1939 – 1940 – ഭാഷാപോഷിണി ചിത്രമാസിക – തിരുനാൾ വിശേഷാൽപ്രതികൾ

തിരുവല്ലയിൽ നിന്ന് 1930കളുടെ അവസാനത്തിലും 1940കളുടെ തുടക്കത്തിലുമായി പ്രസിദ്ധീകരിച്ചിരുന്ന  ഭാഷാപോഷിണി ചിത്രമാസികയുടെ ആഭിമുഖ്യത്തിൽ തിരുവിതാംകൂർ രാജവംശത്തിൻ്റെ വിവിധ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രസിദ്ധികരിച്ച മൂന്നു വിശേഷാൽ പ്രതികളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതിൽ രണ്ടെണ്ണം ഭാഷാപോഷിണി ചിത്രമാസികയുടെ ലക്കങ്ങൾ വിശേഷാൽ പ്രതികൾ ആക്കി മാറ്റിയതാണ്. ഒരെണ്ണം  സപ്ലിമെൻ്റായും പ്രസിദ്ധീകരിച്ചിരിക്കുന്നു.

ഈ മാസികയുടെ പേരിൽ ഭാഷാപോഷിണി എന്നുണ്ടെങ്കിലും ഇത് മനോരമയുടെ പ്രസിദ്ധീകരണം അല്ല. ഭാഷാപോഷിണി ചിത്രമാസികയെ കുറിച്ചുള്ള അധികം വിവരങ്ങൾ പൊതുവിടത്തിൽ ലഭ്യമല്ല. പുസ്തകങ്ങളിലും മറ്റുമായി ലഭ്യമായ കുറച്ചു വിവരങ്ങൾ ഞാൻ ഈ പൊസ്റ്റിൽ ചേർത്തിട്ടുണ്ട്.

നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

അതിനു പുറമേ മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ  മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

1939 - ഭാഷാപോഷിണി ചിത്രമാസിക - വിശേഷാൽ പ്രതി - പുസ്തകം 44 ലക്കം 3
1939 – ഭാഷാപോഷിണി ചിത്രമാസിക – വിശേഷാൽ പ്രതി – പുസ്തകം 44 ലക്കം 3

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

രേഖകളുടെ തനിമ നിലനിർത്താനായി താഴെ മൂന്നു വിശേഷാൽ പ്രതികളും വെവ്വേറെ തന്നെ ഡിജിറ്റൈസ് ചെയ്ത് രേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും ചേർത്ത് കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

വിശേഷാൽ പ്രതി 1

  • പേര്: ഭാഷാപോഷിണി ചിത്രമാസിക – വിശേഷാൽ പ്രതി – പുസ്തകം 44 ലക്കം 3
  • രേഖയുടെ ചെറു വിവരണം: തിരുവിതാംകൂർ മഹാരാജാവിവിൻ്റെ 27-ാമത് ആട്ടത്തിരുനാളും സർ സി.പി. രാമസ്വാമി അയ്യരുടെ ഷഷ്ട്യബ്ദപൂർത്തിയും പ്രമാണിച്ച് ഇറക്കിയ വിശേഷാൽ പ്രതി. 
  • പ്രസിദ്ധീകരണ വർഷം: 1939 (കൊല്ലവർഷം 1115 തുലാം) 
  • താളുകളുടെ എണ്ണം: 30
  • പ്രസാധകർ: K.C. Itty
  • അച്ചടി: ഭാഗ്യോദയം പ്രസ്സ്, പുളിക്കീഴ്, തിരുവല്ല
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

വിശേഷാൽ പ്രതി 2

  • പേര്: ഭാഷാപോഷിണി ചിത്രമാസിക – ശ്രീ ചിത്രോത്സവ പ്രസിദ്ധീകരണം
  • രേഖയുടെ ചെറു വിവരണം: 28-ാമത് വയസ്സിലേയ്ക്കു് പ്രവേശിക്കുന്ന തിരുവിതാംകൂർ മഹാരാജാവിവിൻ്റെ തിരുനാളിനോട് അനുബന്ധിച്ച് ഇറക്കിയ സപ്ലിമെൻ്റ്. 
  • പ്രസിദ്ധീകരണ വർഷം: 1939 (കൊല്ലവർഷം 1115 തുലാം) 
  • താളുകളുടെ എണ്ണം: 12
  • പ്രസാധകർ: K.C. Itty
  • അച്ചടി: ഭാഗ്യോദയം പ്രസ്സ്, പുളിക്കീഴ്, തിരുവല്ല
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

വിശേഷാൽ പ്രതി 3

  • പേര്: ഭാഷാപോഷിണി ചിത്രമാസിക – തിരുനാൾ വിശേഷാൽപ്രതി – പുസ്തകം 45 ലക്കം 3
  • രേഖയുടെ ചെറു വിവരണം: തിരുവിതാംകൂർ മഹാരാജാവിവിൻ്റെ 28-ാമത് ജന്മദിനം പ്രമാണിച്ച് ഇറക്കിയ വിശേഷാൽ പ്രതി. 
  • പ്രസിദ്ധീകരണ വർഷം: 1940 (കൊല്ലവർഷം 1116 തുലാം) 
  • താളുകളുടെ എണ്ണം: 30
  • പ്രസാധകർ: K.C. Itty
  • അച്ചടി: ഭാഗ്യോദയം പ്രസ്സ്, പുളിക്കീഴ്, തിരുവല്ല
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

