1929-1930-ധർമ്മധീരൻ മാസികയുടെ നാല് ലക്കങ്ങൾ

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)

കോട്ടയത്തു നിന്നു A K ശർമ്മ പേരാശ്ശേരിയുടെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ധർമ്മധീരൻ എന്ന മാസികയുടെ 1929-1930 കാലഘട്ടത്തിലെ 4 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഉള്ളടക്കം പരിശോധിച്ചതിൽ നിന്ന് അക്കാലത്തെ ഈഴവ/തീയ സമുദായ പുരോഗമനവും ബോധവൽക്കരണവും ലക്ഷ്യമാക്കി നടത്തിയ ഒരു പൊതുമാസികയായാണ് ഇതെന്നു കാണാം. അതോടൊപ്പം സാമൂഹികപരിഷ്കരണത്തിനും പ്രാധാന്യം കാണുന്നു . ഇതിനു മുമ്പ് ധർമ്മധീരൻ മാസിക പുസ്തകം2 ലക്കം1നമുക്ക് കിട്ടിയിരുന്നു അത് ഇവിടെ കാണാം

1929-1930-ധർമ്മധീരൻ മാസികയുടെ നാല് ലക്കങ്ങൾ
1929-1930-ധർമ്മധീരൻ മാസികയുടെ നാല് ലക്കങ്ങൾ

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ്ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഷിജു അലക്സിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ മാസികയുടെ നാല് ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

രേഖ 1

  • പേര്: ധർമ്മധീരൻ മാസിക – പുസ്തകം 1 ലക്കം 6
  • പ്രസിദ്ധീകരണ വർഷം: 1929 (മലയാള വർഷം 1104കർക്കിടകം കുംഭം)
  • താളുകളുടെ എണ്ണം: 36
  • അച്ചടി:പോപ്പുലർ പ്രസ്സ് കോട്ടയം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

രേഖ 2

  • പേര്: ധർമ്മധീരൻ മാസിക – പുസ്തകം 1 ലക്കങ്ങൾ 08,09
  • പ്രസിദ്ധീകരണ വർഷം: 1930 (മലയാള വർഷം 1105തുലാം)
  • താളുകളുടെ എണ്ണം: 52
  • അച്ചടി: പോപ്പുലർ പ്രസ്സ് കോട്ടയം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

രേഖ 3

  • പേര്: ധർമ്മധീരൻ മാസിക – പുസ്തകം 1 ലക്കം 10
  • പ്രസിദ്ധീകരണ വർഷം: 1930 (മലയാള വർഷം 1105 തുലാം)
  • താളുകളുടെ എണ്ണം: 36
  • അച്ചടി: പോപ്പുലർ പ്രസ്സ് കോട്ടയം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

രേഖ 4

  • പേര്: ധർമ്മധീരൻ മാസിക – പുസ്തകം 2 ലക്കം 5
  • പ്രസിദ്ധീകരണ വർഷം: 1930 (മലയാള വർഷം 1105 ഇടവം)
  • താളുകളുടെ എണ്ണം: 36
  • അച്ചടി: പോപ്പുലർ പ്രസ്സ് കോട്ടയം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1919 – ശാരദ മാസിക – പുസ്തകം 4 ലക്കം 12 – 1094 മീനം

ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ തിരുവിതാംകൂറിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ശാരദ എന്ന മാസികയുടെ പുസ്തകം 4 ലക്കം 12ൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സ്ത്രീജനങ്ങളുടെ പൊതുനന്മയെ ഉദ്ദേശിച്ച് വിവിധവിഷയങ്ങൾ പ്രതിപാദിക്കുന്ന മാസിക എന്നതാണ് ഈ മാസികയുടെ ടാഗ് ലൈൻ. ശാരദ മാസികയുടെ മുഖ ഉദ്ദേശം കേരളസ്ത്രീകളെ അഭിവൃദ്ധിപ്പെടുത്തുക ആണെന്ന പ്രസ്താവന ഇതിൽ കാണാം.

തെക്കേക്കുന്നത്തു കല്യാണിക്കുട്ടിയമ്മയാണ് ഈ മാസികയുടെ പ്രസാധക. തിരുവിതാംകൂർ രാജാവിൻ്റെ പുത്രി  ഭഗവതിപ്പിള്ളക്കൊച്ചമ്മ അടക്കം അക്കാലത്തെ പ്രമുഖരായ ചില സ്ത്രീജനങ്ങളെ മാസികയുടെ രക്ഷാധികാരികൾ ആയി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മാസികയെ പറ്റിയുള്ള കുറച്ചു പരാമർശങ്ങൾ ഈ ലേഖനത്തിൽ കാണാം.

രക്ഷാധികാരികളികളുടെ ലിസ്റ്റിൽ ഉള്ള ചില സ്ത്രീജനങ്ങളെ ഭർത്താക്കന്മാരുടെ ലേബലിൽ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാസികയിലെ ലേഖനങ്ങളിലെ ചില പരാമർശങ്ങൾ ഇന്നത്തെ ചിന്തയിൽ നിന്നു വായിച്ചാൽ വിചിത്രമായി തോന്നാം. പക്ഷെ അക്കാലത്തെ സാമൂഹികമനഃസ്ഥിതി അതായിരുന്നു എന്നത് ഇത്തരം പഴയ മാസികകൾ വായിക്കുമ്പോൾ മനസ്സിലാക്കേണ്ട സംഗതിയാണ്.

1919 - ശാരദ മാസിക - പുസ്തകം 4 ലക്കം 12 - 1094 മീനം
1919 – ശാരദ മാസിക – പുസ്തകം 4 ലക്കം 12 – 1094 മീനം

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ഈ പൊതുസഞ്ചയ രേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: ശാരദ മാസിക – പുസ്തകം 4 ലക്കം 12 – 1094 മീനം
  • പ്രസിദ്ധീകരണ വർഷം: 1919 (മലയാള വർഷം 1094)
  • താളുകളുടെ എണ്ണം: 44
  • അച്ചടി: മനോമോഹനം പ്രസ്സ്, കൊല്ലം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി