1948 – ഭൂമിശാസ്ത്രം – ഒന്നാം ഫാറത്തിലേക്കു്

കൊല്ലവർഷം 1123 (ഏകദേശം 1948) ൽ ഒന്നാം ഫാറത്തിൽ (ഇപ്പോഴത്തെ അഞ്ചാം ക്ലാസ്സ്) പഠിച്ചവർക്കു ഉപയോഗിക്കാനായി തിരുവിതാംകൂർ സർക്കാർ പ്രസിദ്ധീകരിച്ച ഭൂമിശാസ്ത്രം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1948 - ഭൂമിശാസ്ത്രം - ഒന്നാം ഫാറത്തിലേക്കു്
1948 – ഭൂമിശാസ്ത്രം – ഒന്നാം ഫാറത്തിലേക്കു്

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഭൂമിശാസ്ത്രം – ഒന്നാം ഫാറത്തിലേക്കു്
  • പ്രസിദ്ധീകരണ വർഷം: 1948 (കൊല്ലവർഷം 1123)
  • താളുകളുടെ എണ്ണം: 210
  • അച്ചടി: വിജ്ഞാനപോഷിണി പ്രസ്സ്, കൊല്ലം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1975 – ജീവശാസ്ത്രം – സ്റ്റാൻഡേർഡ് 9

1975ൽ ഒൻപതാം ക്ലാസ്സിൽ പഠിച്ചവർക്കു ഉപയോഗിക്കാനായി തയ്യാറാക്കി പ്രസിദ്ധീകരിച്ച ജീവശാസ്ത്രം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതു വരെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്ത നൂറിൽ പരം പാഠപുസ്തകങ്ങളിൽ ഏറ്റവും പുതിയ പാഠപുസ്തകം ആണിത്. മാത്രമല്ല, നമുക്ക് ലഭിക്കുന്ന ആദ്യത്തെ ജീവശാസ്ത്ര പാഠപുസ്തകവും ആണിത്. ഈ പാഠപുസ്തകം പഠിച്ച ധാരാളം പേർ നമുക്ക് ഇടയിൽ ഉണ്ടാവും.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

975 - ജീവശാസ്ത്രം -  സ്റ്റാൻഡേർഡ് 9
975 – ജീവശാസ്ത്രം – സ്റ്റാൻഡേർഡ് 9

കടപ്പാട്

ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. എന്റെ സുഹൃത്തുക്കളായ ശ്രീ കണ്ണൻഷണ്മുഖവും ശ്രീ അജയ് ബാലചന്ദ്രനും ഇത് എനിക്കു ഡിജിറ്റൈസേഷനായി എത്തിച്ചു തരാനുള്ള വലിയ പ്രയത്നത്തിൽ പങ്കാളികളായി. എല്ലാവർക്കും വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ജീവശാസ്ത്രം – സ്റ്റാൻഡേർഡ് 9
  • പ്രസിദ്ധീകരണ വർഷം: 1975
  • താളുകളുടെ എണ്ണം: 308
  • പ്രസാധനം: കേരള സർക്കാർ
  • അച്ചടി: വൽസ പ്രിന്റേഴ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1949 – ആരോഗ്യരക്ഷ (നാലും അഞ്ചും ക്ലാസ്സുകളിലേക്കു്)

കൊല്ലവർഷം 1124ൽ (ഏകദേശം 1949) തിരുവിതാംകൂർ പ്രദേശത്ത് നാലും അഞ്ചും ക്ലാസ്സുകളിൽ പഠിച്ചവർക്കായി പ്രസിദ്ധീകരിച്ച ആരോഗ്യരക്ഷ എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. നാലും അഞ്ചും ക്ലാസ്സുകളിലേക്കുള്ള പാഠങ്ങൾ ഇതിൽ വെവ്വേറെ കൊടുത്തിരിക്കുന്നു. പാഠങ്ങളുമായി ബന്ധപ്പെട്ട് ധാരാളം ചിത്രങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. കവർ പെജ് നഷ്ടപ്പെട്ടിരിക്കുന്നു എന്ന ഒരു കുറവ് എന്റെ കൈയ്യിൽ ഡിജിറ്റൈസേഷനായി ലഭിച്ച ഈ പാഠപുസ്തകത്തിനുണ്ട്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1949 - ആരോഗ്യരക്ഷ (നാലും അഞ്ചും ക്ലാസ്സുകളിലേക്കു്)
1949 – ആരോഗ്യരക്ഷ (നാലും അഞ്ചും ക്ലാസ്സുകളിലേക്കു്)

കടപ്പാട്

ചങ്ങനാശ്ശെരിക്കടുത്തുള്ള ഇത്തിത്താനം പബ്ലിക്ക് ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്. ഇതിനായി എന്നെ സുഹൃത്ത് കൂടിയായ സജനീവ് ഇത്തിത്താനവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹായിച്ചു. അവരോടു എനിക്കുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ആരോഗ്യരക്ഷ (നാലും അഞ്ചും ക്ലാസ്സുകളിലേക്കു്)
  • പ്രസിദ്ധീകരണ വർഷം: 1949 (കൊല്ലവർഷം 1124)
  • താളുകളുടെ എണ്ണം: 76
  • അച്ചടി: നേതാജി പ്രസ്സ്, കൊല്ലം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി