ബുദ്ധമതത്തിൻ്റെ പ്രമാണഗ്രന്ഥങ്ങളിലൊന്നായ ധർമ്മപദം എന്ന ഗ്രന്ഥത്തിൻ്റെ വ്യാഖ്യാനസഹിതമുള്ള പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ശ്രീബുദ്ധഭഗവാൻ്റെ ദിവ്യവാണികളുടെ ശേഖരമായ ഈ പുസ്തകം കെ.ജി. പണിക്കർ ആണ് വ്യഖ്യാനസഹിതം എഴുതി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ കൃതിയുടെ മൂലഭാഷയായ പാലിയിൽ ഉള്ള വരികളും (മലയാള ലിപിയിൽ), അതിൻ്റെ സംസ്കൃത പരിഭാഷയും (മലയാള ലിപിയിൽ) ഒപ്പം മലയാള വ്യാഖ്യാനവും ആണ് പുസ്തകത്തിൽ കൊടുത്തിരിക്കുന്നത്.

കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
You must be logged in to post a comment.