1949 – ലളിത – ശരച്ചന്ദ്ര ചട്ടോപാദ്ധ്യായൻ – ആർ. നാരായണപ്പണിക്കർ

വിഖ്യാത ബംഗാളി സാഹിത്യകാരനായ ശരച്ചന്ദ്ര ചട്ടോപാദ്ധ്യായന്റെ ബാംഗാളി നോവലിന്റെ മലയാള പരിഭാഷയായ ലളിതയുടെ 1949ൽ ഇറങ്ങിയ മൂന്നാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ആർ നാരായണപ്പണിക്കർ ആണ് ഈ ബംഗാളി നോവൽ മലയാളത്തിലേക്ക് പരിഭാഷ ചെയ്തത്. അദ്ദേഹത്തെക്കുറിച്ചുള്ള ലഘുവിവരണത്തിനു കേരളസാഹിത്യ അക്കാദമിയിൽ കൊടുത്തിട്ടുള്ള ഈ കുറിപ്പ് വായിക്കുക. കുറഞ്ഞ കാലത്തിനുള്ളിൽ മൂന്നു പതിപ്പ് ഇറങ്ങി എന്നുള്ളത് മലയാളികൾക്ക് ഇടയിൽ ഈ ബംഗാളി നോവൻ നേടിയ സ്വീകാര്യത വെളിവാക്കുന്നു.

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ലളിത (ബംഗാളി നോവൽ)
  • രചന: ശരച്ചന്ദ്ര ചട്ടോപാദ്ധ്യായൻ
  • പരിഭാഷ: ആർ. നാരായണപ്പണിക്കർ
  • പ്രസിദ്ധീകരണ വർഷം: 1949 (മലയാള വർഷം 1124)
  • താളുകളുടെ എണ്ണം: 116
  • അച്ചടി: The Reddiar Press, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1937 – ഭൂലോക വിജ്ഞാനീയം – ആഞ്ജനേയന്റെ അബ്ധിലംഘനം – അമ്പലപ്പുഴ വെങ്കിടേശ്വര ശർമ്മാ

ഹനുമാന്റെ അബ്ധി (സമുദ്ര) ലംഘന കഥയുടെ ശാസ്ത്രം പരിശോധിക്കുന്ന ഭൂലോക വിജ്ഞാനീയം – ആഞ്ജനേയന്റെ അബ്ധിലംഘനം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. അമ്പലപ്പുഴ വെങ്കിടേശ്വര ശർമ്മ ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. ആർഷഭാരതസംസ്കാരം കേവലം അന്ധവിശ്വാസത്തിന്മേൽ പടുത്തു കെട്ടിയിട്ടുള്ള ഒന്നല്ലെന്നും ശാസ്ത്രീയവിജ്ഞാനത്തിന്മേൽ അടിയുറച്ചത് ആണെന്നും തെളിയിക്കാനാണ് ഗ്രന്ഥകർത്താവ് ഈ പുസ്തകത്തിൽ ശ്രമിച്ചിട്ടുള്ളത്. 1930കളിൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിൽ പുസ്തകത്തിൽ കൈകാര്യം ചെയ്യുന്ന വിഷയത്തെക്കുറിച്ച് അക്കാലത്തെ ചില പ്രമുഖരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടൂണ്ട്. പുസ്തകത്തിൽ കുറച്ച് ചിത്രങ്ങളും ഉപയോഗിച്ചിട്ടൂണ്ട്.

1937 - ഭൂലോക വിജ്ഞാനീയം - ആഞ്ജനേയന്റെ അബ്ധിലംഘനം - അമ്പലപ്പുഴ വെങ്കിടേശ്വര ശർമ്മാ
1937 – ഭൂലോക വിജ്ഞാനീയം – ആഞ്ജനേയന്റെ അബ്ധിലംഘനം – അമ്പലപ്പുഴ വെങ്കിടേശ്വര ശർമ്മാ

കടപ്പാട്

കോട്ടയം ഒളശ്ശ ചീരട്ടമണ്‍ ഇല്ലം അഷ്ടവൈദ്യന്‍ Dr നാരായണന്‍ മൂസ്സിന്റെ പുസ്തകശേഖരണത്തില്‍ നിന്നുള്ളതാണ് ഭൂലോക വിജ്ഞാനീയം എന്ന ഈ ഗ്രന്ഥം. അദ്ദേഹത്തിന് പ്രത്യേകമായ നന്ദി. അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷാണ് ഇത് ശേഖരിച്ച് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അദ്ദേഹത്തിനും വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഭൂലോക വിജ്ഞാനീയം – ആഞ്ജനേയന്റെ അബ്ധിലംഘനം
  • രചന: അമ്പലപ്പുഴ വെങ്കിടേശ്വര ശർമ്മാ
  • പ്രസിദ്ധീകരണ വർഷം: 1937 (കൊല്ലവർഷം 1111)
  • താളുകളുടെ എണ്ണം: 120
  • പ്രസാധനം: രാമവിലാസം പ്രസ്സ് & ബുക്ക് ഡിപ്പോ, കോഴഞ്ചേരി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

1945 – മഹാകവി പുനം നമ്പൂതിരി – വി. കൃഷ്ണൻനമ്പൂതിരി

കോഴിക്കോട് സാമൂതിരി രാജാവിന്റെ അദ്ധ്യക്ഷതയിൽ നടന്നിരുന്ന തർക്കശാസ്ത്ര സദസ്സായ രേവതി പട്ടത്താനത്തിന്റെ ഭാഗമായിരുന്ന പതിനെട്ടരക്കവികളിലെ അരക്കവിയായ പുനം നമ്പൂതിരിയുടെ ജീവചരിത്രമായ മഹാകവി പുനം നമ്പൂതിരി എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. വിദ്വാൻ വി. കൃഷ്ണൻ നമ്പൂതിരി ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.

1945 - മഹാകവി പുനം നമ്പൂതിരി - വി. കൃഷ്ണൻനമ്പൂതിരി
1945 – മഹാകവി പുനം നമ്പൂതിരി – വി. കൃഷ്ണൻനമ്പൂതിരി

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: മഹാകവി പുനം നമ്പൂതിരി
  • രചന: വി. കൃഷ്ണൻനമ്പൂതിരി
  • പ്രസിദ്ധീകരണ വർഷം: 1945
  • താളുകളുടെ എണ്ണം: 140
  • അച്ചടി: Srivilas Press, Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി