സരസകവി മൂലൂർ എസ്സ്. പത്മനാഭപണിക്കർ വിവിധ വ്യക്തികളെക്കുറിച്ചും വൈക്കം സത്യാഗ്രഹത്തെ കുറിച്ചും എഴുതിയ കുറിപ്പുകളുടെയും കത്തുകളുടേയും സമാഹാരമായ മായാത്ത ഓർമ്മകൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കുമാരനാശാൻ, ടി.കെ. മാധവൻ, പന്തളം തമ്പുരാൻ, കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള എന്നീ വ്യക്തികളെ കുറിച്ചും വൈക്കം സത്യഗ്രഹത്തെ പറ്റിയും ഉള്ള കുറിപ്പുകൾ ഈ പുസ്തകത്തിൽ കാണാം. പി.കെ. ദിവാകരൻ എന്ന ഒരാളാണ് ഈ കുറിപ്പുകൾ സമാഹരിച്ച് പ്രദ്ധീകരിച്ചിരിക്കുന്നത്.
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
പൂന്താനം നമ്പൂതിരി രചിച്ചതെന്ന് കരുതപ്പെടുന്ന ഭാഷാകർണാമൃതം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കടത്തനാട്ട് ഉദയവർമ്മതംപുരാൻ ആരംഭിച്ച കവനോദയം മാസികയുടെ ഭാഗമായാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചതെന്ന് തോന്നുന്നു. കവനോദയം മാസിക മലബാർ മേഖലയിൽ നാട്ടുകാർ ആരംഭിച്ച ആദ്യത്തെ മാസികകളിൽ ഒന്നാണ് (അതിനു മുൻപൂള്ളത് ബാസൽ മിഷൻ മിഷനറി സമൂഹം ആരംഭിച്ച വിവിധ മാസികകളാണ്). ഈ പുസ്തകത്തിൽ കവനോദയം ൩ (3) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കവനോദയം പ്രവർത്തകരുടെ ഒരു പ്രസ്താവനയും പുസ്തകത്തിന്റെ തുടക്കത്തിൽ കാണാം.
ഇത് നാദാപുരം ജനരഞ്ജിനി അച്ചുകൂടത്തിലാണ് അച്ചടിച്ചിരിക്കുന്നത്. കേരളത്തിൽ നാട്ടുകാർ സ്ഥാപിച്ച ആദ്യകാല അച്ചുകൂടങ്ങളിൽ ഒന്നാണ് ജനരഞ്ജിനി അച്ചുകൂടം. കേരള അച്ചുകൂട ചരിത്രം രേഖപ്പെടുത്തിയ കെ.എം. ഗോവി ഈ അച്ചുകൂടത്തെ 19-ആം നുറ്റാണ്ടിലെ അച്ചുകൂട പട്ടികയിൽ രേഖപ്പെടുത്തിയിട്ടൂണ്ടെങ്കിലും ഇതിന്റെ മറ്റു വിവരങ്ങൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. ഏതാണ്ട് 1890കളിൽ ഈ അച്ചുകൂടം ആരംഭിച്ചു എന്ന് കരുതാം.
ഈ പുസ്തകത്തിൽ അച്ചടി വർഷം രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ അച്ചടി വിന്യാസം, ഉപയോഗിച്ചിരിക്കുന്ന അച്ച് തുടങ്ങിയ തെളിവുകൾ വെച്ച് ഇത് 1890കളിൽ തന്നെ ഇറങ്ങിയ പുസ്തകം ആണെന്ന് ഉറപ്പിക്കാം.
ഭാഷാകർണാമൃതം – പൂന്താനം നമ്പൂതിരി
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
വെങ്കുളം ജി. പരമേശ്വരൻപിള്ള പ്രസാധകനായി പ്രസിദ്ധീകരിച്ച ജീവചരിത്രസഞ്ചിക (ഒന്നാം പുസ്തകം) എന്ന ലഘുജീവചരിത്ര പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകത്തിൽ പത്ത് പ്രശസ്തരുടെ ജീവചരിത്രം ഡോക്കുമെന്റ് ചെയ്തിരിക്കുന്നു. ഈ പത്തു ജീവചരിത്രങ്ങളും വിവിധ വ്യക്തികളാണ് രചിച്ചിരിക്കുന്നത്.
പുസ്തകത്തിന്റെ തുടക്കത്തിൽ ജീവചരിത്രങ്ങളുടെ ഡോക്കുമെന്റേഷനെ പറ്റി ഒരു ദീർഘലേഖനം ഉണ്ട്.മലയാളത്തിലെ ജീവചരിത്രങ്ങളുടെ ചരിത്രം പഠിക്കുന്നവർക്ക് ഈ പുസ്തകം പ്രയോജനപ്പെടും എന്ന് തോന്നുന്നു.
1936 – ജീവചരിത്രസഞ്ചിക (ഒന്നാം പുസ്തകം)
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
You must be logged in to post a comment.