകവചം – പുസ്തകം 3
പ്രസിദ്ധീകരണ വർഷം: 1935
താളുകളുടെ എണ്ണം: 46
പ്രസാധകർ: കലാവിലാസിനി പ്രസിദ്ധീകരണശാല, തിരുവനന്തപുരം
അച്ചടി: രാജരാജേശ്വരി പ്രസ്സ്, തിരുവനന്തപുരം
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
You must be logged in to post a comment.