കൊച്ചുപിള്ളാരുടെ ഗണിതപഠനത്തെ സഹായിക്കാനായി തിരുവിതാംകൂർ പള്ളിക്കൂട ഇൻസ്പെക്ടർ ആയിരുന്ന എസ്. സുബ്രഹ്മണ്യശാസ്ത്രി പ്രസിദ്ധീകരിച്ച ബാലഗണിതം പഠിപ്പിക്കുന്നതിനുള്ള സൂചനകൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. നമ്മുടെ ആധുനിക ഗണിതപഠനത്തിന്റെ ചരിത്രം പഠിക്കുന്നവർക്ക് ഇത്തരം പുസ്തകങ്ങൾ വലിയ മുതൽക്കൂട്ട് ആയിരിക്കും.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
1915 – ബാലഗണിതം പഠിപ്പിക്കുന്നതിനുള്ള സൂചനകൾ – എസ്. സുബ്രഹ്മണ്യശാസ്ത്രി
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
ആരോഗ്യവിദ്യാഭ്യാസം വിഷയമായ ആരോഗ്യചര്യ എന്ന പാഠപുസ്തകത്തിന്റെ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കോവിഡ്-19 വൈറസ് ഉണ്ടാക്കിയ വ്യാധി ലോകത്തെ മൊത്തം ഗ്രസിച്ചു നിൽക്കുമ്പോൾ, ഇപ്പോൾ നമ്മൾ സ്ഥിരമായി കേൾക്കുന്ന വ്യക്തി ശുചിത്വം ആണ് ഈ പാഠപുസ്തകത്തിലെ പ്രധാനവിഷയം. (പുസ്തകത്തിന്റെ അവസാനം ഒരു ബോഡി മാസ് ഇൻഡക്സും കാണാം.70 വർഷങ്ങൾക്ക് ഇപ്പുറം ആ ബോഡി മാസ് ഇൻഡക്സ് എത്രത്തോളം വാലിഡാണെന്നറിയില്ല.)
സാമാന്യവിജ്ഞാനം എന്ന വിഷയത്തിൽ ഇന്ത്യയിലെ വിവിധഭാഷകളിൽ ആവശ്യമായ ബാലസാഹിത്യം നിർമ്മിക്കുന്ന കേന്ദ്രസർക്കാരിന്റെ പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് തുടക്കത്തിലെ പ്രസ്താവകളിൽ നിന്നു വ്യക്തമാണ്. പക്ഷെ ഏതു ക്ലാസ്സിലെ ഉപയോഗത്തിനായാണ് ഈ പാഠപുസ്തകം തയാറാക്കിയതെന്നു വ്യക്തമല്ല. ഡോ. സി.ഓ. കരുണാകരൻ ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ സ്ഥാപകനും സ്ഥാപക പ്രിൻസിപ്പാളും ഒക്കെ ആയിരുന്ന അദ്ദേഹം തിരുവിതാംകൂർ സർക്കാരിന്റെയും കേരളസർക്കാരിന്റേയും ജോലികളിൽ ഉയർന്ന പദവികൾ അലങ്കരിച്ചിട്ടുണ്ട്. അദ്ദേഹത്തെ പറ്റിയുള്ള കുറച്ചു വിവരങ്ങൾക്ക് ഈ വിക്കിപീഡിയ ലേഖനം വായിക്കുക.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
1954 – ആരോഗ്യചര്യ – സി.ഓ. കരുണാകരൻ
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
കൊല്ലവർഷം 1093ൽ (ഏകദേശം 1918) സി.പി. പരമേശ്വരൻപിള്ള രചിച്ച വാക്യരചനാപ്രവേശിക എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. അക്ഷരം പഠിച്ചു കഴിഞ്ഞ കുട്ടികളെ വാക്യരചന പഠിപ്പിക്കുകയാണ് പുസ്തകത്തിന്റെ ലക്ഷ്യം. അതിനു യോജിച്ച വിധത്തിൽ ചിത്രങ്ങളും വാക്കുകളും ചോദ്യങ്ങളും ഒക്കെ പുസ്തകത്തിൽ കാണാം. ഉള്ളടക്കത്തിൽ നിന്ന് ഇതു ചെറിയ ക്ലാസ്സുകളിലെ ഉപയോഗത്തിനായി തയ്യാറാക്കിയതാണെന്ന് വ്യക്തമാണെങ്കിലും ഏത് ക്ലാസ്സെന്ന് രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല ഇത് ഏതെങ്കിലും സ്കൂളുകളിൽ ഉപയോഗത്തിലുണ്ടായിരുന്നോ എന്നതും വ്യക്തമല്ല.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
1918 – വാക്യരചനാപ്രവേശിക – സി.പി. പരമേശ്വരൻപിള്ള
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
You must be logged in to post a comment.