ഗുണ്ടർട്ട് ശേഖരിച്ച പഴഞ്ചൊല്ലുകൾ – കൈയെഴുത്ത് പ്രതി

ആമുഖം

ഹെർമ്മൻ ഗുണ്ടർട്ട് പഴഞ്ചൊല്ലുകൾ ക്രോഡീകരിച്ച രണ്ട് കൈയെഴുത്തുപ്രതികൾ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.  ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു കൈയെഴുത്ത് പ്രതിയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന ഇരുപത്തി നാലാമത്തെ പൊതുസഞ്ചയ രേഖയും രണ്ടാമത്തെ കൈയെഴുത്ത് പ്രതിയുമാണ് ഇത്. ഇതിൽ നിലവിൽ രണ്ട് കൈയെഴുത്ത് പ്രതികൾ ഉണ്ട്. ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു കിട്ടുന്ന പഴഞ്ചൊൽ കൈയെഴുത്ത് പ്രതികൾ കൂടി ഞാൻ ഒറ്റ പൊസ്റ്റിൽ കൈകാര്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ബാക്കി കിട്ടുന്ന കൈയെഴുത്ത് പ്രതികൾ കിട്ടുന്ന മുറയ്ക്ക് ഈ പൊസ്റ്റിൽ അപ്‌ഡേറ്റ് ചെയ്യാം.(അത് വരുന്ന കാര്യം അപ്പപ്പോൾ ഫേസ്ബുക്കിലും മറ്റും അപ്‌ഡെറ്റ് ചെയ്യാം)

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: പഴഞ്ചൊല്ലുകൾ
  • താളുകളുടെ എണ്ണം: ഏകദേശം 58 ( 2 കൈയെഴുത്ത് പ്രതികൾ)
  • എഴുതപ്പെട്ട കാലഘട്ടം:1850കൾ
പഴഞ്ചൊല്ലുകൾ
പഴഞ്ചൊല്ലുകൾ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഈ രണ്ട് രേഖകളും  ഗുണ്ടർട്ട് തന്നെ എഴുതിയതാണെന്ന് ഞാൻ സംശയിക്കുന്നു.

ആദ്യത്തെ കൈയെഴുത്ത് പ്രതിയുടെ ആദ്യത്തെ താളിൽ ഗുണ്ടർട്ട്, മലബാറിലെ വിവിധ ദേശങ്ങളുടെ വിവരം ഗുണ്ടർട്ട് ഒരു അടയാളമിട്ട് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. പിന്നിട് താളുകൾക്ക് അകത്ത് മിക്ക പഴംചൊല്ലിലും പ്രസ്തുത പഴംചൊല്ല് ഉപയൊഗിക്കുന്ന ദേശം ആദ്യത്തെ താളിൽ കാണുന്ന സൂചിക അനുസരിച്ച മാർക്ക് ചെയ്തിരിക്കുന്നത് കാണാം,

ഈ കൈയെഴുത്ത് രേഖയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഡോ: സ്കറിയ സക്കറിയയുടെയും മറ്റുള്ളവരുടേയും വിവിധ കൃതികൾ കാണുക.

ഈ കൈയെഴുത്ത് രേഖകളെ വിലയിരുത്താൻ ഞാൻ ആളല്ല. ഈ കൈയെഴുത്ത് രേഖയുടെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത കൈയെത്തു പ്രതിയുടെ വിവിധ രൂപങ്ങൾ:

സ്കാൻ ഒന്ന്

സ്കാൻ രണ്ട്

1796-1804 – തലശ്ശേരി രേഖകൾ – കൈയെഴുത്ത് പ്രതി

ആമുഖം

തലശ്ശേരി രേഖകൾ എന്ന പ്രസിദ്ധവും പ്രാധാന്യമുള്ള സർക്കാർ രേഖകളുടെ കൈയെഴുത്തുപ്രതിയുടെ 13 വാല്യങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.  ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള കൈയെഴുത്ത് പ്രതിയാണ്.

ഇത് വലിയ ശെഖരമാണ്. മൊത്തം 13 വാല്യങ്ങൾ ഉണ്ട്. അതിലെ ആറു വാല്യങ്ങൾ ആദ്യമേ കിട്ടിയിരുന്നു. ഇപ്പോൾ (21 സെപ്റ്റംബർ 2018)‌ ബാക്കിയുള്ള എഴു വാല്യങ്ങളും കിട്ടിയിരിക്കുന്നു.

ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്ക്  ലഭിക്കുന്ന  ഇരുപത്തിമൂന്നാമത്തെ  പൊതുസഞ്ചയ രേഖയും ഒന്നാമത്തെ കൈയെഴുത്ത് രേഖയുമാണ് ഇത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: തലശ്ശേരി രേഖകൾ
  • താളുകളുടെ എണ്ണം: 1500 ൽ പരം (നിലവിൽ കിട്ടിയിരിക്കുന്ന 6 വാല്യങ്ങളിലെ താളുകളുടെ എണ്ണം)
  • വാല്യങ്ങളുടെ എണ്ണം: 13 വാല്യങ്ങൾ
  • എഴുതപ്പെട്ട കാലഘട്ടം:1796 മുതൽ 1804 വരെ
1796-1804 - തലശ്ശേരി രേഖകൾ - കൈയെഴുത്ത് പ്രതി
1796-1804 – തലശ്ശേരി രേഖകൾ – കൈയെഴുത്ത് പ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഈ രേഖകൾ വലിയ ശേഖരമാണ്.  ഈ പോസ്റ്റിൽ ഷെയർ ചെയ്തിരിക്കുന്ന 13 വാല്യങ്ങൾ എല്ലാം കൂടി 3000 ഓളം താളുകൾ  കടക്കും .

ഈ കൈയെഴുത്ത് രേഖകളെ പറ്റി കൂടുതൽ വിവരങ്ങൾക്ക് ഡോ: സ്കറിയ സക്കറിയ, ഡോ: ജോസഫ് സക്കറിയ തുടങ്ങിയവരുടെ വിവിധ കൃതികൾ കാണുക.

ഈ കൈയെഴുത്ത് രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഈ കൈയെഴുത്ത് രേഖയുടെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

സ്കാനുകൾ എല്ലാം ഹൈറെസലൂഷലിൽ ആണ് ഡിജിറ്റൈസ് ചെയ്തിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അത്യാവശ്യം ഉള്ളവർ മാത്രം ഡൗൺലോഡ് ചെയ്താൽ മതിയാകും. ബാക്കിയുള്ളവർ ഓൺലൈനായി വായിക്കുക.

ഡിജിറ്റൈസ് ചെയ്ത് ഇപ്പോൾ നമുക്ക് ലഭ്യമായിരിക്കുന്ന കൈയെത്ത് പ്രതിയുടെ വിവിധ രൂപങ്ങൾ:

വാല്യം 1

  • സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി

വാല്യം 2

വാല്യം 3

വാല്യം 4

വാല്യം 5

വാല്യം 6

വാല്യം 7

  • സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി

വാല്യം 8

  • സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി

വാല്യം 9

  • സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി

വാല്യം 10

വാല്യം 11

  • സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി

വാല്യം 12

  • സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി

വാല്യം 13

  • സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി

1864 – വില്വം‌പുരാണം

ആമുഖം

വില്വം‌പുരാണം എന്ന വളരെയധികം പ്രത്യേകതകൾ ഉള്ള പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.  ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന ഇരുപത്തിരണ്ടാമത്തെ പൊതുസഞ്ചയ രേഖയാണ് ഇത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: വില്വം‌പുരാണം
  • താളുകളുടെ എണ്ണം: ഏകദേശം 63
  • പ്രസിദ്ധീകരണ വർഷം:1864
  • പ്രസ്സ്: വിദ്യാവിലാസം അച്ചുകൂടം, കോഴിക്കോട്
1864 – വില്വം‌പുരാണം
1864 – വില്വം‌പുരാണം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

വില്വം‌പുരാണം എന്ന കൃതിയെപറ്റിയുള്ള റെഫറൻസ് ഒന്നും തന്നെ ഇന്റർനെറ്റിൽ ലഭ്യമല്ല. അതിനാൽ തന്നെ ഇതിന്റെ ഉള്ളടക്കത്തെ പറ്റി ഒന്നും എഴുതാൻ എനിക്ക് ആവില്ല. വിവരങ്ങൾ ഒന്നും ലഭ്യമല്ലാത്തത് കൊണ്ട് ഇത് ഒരു അപൂർവ്വ കൃതി ആണെന്ന് കരുതുന്നു. അതിനാൽ തന്നെ ഇത് ഒരു അപൂർവ്വ കൃതി ആണെന്ന് കരുതുന്നു. അങ്ങനെ അപൂർവ്വമായ ഒരു കൃതിയുടെ അച്ചടി പതിപ്പ് ആണ് ട്യൂബിങൻ യൂണിവേഴ്സിറ്റി ഇന്നു പുറത്തു വിടുന്ന ഈ ഡിജിറ്റൽ സ്കാൻ.

കൃതിയുടെ അപൂർവ്വത പോലെ ഇതിന്റെ അച്ചടിയും പ്രധാനമുള്ളതാണ്.

ചതുരം‌കപട്ടണം കാളഹസ്തിയപ്പ മുതലിയാർ അവർകളുടെ മകൻ അരുണാചല മുതലിയാർ പിഴതീർപ്പിച്ച പുസ്തകം ആണിത്. അച്ചടിച്ചത് കാളഹസ്തിയപ്പ മുതലിയാരുടെ വിദ്യാവിലാസ അച്ചുകൂടത്തിൽ.

