കേരളത്തിലെ നമ്പൂതിരി സമുദായത്തിന്റെ കൂട്ടായ്മയായ യോഗക്ഷേമസഭയുടെ മുഖപത്രമായ യോഗക്ഷേമപത്രം യോഗക്ഷേമസഭയുടെ രജതജൂബിലിയോട് അനുബന്ധിച്ച് 1944ൽ പ്രസിദ്ധീകരിച്ച യോഗക്ഷേമം – രജതജൂബിലി വിശേഷാൽപ്രതി എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. നമ്പൂതിരി സമുദായവുമായി ബന്ധപ്പെട്ട കുറച്ചധികം സംഗതികൾ ഈ വിശേഷാൽ പ്രതിയിൽ ഡോക്കുമെന്റ് ചെയ്തിരിക്കുന്നു, സമുദായംഗങ്ങായ ധാരാളം പ്രശസ്തരുടെ ചിത്രങ്ങളും ഈ വിശേഷാൽ പ്രതിയിൽ കാണാം.
ബൈൻഡ് ചെയ്തവർ അരികു കൂട്ടി മുറിച്ചതിനാൽ ചില താളുകളിൽ എങ്കിലും അറ്റത്തുള്ള അക്ഷരങ്ങൾ മുറിഞ്ഞ് പോയിട്ടൂണ്ട്. അതിനാൽ വൈറ്റ് സ്പേസും കഷ്ടിയാണ്. എന്നാൽ ഉള്ളടക്കം ഏകദേശം മൊത്തമായി ലഭിച്ചിട്ടുണ്ട്. ഏകദേശം A4 സൈസിൽ 120 വലിയ പേജുകൾ ഉള്ള പുസ്തകം ആണിത്. അതിനാൽ തന്നെ ഡൗൺലോഡ് സൈസും കൂടുതൽ (78 MB) ആണ്. (ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിച്ചാൽ ഡൗൺലോഡ് ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം.
ഈ രേഖകൾ ഒക്കെ ഭാവി തലമുറയ്ക്ക് ഉപകാരപ്പെടുന്ന വിധം സൂക്ഷിച്ചു വെച്ച കരിപ്പാപ്പറമ്പിൽ കെ.ജെ. തോമസിനെ നന്ദിയോടെ സ്മരിക്കുന്നു.
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

കടപ്പാട്
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ ഡിജിറ്റൈസ് ചെയ്ത ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
You must be logged in to post a comment.