1971 – സൂപ്രണ്ടമ്മ – ബാലസാഹിത്യ ഗ്രന്ഥാവലി

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആഫ് എഡ്യൂക്കേഷൻ 1971ൽ ബാലസാഹിത്യഗ്രന്ഥാവലിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച  സൂപ്രണ്ടമ്മ  എന്ന ബാലസാഹിത്യ കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.  ഇത് പ്രൈമറി സ്കൂൾ വിദ്യാർത്ഥികളെ ഉദ്ദേശിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന കഥയാണ്.

1971 – സൂപ്രണ്ടമ്മ – ബാലസാഹിത്യ ഗ്രന്ഥാവലി
1971 – സൂപ്രണ്ടമ്മ – ബാലസാഹിത്യ ഗ്രന്ഥാവലി

കടപ്പാട്

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: സൂപ്രണ്ടമ്മ – ബാലസാഹിത്യ ഗ്രന്ഥാവലി 
  • പ്രസിദ്ധീകരണ വർഷം: 1971
  • താളുകളുടെ എണ്ണം: 44
  • പ്രസാധനം:  സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആഫ് എഡ്യൂക്കേഷൻ
  • അച്ചടി: Subash Printing Works, Palayam, Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

1948 – സൗബാഗ്യസുന്നരി മാല – മാന്നാത്ത് പറമ്പിൽ പരീക്കുട്ടി

അറബി-മലയാള ലിപിയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന സൗബാഗ്യസുന്നരി ( സൗഭാഗ്യസുന്ദരി) മാല എന്ന രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. മാന്നാത്ത് പറമ്പിൽ പരീക്കുട്ടി എന്ന ആളാണ് ഇതിൻ്റെ കർത്താവ്. സ്വർഗവിവരണങ്ങൾ അടങ്ങിയ ഈ പാട്ട് പ്രാധാന്യമർഹിക്കുന്നത് ഭാഷയുടെ പരിണാമ ചരിത്രത്തെ പ്രതിനിധനം ചെയ്യുന്നു എന്ന നിലയിലാണ്. സംസ്കൃതപദങ്ങളിൽ ചിലതൊക്കെ തദ്ഭവങ്ങളായാണ് ഉപയോഗിക്കുന്നത് ഉദാ. സുന്നരി (സുന്ദരി ) ചിലതൊക്കെ ഭാഗികമായി തത്സമങ്ങളാണ്.

ഇത് ഒരു ലിത്തോഗ്രഫി പുസ്തകമാണ്. അറബി-മലയാള പുസ്തകങ്ങൾ സാധാരണ പിറകിൽ നിന്ന് പേജ് മറിച്ചാണ് വായന തുടങ്ങേണ്ടത്. പക്ഷെ ഈ പുസ്തകം സാധാരണ മലയാള പുസ്തകങ്ങളെ പോലെ മുന്നിൽ നിന്ന് പേജുകൾ മറിക്കുന്ന പോലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. പുസ്തകം എൻ്റെ കൈയിൽ കിട്ടിയ പോലെ തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.

അറബി-മലയാളം രേഖകൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ രേഖകൾ ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്. ആ പദ്ധതിയെ കുറിച്ച് കുറച്ചു വിവരങ്ങൾ ഇവിടെ കാണാം.

1948 - സൗബാഗ്യസുന്നരി മാല - മാന്നാത്ത് പറമ്പിൽ പരീക്കുട്ടി
1948 – സൗബാഗ്യസുന്നരി മാല – മാന്നാത്ത് പറമ്പിൽ പരീക്കുട്ടി

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്, ഡോ. പി. എ. അബൂബക്കർ സാറാണ്. ഒപ്പം ഡോ: അബ്ദുൾ ലത്തീഫ് സാറും വിവിധ സഹായങ്ങൾ ചെയ്തു തന്നു. ഇവർ എല്ലാം ഉൾപ്പെട്ട ഒരു കൂട്ടായ്മ ആണ്  ഈ പോസ്റ്റ് എഴുതാൻ ആവശ്യമായ മെറ്റാഡാറ്റയും തന്നത്. അവരോട് എല്ലാവരോടും നന്ദി അറിയിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: സൗബാഗ്യസുന്നരി മാല
  • രചന/വ്യാഖ്യാനം/പകർപ്പവകാശം: മാന്നാത്ത് പറമ്പിൽ പരീക്കുട്ടി
  • ലിത്തോ എഴുത്തുകാരൻ: മുഹമ്മദ് ബിൻ അബ്ദുല്ല മൗലവി കോടഞ്ചേരി
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 12
  • പ്രസാധനം/അച്ചടി: തിരൂരങ്ങാടി അൽമുർഷിദ് പ്രസ്സ്
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി