രണ്ടാം പഞ്ചവത്സര പദ്ധതിയുടെ തുടക്കത്തിൽ കേരള സർക്കാർ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ച നമ്മുടെ പദ്ധതി – കൃഷിയും ഭക്ഷ്യോല്പാദനവും എന്ന ചെറിയ ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് പഞ്ചവത്സരപദ്ധതിയെ പറ്റി പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പരമ്പരയിലുള്ള ലഘുലേഖയാണ്. ബാക്കിയുള്ള ലഘുലേഖകൾ കണ്ടെടുക്കാനായാൽ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കണം എന്ന് ഉദ്ദേശിക്കുന്നു.
രണ്ടാം പഞ്ചവത്സരപദ്ധതിയെ ഈ പറ്റിയുള്ള ഒന്നാമത്തെ ലഘുലേഖയിൽ പ്രസിദ്ധീകരിച്ച വർഷം രേഖപ്പെടുത്തിയീട്ടില്ല. ഉള്ളടക്കത്തിൽ നിന്ന് ഏകദേശം മനസ്സിലാക്കിയെടുത്ത വർഷമാണ് ലഘുലേഖയുടെ മെറ്റാഡാറ്റയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

കടപ്പാട്
കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടുംപറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. എന്റെ സുഹൃത്തുക്കളായ ശ്രീ കണ്ണൻഷണ്മുഖവും ശ്രീ അജയ് ബാലചന്ദ്രനും ഇത് എനിക്കു ഡിജിറ്റൈസേഷനായി എത്തിച്ചു തരാനുള്ള വലിയ പ്രയത്നത്തിൽ പങ്കാളികളായി. എല്ലാവർക്കും വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
You must be logged in to post a comment.