1745 — വരാപ്പുഴ നിഘണ്ടുക്കൾ — നാലു വാല്യങ്ങൾ — കൈയെഴുത്ത് പ്രതി

ആമുഖം

ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ ഉള്ള കൈയെഴുത്ത് പ്രതികളിൽ വളരെ പ്രധാനപ്പെട്ടതായ വരാപ്പുഴ നിഘണ്ടുക്കൾ എന്ന് അറിയപ്പെടുന്ന മലയാളം-പോർത്തുഗീസ്പോർട്ടുഗീസ്-മലയാളം നിഘണ്ടുക്കളുടെ നാലു വാല്യങ്ങളുടെ കൈയെഴുത്തുപ്രതികൾ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള  കൈയെഴുത്ത് പ്രതികളാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 139-മത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മലയാളം-പോർത്തുഗീസ്പോർട്ടുഗീസ്-മലയാളം നിഘണ്ടുക്കൾ
  • താളുകളുടെ എണ്ണം: ലയാളം-പോർത്തുഗീസ് നിഘണ്ടു, വാല്യം 1നു 375 താളുകൾ, വാല്യം 2നു 299 താളുകൾ, വാല്യം 3നു 241 താളുകൾപോർട്ടുഗീസ്-മലയാളം നിഘണ്ടുവിനു 301 താളുകൾ.
  • എഴുതപ്പെട്ട കാലഘട്ടം: 1745 എന്ന് ട്യൂബിങ്ങനിലെ മെറ്റാഡാറ്റയിൽ
വരാപ്പുഴ നിഘണ്ടുക്കൾ — നാലു വാല്യങ്ങൾ — കൈയെഴുത്ത് പ്രതി
വരാപ്പുഴ നിഘണ്ടുക്കൾ — നാലു വാല്യങ്ങൾ — കൈയെഴുത്ത് പ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

വരാപ്പുഴ സെമിനാരി കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഇറ്റാലിയൻ, പോർത്തുഗീസ്, കാർമ്മലൈറ്റ് മിഷണറിമാർ പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച പല നിഘണ്ടുക്കളിൽ രണ്ടെണ്ണമാണ് വരാപ്പുഴ നിഘണ്ടുക്കൾ എന്നറിയപ്പെടുന്നത്. ഈ നിഘണ്ടുക്കൾ ഗുണ്ടർട്ട് തന്റെ നിഘണ്ടുവിൽ റെഫർ ചെയ്യുന്നുണ്ട്.

ഈ നിഘണ്ടുക്കളെ V1, V2 എന്നീ പേരുകളിൽ ആണ് ഗുണ്ടർട്ട് തന്റെ നിഘണ്ടുവിൽ റെഫർ ചെയ്യുന്നത്. V1 എന്നത് മലയാളം-പോർത്തുഗീസ് നിഘണ്ടുവും V2 എന്നത് പോർത്തുഗീസ്-മലയാളം നിഘണ്ടുവുമാണ്. മലയാളം-പോർത്തുഗീസ് നിഘണ്ടുവിനു മൂന്നു വാല്യങ്ങളും, പോർത്തുഗീസ്-മലയാളം നിഘണ്ടുവിനു ഒരു വാല്യവും ആണ് ഉള്ളത്.

ഇതിൽ മലയാളം-പോർത്തുഗീസ് നിഘണ്ടുവിന്റെ മൂന്നുവാല്യങ്ങളുടെയും പോർത്തുഗീസ്-മലയാളം നിഘണ്ടുവിന്റെ ഒരു വാല്യത്തിന്റെയും ഓരോ പ്രതി വീതം ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ ഉണ്ട്. ഈ നാലു വാല്യങ്ങളുടേയും ഡിജിറ്റൽ പതിപ്പാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാളനിഘണ്ടുക്കളെ പറ്റി Deepa Mary Joseph ചെയ്ത “Sociolinguistic nature in Malayalam Dictionaries” എന്ന ഗവേഷണപ്രബന്ധത്തിൽ വരാപ്പുഴനിഘണ്ടുക്കളെ പറ്റിയുള്ള റെഫറൻസുകൾ കാണാം. ആ ഗവെഷണപ്രബന്ധം റെഫർ ചെയ്യുന്നത് ഇതിനെ പറ്റി കൂടുതൽ അറിയാൻ സഹായകരമായേക്കാം.

ചില വിവരങ്ങൾ ഡോ: സ്കറിയ സക്കറിയ എഴുതിയ വിവിധ ലേഖനങ്ങളിലും കാണാം. .

ഈ കൈയെഴുത്ത് രേഖകളെ വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

സ്കാൻ 1: മലയാളം-പോർത്തുഗീസ് നിഘണ്ടു – വാല്യം 1

  • രേഖയുടെ ട്യൂബിങ്ങൻ ഡിജിറ്റൽ ലൈബ്രറി കണ്ണി: കണ്ണി
  • രേഖയുടെ ആർക്കൈവ്.ഓർഗ് കണ്ണി: കണ്ണി

സ്കാൻ 2: മലയാളം-പോർത്തുഗീസ് നിഘണ്ടു – വാല്യം 2

  • രേഖയുടെ ട്യൂബിങ്ങൻ ഡിജിറ്റൽ ലൈബ്രറി കണ്ണി: കണ്ണി
  • രേഖയുടെ ആർക്കൈവ്.ഓർഗ് കണ്ണി: കണ്ണി

സ്കാൻ 3: മലയാളം-പോർത്തുഗീസ് നിഘണ്ടു – വാല്യം 3

  • രേഖയുടെ ട്യൂബിങ്ങൻ ഡിജിറ്റൽ ലൈബ്രറി കണ്ണി: കണ്ണി
  • രേഖയുടെ ആർക്കൈവ്.ഓർഗ് കണ്ണി: കണ്ണി

സ്കാൻ 4: പോർട്ടുഗീസ്-മലയാളം നിഘണ്ടു

  • സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി
  • രേഖയുടെ ആർക്കൈവ്.ഓർഗ് കണ്ണി: കണ്ണി

 

മൂകാം‌ബി മാഹാത്മ്യം — താളിയോല പതിപ്പ്

ആമുഖം

മൂകാം‌ബി മാഹാത്മ്യം എന്ന കൃതിയുടെ താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു താളിയോല രേഖയാണ്. ഇത് ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 136-ാമത്തെ  പൊതുസഞ്ചയ രേഖയും 17മത്തെ താളിയോല രേഖയും ആണ്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മൂകാം‌ബി മാഹാത്മ്യം
  • രചയിതാവ്: രചയിതാവിനെ പറ്റിയുള്ള വിവരം ട്യൂബിങ്ങനിലെ ഈ താളിയോലയുടെ മെറ്റാഡാറ്റയിൽ ലഭ്യമല്ല
  • താളിയോല ഇതളുകളുടെ എണ്ണം: 45
  • കാലഘട്ടം:  1000നും 1859നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ താളിയോലയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
മൂകാം‌ബി മാഹാത്മ്യം — താളിയോല പതിപ്പ്
മൂകാം‌ബി മാഹാത്മ്യം — താളിയോല പതിപ്പ്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഇത് മലയാളകൃതിയാണെങ്കിലും മൂലം സംസ്കൃതം ആയിരിക്കാനാണ് സാദ്ധ്യത. ആർ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി എന്നറിയില്ല. കൃതിക്ക് വളരെ പഴക്കം ഉണ്ടായിരിക്കാം എങ്കിലും ഈ താളിയോല പതിപ്പിന് അത്ര പഴക്കമില്ല. പത്തൊമ്പറ്റാം നൂറ്റാണ്ടിലാണ് ഈ താളിയോല എഴുതപ്പെട്ടതെന്ന് ഇതിന്റെ എഴുത്ത് രീതിയിൽ നിന്ന് അനുമാനിച്ചെടുക്കാം.

൬ (6)-മത്തെ ഓല തൊട്ടാണ് ഇത് തുടങ്ങുന്നത് എന്നതിനാൽ അതിനു മുൻപുള്ള 5 ഓലകൾ നഷ്ടപ്പെട്ടു എന്നു സ്പഷ്ടം. അതിനാൽ കൃതിയുടെ ആദ്യഭാഗം നഷ്ടമായിട്ടുണ്ട്.

ഈ താളിയോല രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഹോരാശാസ്ത്രം – പ്രശ്നരീതി – പ്രശ്നമാർഗ്ഗം – താളിയോല പതിപ്പ്

ആമുഖം

ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവുമായി ബന്ധപ്പെട്ട  ഹോരാശാസ്ത്രം, പ്രശ്നരീതി, പ്രശ്നമാർഗ്ഗം എന്നീ മൂന്നു കൃതികൾ സമാഹരിച്ച  താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു താളിയോല രേഖയാണ്. ഇത് ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 135-ാമത്തെ  പൊതുസഞ്ചയ രേഖയും 16മത്തെ താളിയോല രേഖയും ആണ്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ഹോരാശാസ്ത്ര വ്യാഖ്യാനം, പ്രശ്നരീതി, പ്രശ്നമാർഗ്ഗം
  • രചയിതാവ്: ഹോരാശാസ്ത്രത്തിന്റെ രചയിതാവ് വരാഹമിഹിരൻ ആണെന്നും, പ്രശ്നരീതിയുടെ രചിതാവ് കുക്കണിയാൾ ആണെന്നും, പ്രശ്നമാർഗ്ഗത്തിന്റെ രചന  എടക്കാട് നമ്പൂതിരി ആണെന്നും വിവിധ റെഫറൻസുകൾ സൂചിപ്പിക്കുന്നു
  • താളിയോല ഇതളുകളുടെ എണ്ണം: 123
  • ഓല എഴുതപ്പെട്ട കാലഘട്ടം:  1700നും 1859നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ താളിയോലയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
ഹോരാശാസ്ത്രം — പ്രശ്നരീതി — പ്രശ്നമാർഗ്ഗം — താളിയോല പതിപ്പ്
ഹോരാശാസ്ത്രം — പ്രശ്നരീതി — പ്രശ്നമാർഗ്ഗം — താളിയോല പതിപ്പ്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഈ മൂന്നു കൃതികളും ഭാരതീയ ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവുമായി ബന്ധപ്പെട്ട കൃതികൾ ആണ്. ഇതിൽ പ്രശ്നരീതിയും പ്രശ്നമാർഗ്ഗവും കേരളവുമായി ബന്ധപ്പെട്ടതും ആണ്.  ഈ മൂന്നു കൃതികളുടേയും മൂലം സംസ്കൃതം ആണ്. മൂന്നെണ്ണത്തിനും കുറഞ്ഞത് ആയിരം വർഷത്തെ പഴക്കം പറയുന്നു.

ഈ താളിയോല കെട്ടിൽ ഹോരാശാസ്ത്രത്തിന്റേത് മലയാളവ്യാഖ്യാനവും, മറ്റു രണ്ടെണ്ണവും സംസ്കൃതമൂലവും ആണ്. എല്ലാം മലയാളലിപിയിൽ ആണ്. ആരാണ് മലയാളവ്യാഖ്യാനം എഴുതിയതെന്ന സൂചന താളിയോലയിൽ കാണുന്നില്ല.

ഈ താളിയോല രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