ആമുഖം
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവൽ എന്ന് പറയപ്പെടുന്ന ഇന്ദുലേഖയുടെ 1890ൽ പ്രസിദ്ധീകരിച്ച രണ്ടാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന പതിനാറാമത്തെ പൊതുസഞ്ചയ രേഖയാണ് ഇത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: ഇന്ദുലെഖാ, ഇംഗ്ലീഷ നൊവൽ മാതിരിയിൽ എഴുതപ്പെട്ടിട്ടുള്ള ഒരു കഥ
- പതിപ്പ്: രണ്ടാം പതിപ്പ്
- താളുകളുടെ എണ്ണം: ഏകദേശം 430
- പ്രസിദ്ധീകരണ വർഷം:1890
- രചയിതാവ്: ഒ. ചന്തുമെനൊൻ
- പ്രസ്സ്: കൊഴിക്കൊട സ്പെക്ടെട്ടർ അച്ചുകൂടം
ഇന്ദുലെഖാ രണ്ടാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനിനെ പറ്റി
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവൽ എന്ന് പറയപ്പെടുന്ന ഇന്ദുലേഖയുടെ ഒന്നാം പതിപ്പ് ഏകദേശം 2 വർഷം മുൻപ് സി.വി. രാധാകൃഷ്ണൻ സാറിന്റെ പ്രയത്നം മൂലം നമുക്ക് ലഭ്യമായതാണ്. അതിനെ പറ്റി അല്പം വിശദമായി ഒന്നാം പതിപ്പിന്റെ ഡിജിറ്റൽ സ്കാൻ റിലീസ് ചെയ്തപ്പോൾ ഉപന്യസിച്ചതാണ്. ആ ബ്ളോഗ് പൊസ്റ്റ് ഇവിടെ കാണാം. https://shijualex.in/1889indulekhaedition1/
ഒന്നാം പതിപ്പിനെ പറ്റിയുള്ള വിവരണത്തിൽ സൂചിപ്പിച്ച പോലെ രണ്ടാം പതിപ്പിനെ പ്രത്യേകതയുള്ളത് ആക്കുന്നത്, ഈ പതിപ്പിന്റെ പുനഃപ്രസിദ്ധീകരണമാണ് നമ്മൾ ഇപ്പോൾ കാണുന്ന ഇന്ദുലേഖ പതിപ്പുകൾ ഒക്കെയും എന്നതാണ്. ആ വിധത്തിൽ ഈ പതിപ്പ് പ്രാധാന്യമുള്ളതാണ്. മുഖപേജിൽ തന്നെ ഗ്രന്ഥകർത്താവിനാൽ സൂക്ഷ്മത്തൊടെ പരിശൊധിക്കപ്പെട്ട് നവീകരിക്കപ്പെട്ട പതിപ്പാണ് ഇതെന്ന് പറയുന്നുണ്ട്. അതിനാൽ ഒന്നാം പതിപ്പ് ഇതിൽ നിന്നു വ്യത്യസ്തമായിരുന്നു എന്ന് വ്യക്തമാണ്.
ഇന്ദുലേഖയെ പറ്റി എനിക്ക് അറിയുന്ന വിവരങ്ങൾ ഒക്കെയും ഒന്നാം പതിപ്പിന്റെ ബ്ലോഗ് പൊസ്റ്റിൽ വിശദീകരിച്ചതിനാൽ കൂടുതൽ അതിനെ പറ്റി എഴുതുന്നില്ല. ഈ പുസ്തകത്തിലെ ഉള്ളടക്കത്തിൽ താല്പര്യമുള്ളവർ ഈ പുസ്തകം വിശകലനം ചെയ്യുമല്ലോ. കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.
(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)
- രേഖയുടെ ട്യൂബിങ്ങൻ ഡിജിറ്റൽ ലൈബ്രറി കണ്ണി: കണ്ണി
- രേഖയുടെ ആർക്കൈവ്.ഓർഗ് കണ്ണി: കണ്ണി
- രേഖയുടെ യൂണിക്കോഡ് പതിപ്പ്: വിക്കിഗ്രന്ഥശാല കണ്ണി
You must be logged in to post a comment.