കാളഹസ്തിയപ്പ മുതലിയാർക്ക് മലയാള പുസ്തകപ്രസാധക ചരിത്രത്തിൽ വളരെ പ്രാധാന്യമുണ്ട്. ശ്രദ്ധേയമായ പല ഹൈന്ദവകൃതികളും ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിക്കപ്പെടുന്നത് കാളഹസ്തിയപ്പ മുതലിയാരുടെ വിദ്യാവിലാസം അച്ചുകൂടത്തിലൂടെയായിരുന്നു.

കാളഹസ്തിയപ്പ മുതലിയാർ കോഴിക്കോട് മുൻസിഫായി ജോലി ചെയ്തിരുന്ന തമിഴ്‌നാട്ടുകാരനായിരുന്നു. മിഷനറിമാരുടേതല്ലാത്ത അച്ചുകൂടങ്ങളിൽ ആദ്യത്തെ അച്ചുക്കുടങ്ങളിൽ ഒന്നായിരുന്നു വിദ്യാവിലാസ അച്ചുകൂടം. മഹാഭാരതം അടക്കമുള്ള പല ഹൈന്ദവകൃതികളും ആദ്യമായി അച്ചടിക്കപ്പെട്ടത് വിദ്യാവിലാസം അച്ചുകൂടത്തിൽ ആയിരുന്നു എന്ന് പറയപ്പെടുന്നു.

കാളഹസ്തിയപ്പ മുതലിയാരുടെ അച്ചടി പരിശ്രമങ്ങളെ പറ്റിയും അദ്ദേഹത്തിനു മലയാള പുസ്തക പ്രസാധകചരിത്രത്തിൽ ഉള്ള പ്രാധാന്യത്തെ പറ്റിയും പി.കെ. രാജശേഖരൻ തന്റെ ബുക്സ്റ്റാൾജിയ എന്ന പുസ്തകത്തിൽ ഒരു ലേഖനം എഴുതിയിട്ടുണ്ട്. ആ ലേഖനം ഇവിടെ കാണാം

കാളഹസ്തിയപ്പ മുതലിയാരുടെ വിദ്യാവിലാസം അച്ചുകൂടത്തിൽ നിന്നുള്ള പല പുസ്തകങ്ങളും ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ ഉണ്ട്. അതിൽ ഒരെണ്ണമാണ് ഇപ്പോൾ നമുക്ക് ഡിജിറ്റൽ പതിപ്പായി കിട്ടിയിരിക്കുന്ന വില്വം‌പുരാണം.

സി.എം.എസ്, ബാസൽ മിഷൻ എനീ പ്രസാധകരുടെ അക്കാലത്ത് തന്നെ ഇറങ്ങിയ മലയാള പുസ്തകങ്ങൾ വില്വം‌പുരാണവുമായി താരതമ്യം ചെയ്യുമ്പോൾ അച്ചടിയുടെ കാര്യത്തിൽ സ്വദേശി പ്രസാധകരുടെ ബാലാരിഷ്ടതകൾ ഈ പുസ്തകത്തിൽ തെളിഞ്ഞു കാണാവുന്നതാണ്.

  • പ്രധാന പ്രശ്നം അച്ചടിക്ക് ഉപയോഗിച്ച കടലാസിന്റെ ഗുണനിലവാരപ്രശ്നം ആണ്. 150 വർഷങ്ങൾക്ക് ശെഷം ഈ പുസ്തകം നോക്കുമ്പോൾ ഒരു പേജിൽ അച്ചടിച്ചതിന്റെ മിറർ ഇമേജ് അടുത്ത പെജിൽ കാണാം എന്ന നിലയാണ്. ഇതു മൂലം ഇതിന്റെ യൂണീക്കോഡ് കൺവേർഷൻ അതീവ ദുഷ്ക്കരം ആയിരുന്നു
  • മറ്റൊന്ന് ഉള്ളടക്കത്തിന്റെ വിന്യാസപ്രശ്നം ആണ്. വരികൾ ചരിച്ചാണ് അച്ചുവിന്യാസം നടത്തിയിരിക്കുന്നത്.
  • വേറൊന്ന് ശ്ലോകങ്ങൾ വായനാസുഖത്തിനായി വേണ്ടും വണ്ണം വരികൾ ഒന്നും തിരിക്കാതെ വിന്യസിച്ചിരിക്കുന്നതാണ്.

ഇങ്ങനെയുള്ള ബാലാരിഷ്ടതകൾ ഒക്കെ കടന്ന് വന്നാണ് സ്വദേശി പ്രസാധകർ പിൽക്കാലത്ത് സ്വയം പര്യാപ്തത നേടുന്നത്.

ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് അതിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ.

ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)